Posts

Showing posts from March, 2023

ബോധിഹീറ

Image
നബിചരിതം കാണാക്കാഴ്ചകൾ ഹിജാസുൽ ഹഖ് & സിദ്ധീഖ് പി. എ മനുഷ്യമനസ്സുകളിൽ പ്രചാരത്തിലിരിക്കുന്നത് യഥാർത്ഥ നബിയല്ല, ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ  സൃഷ്ടിയായ ഒരു സാങ്കല്പിക നബിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ  കേന്ദ്രവിഷയം. നബി തുടച്ചുനീക്കിയ അന്ധതയും അന്ധകാരവും പിൽക്കാലത്ത് നബിയുടെ കഴുത്തിൽ തന്നെ അണിയിക്കപ്പെട്ടു. ചിലർ നബിയെ അന്ധമായി വാനോളം പുകഴ്ത്തിയതിന്റെ ഫലമായി മറ്റു ചിലർ അദ്ദേഹത്തെ പൂഴിയോളം ഇകഴ്ത്തി. ചരിത്രത്തിൽ നിന്ന് യഥാർത്ഥ നബിയെ കണ്ടെടുക്കാനുള്ള ആത്മാർത്ഥമായ ഒരു  ശ്രമമാണ് 'ബോധിഹിറ' എന്ന ഈ പുസ്തകത്തിൽ നടത്തിയിരിക്കുന്നത്. ധ്യാനമനനങ്ങളിലൂടെ ഒരാൾ ബോധോദയം പ്രാപിക്കുമ്പോൾ, അയാൾ ഒരു പുതിയ ജീവിതദർശനം ഉൾക്കൊള്ളും. അത് ചുറ്റുപാടുമുള്ള അയാളുടെ സമൂഹത്തിന്റെ ജീവിതദർശനവുമായി ഏറ്റുമുട്ടാൻ ഇടയാകുന്നു. ഈ ഏറ്റുമുട്ടലിൽ പീഡിപ്പിക്കപ്പെടുവാനും പരാജയപ്പെടുവാനുമുള്ള സാധ്യത ഏറെയാണ്. പുതിയ ജീവിതദർശനത്തിന്റെ മഹിമ കണ്ടറിഞ്ഞ് അടുത്തു വരുന്നവരും പീഡിപ്പിക്കപ്പെടുന്നു. പീഡ സഹിക്കാനാവാതെ പുതിയ ജീവിതദർശനവും അതിന്റെ പ്രചാരകന്മാരും മണ്ണടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഈ പീഡ അതിജീവിച്ച് മുന്നേറുവാൻ

യേശുവിനെപ്പറ്റി രണ്ട് extreme നിലപാടുകൾ

യേശുവിനെപ്പറ്റി രണ്ട് extreme (അതിരുകടന്ന) നിലപാടുകൾ ഇന്ന് ലോകത്തിലുള്ളതായാണ് ഞാൻ മനസ്സിലാക്കുന്നത്. 1.  യേശുവിനെക്കുറിച്ചുള്ള അന്ധമായ വിശ്വാസങ്ങൾ. അവയുടെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്. 2. യേശു എന്നൊരാൾ ചരിത്രത്തിൽ ഉണ്ടായിട്ടേയില്ല; ചിലരുടെ സങ്കൽപ്പസൃഷ്ടിയാണ് യേശു. ഇങ്ങനെ വിശ്വസിക്കുന്നവരുടെ എണ്ണം ലോകത്തിൽ വർദ്ധിച്ചുവരുന്നു. നമ്മുടെ കേരളത്തിൽ പോലും ഇങ്ങനെ വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്.  യേശു  ജീവിച്ചിട്ടേയില്ല എന്നത് ഒരു extreme നിലപാടാണ്. ഇങ്ങനെയുള്ളവരോട്, നിങ്ങൾ വിശ്വസിക്കുന്നത് ശരിയല്ല, യേശു ശരിക്കും ഒരു ചരിത്രപുരുഷനാണ് എന്ന് വാദിക്കാനും സമർഥിക്കാനും പോയിട്ട് ഒരു കാര്യവുമില്ല. ഇത്തരം അതിരുകടന്ന ഒരു നിലപാട് അവർ എടുക്കാൻ എന്താണ് കാരണമെന്ന് ആദ്യം കണ്ടെത്തണം.  യേശുവിന്റെ പ്രബോധനങ്ങളെ അവഗണിച്ചുകൊണ്ട് യേശുവിനെ കുറിച്ചുള്ള കുറേ അന്ധവിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്. 2000 വർഷങ്ങളായി പണിതുയർത്തപ്പെട്ട ഈ പടുകൂറ്റൻ സൗധം നിൽക്കുന്നത് മണലിന്മേലാണ്. യേശുവിൽ നിന്ന് പുറപ്പെട്ട നന്മയുടെ പ്രകാശത്തെ ഇല്ലായ്മ ചെയ്യുന്ന അന്ധകാര ശക്തിയാണ് ക്രിസ്തുമതം.  ഇക്കാര്യം തിരിച്ചറിയുന്ന ആളുകൾ പലതരത്

യേശുവും ക്രിസ്തുമതവും

Image
എന്താണ് ക്രിസ്തുമതം ? അത് എങ്ങനെ ഉണ്ടായി ? യേശുവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം എന്താണ് ? ജനസംഖ്യ കൊണ്ട് ഇന്ന് ഏറ്റവും മുന്നിൽ നിൽക്കുന്ന മതം ക്രിസ്തുമതമായതുകൊണ്ട് അതിനെ സംബന്ധിക്കുന്ന ഈ പഠനം മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെ യും ഭാവിയെ യും സംബന്ധി ച്ച് വളരെ പ്രധാനമാണ് . യേശുക്രിസ്തുവിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം എന്നാണ് പൊതുവേയുള്ള ധാരണ . എന്നാൽ ഈ ധാരണ എത്രത്തോളം ശരി യാണ് എന്ന കാര്യത്തിൽ ഈ എഴുത്തുകാരന് സംശയമുണ്ട് . ഒരു മനുഷ്യസമൂഹത്തിന്റെ ജീവിതവീക്ഷണവും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപമെടുക്കുന്ന ജീവിതരീതിയുമാണ് മതം . ഭാഷപോലെ എപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നതാണ് മതം . നിലവിലിരിക്കുന്ന ഒരു മതത്തില്‍ നിന്ന് മാത്രമേ പുതിയൊരു മതമുണ്ടാകൂ . നിലവിലിരുന്ന യഹൂദമതത്തില്‍ നിന്നാണ് ക്രിസ്തുമതം രൂപമെടുത്തത് . യേശു അതിന് ഒരു നിമിത്തമായി എന്ന് മാത്രം . ഒരു നദി പല ഉപനദികളായി പിരിയുന്നത് പോലെ നിലവിലിരുന്ന യഹൂദസമുദായം രണ്ട് സമുദായങ്ങൾ ആയി പിരിഞ്ഞതിൽ ഒന്നാണ് ക്രിസ്തുമതം -- യഹൂദ സമുദായത്തിന്റെ ഒരു തുടർച്ച . യഹൂദ വിശ്വാസാചാരങ്ങൾ ക്രിസ്തുമതത്തിന്റെ പൈതൃകമായി തീർന്നു . യഹൂദ വിശുദ്ധ ഗ്രന്ഥം അ

അകം

 ബോബി ജോസ് കട്ടിക്കാട് Theo Books, Kochi  2017 പേജ് 128  വില 110 ബോബി ജോസ് കട്ടിക്കാട്,  എഴുത്തുകാരൻ, പ്രഭാഷകൻ. 1968 ൽ ആലപ്പുഴ ജില്ലയിൽ തുമ്പോളിയിൽ ജനിച്ചു. 1995 ൽ കപ്പുച്ചിന് സന്യാസിയായി. Inner world എന്ന സബ് ടൈറ്റിൽ കൊണ്ട് അകം  എന്ന പേര് വികസിപ്പിച്ചിരിക്കുന്നു. ബാഹ്യ ലോകത്തിൽ നിന്ന് ആന്തരിക ലോകത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ തിരിക്കുവാനുള്ള ഒരു ആഹ്വാനമാണ് ഈ പുസ്തകം. അഞ്ചോ ആറോ പേജുകൾ വരുന്ന 18 ധ്യാന ചിന്തകൾ സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. കരുണ, ഖേദം, പ്രസാദം, കാവൽ, ധനം, ഉണ്മ തുടങ്ങിയ ഒറ്റ വാക്കുകൾ ധ്യാനചിന്തകളുടെ തലക്കെട്ടുകൾ ആയി കൊടുത്തിരിക്കുന്നു. അതിൽ ഒന്നിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ഓരോ ധ്യാന ചിന്തയുടെയും തുടക്കത്തിൽ ഒരു പേജിൽ അതുമായി ബന്ധപ്പെട്ട ഒരു സെൻ ബുദ്ധിസ്റ്റ് കോമിക്ക്‌ നൽകിയിരിക്കുന്നു. അതുപോലെ ഓരോ ധ്യാനചിന്തയുടെ അവസാനത്തിലും ഒരു സെൻ ബുദ്ധിസ്റ്റ" ഉദ്ധരണി നൽകിയിരിക്കുന്നു. വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചുനിർത്തുന്ന ഒരു സംഭവമോ ഉദ്ധരണിയോ പറഞ്ഞുകൊണ്ടാണ് ഓരോ ധ്യാനചിന്തയും ആരംഭിക്കുന്നത്. വായനക്കാർ ശ്രദ്ധിക്കുന്ന ഒരു കാര്യം ഇത

അറിവ്

 നാരായണ ഗുരുകുലം, വർക്കല 1993  പേജ് 70 വില രൂപ 45  സ്വാമി മുനി നാരായണ പ്രസാദ് 1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ചു. 1970-ൽ PWD യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസിയായി. വർക്കലയിൽ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. ഇപ്പോൾ ഗുരുകുലത്തിന്റെ അധ്യക്ഷനാണ്. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾ, ഭഗവദ്‌ഗീത, നാരായണഗുരുവിന്റെ പദ്യകൃതികൾ -- ഇവയ്‌ക്കെല്ലാം സ്വതന്ത്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.  ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്.  ശ്രീനാരായണ ഗുരു രചിച്ച അറിവ് എന്ന കാവ്യത്തിന്റെ ഒരു വ്യാഖ്യാനമാണ് ഇത്. അറിവിനെ കുറിച്ചുള്ള അറിവ് ആണ്  60 വരികൾ ഉള്ള ഈ ചെറു കാവ്യത്തിന്റെ വിഷയം.    അറിവിനെ കുറിച്ചുള്ള അറിവ് എത്രയും സമഗ്രമായി  15 സ്ലോകങ്ങൾ (60 വരികൾ) ഉള്ള ഈ കാവ്യത്തിൽ ശ്രീനാരായണഗുരു ഉൾക്കൊള്ളിച്ചിരിക്കുന്നു. വളരെ ആഴവും പരപ്പമുള്ള ഒരു വിഷയം എത്രയും ചുരുങ്ങിയ വാക്കുകളിൽ പറയാനാണ് ഗുരു  ശ്രമിച്ചിരിക്കുന്നത്. അറിവ് എന്ന വാക്കിലാണ് 60 വരികളും ആരംഭിച്ചിരിക്കുന്നത്. ഗീതി എന്ന സംസ്കൃത വൃത്തമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മലയാളഭാ

മനസ്സ് മലയാളം

 മാതൃഭൂമി ബുക്സ് 2014  പേജ് 263  വില രൂപ 200  കെ പി രാമനുണ്ണി (1955- )  സ്വദേശം പൊന്നാനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 21 വർഷം ജോലി ചെയ്തു. സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം  തുടങ്ങിയവ വളരെ അറിയപ്പെട്ട നോവലുകളാണ്. അവ അന്യഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു, നിരവധി അവാർഡുകളും കരസ്ഥമാക്കി.  ഈ പുസ്തകം 25 ലേഖനങ്ങളുടെ സമാഹാരമാണ്. അവ മനസ്സ്, മലയാളം, ഓർമ്മ, ദർശനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി കൊടുത്തിരിക്കുന്നു. മനുഷ്യജീവിതം, ഭാഷ, സംസ്കാരം എന്നിവയെ പറ്റിയുള്ള ആഴമായ വിചിന്തനങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. സുനിൽ പി ഇളയിടം ഇതിന് അവതാരിക രചിച്ചിരിക്കുന്നു.  50 പേജുകളോളം നീളുന്ന ആദ്യത്തെ ലേഖനം മനസ്സിനെ കുറിച്ചാണ്. ഭ്രാന്തിന്റെ നാനാർത്ഥങ്ങൾ എന്ന് ലേഖനത്തിന് തലക്കെട്ട് നൽകിയിരിക്കുന്നു. ആത്മകഥാപരമാണ് ഈ ലേഖനം. സ്വന്തം അനുഭവങ്ങളിൽ നിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നേരിട്ട് അറിഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതയെക്കുറിച്ച് വളരെ ആഴമായ ഒരു പഠനം ഇതിൽ നടത്തിയിരിക്കുന്നു.  നമ്മുടെ ഭാഷയെ പറ്റിയാണ് അടുത്ത് മൂന്ന് ലേഖനങ്ങൾ. മലയാളം മരിക്കാൻ അനുവദിച്ചാൽ അ

അയ്യൻകാളി -- ഒരു പഠനം

ഹോബി പബ്ലിഷേഴ്സ്, വൈക്കം. 1989 പേജ് 250 ഗ്രന്ഥകർത്താവ് : ദലിത്ബന്ധു  N. K. ജോസ് (1929-- ) വൈക്കം കാരനായ ഈ സത്യാന്വേഷകൻ തുടക്കത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും പിന്നീട് പൂർണ്ണസമയ ചരിത്ര അന്വേഷണത്തിലേക്ക് തിരിഞ്ഞു. അംബദ്ക്കറിന്റെ സ്വാധീനത്തിൽപ്പെട്ട ഈ എഴുത്തുകാരൻ ദളിത് ജനതയുടെ  ജീവിതവും ചരിത്രവും പഠിക്കുവാൻ ജീവിതം ഉഴിഞ്ഞു വെച്ചു. അദ്ദേഹം രചിച്ച നൂറോളം കൃതികളിൽ, ആദ്യത്തെ പത്തെണ്ണം രാഷ്ട്രീയത്തെക്കുറിച്ചാണ്, അടുത്ത 30 എണ്ണം കേരളത്തിലെ നസ്രാണി സമൂഹത്തെ കുറിച്ചുള്ള പഠനമാണ്, ശേഷിക്കുന്ന എഴുപതോളം കൃതികൾ ദലിത് ജനതയെ കുറിച്ചാണ്.  1990ൽ കോട്ടയത്ത് വച്ച് നടന്ന ദളിത് സംഘടനകളുടെ ഒരു സമ്മേളനം അദ്ദേഹത്തിന് ദളിത് ബന്ധു എന്ന നാമധേയം നൽകി ആദരിച്ചു. 2019 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേരള ഹിസ്റ്ററി കോൺഗ്രസിന്റെ അധ്യക്ഷൻ ആയിരുന്നു. അയ്യൻകാളി (1863 - 1941 ) യെ കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥം. തിരുവിതാംകൂർ രാജ്യത്തെ വെങ്ങന്നൂർ എന്ന സ്ഥലത്ത് ഒരു പുലയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കാളി എന്നായിരുന്നു പേര്. ആ പേരുകാരായ മറ്റ് പലരും അവിടെ ഉണ്ടായിരുന്നതുകൊണ്ട്, അച്ഛന്റെ പേരും കൂടി ചേർത്

ചട്ടമ്പിസ്വാമികൾ

 ജീവചരിത്രം സാഹിത്യപ്രവർത്തക സഹകരണസംഘം 2016 പേജ് 140  വില 130 രൂപ ഡോ. കെ. മഹേശ്വരൻ നായർ (1948- ) കൊല്ലം ജില്ലയിലെ മുഖത്തലയിൽ ജനിച്ച ഗ്രന്ഥകർത്താവ് സംസ്കൃത ഭാഷയിൽ ഉപരിപഠനം നടത്തുകയും കേരള സർവകലാശാലയിൽ സംസ്കൃത പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം വിദേശ സർവ്വകലാശാലകളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ   (1853-1924 )  കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. ചെറുപ്പത്തിൽ പേര് കുഞ്ഞൻ എന്നായിരുന്നു.വല്ലാത്ത ദാരിദ്ര്യത്തിലാണ് കുഞ്ഞൻ ജനിച്ചു വളർന്നത്. അച്ഛൻ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഒരു ശാന്തിക്കാരനും അമ്മ ഒരു നായർ സ്ത്രീയും ആയിരുന്നു. അതൊരു സംബന്ധമായിരുന്നു. അതുകൊണ്ട് കുഞ്ഞൻ ഒരു നായർ കുട്ടിയായാണ് വളർന്നുവന്നത്. ജാതിയിൽ ശൂദ്രനായി കരുതപ്പെട്ടിരുന്നത് കൊണ്ട്, കുഞ്ഞന് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. ബ്രാഹ്മണ കുട്ടികൾ പഠിക്കുന്നത് ദൂരെ നിന്ന് കേട്ടാണ് കുഞ്ഞൻ സംസ്കൃതം പഠിച്ച് തുടങ്ങി

ദൈവം എന്ന ദുരന്ത നായകൻ

 ഡിസി ബുക്സ് 2021  വില 180 രൂപ പേജ് 165 ഗ്രന്ഥകർത്താവ്: പി പി പ്രകാശൻ ജനനം കണ്ണൂർ ജില്ലയിൽ. മലയാളസാഹിത്യത്തിൽ പി എച്ച് ഡി നേടി. സ്കൂളിലും കോളേജിലും അധ്യാപകനായിരുന്നു. ഇപ്പോൾ സംസ്ഥാന ഹയർസെക്കൻഡറി വകുപ്പ് ജോയിൻ ഡയറക്ടറായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ നോവലാണ് ദൈവം എന്ന ദുരന്ത നായകൻ. ഇത് കേരള ഫോക്ലോർ അക്കാദമി അവാർഡ് നേടുകയുണ്ടായി. ബാലചന്ദ്രൻ ചുള്ളിക്കാട് ഇതിന് അവതാരിക രചിച്ചിരിക്കുന്നു. കണ്ണൂരിൽ ജനിച്ചു വളർന്ന എഴുത്തുകാരൻ തനിക്ക് നേരിട്ട് അറിയാവുന്ന സ്വന്തം നാട് പശ്ചാത്തലമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളാണ് പ്രധാനമായും ഈ കഥയിൽ ഉള്ളത്. ഹൈദരാബാദ് ഐ ഐ റ്റി യിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ പ്രശാന്ത് ആണ് കഥ പറയുന്നത്. എല്ലാവർഷവും വിഷുവിന്റെ സമയത്ത് അഞ്ചുദിവസത്തേക്ക് അദ്ദേഹം സ്വദേശത്ത് പാലോട്ട് കാവിലെ ഉത്സവത്തിൽ പങ്കുചേരും.  അങ്ങനെ ഒരു യാത്രാവേളയിൽ അദ്ദേഹത്തിന്റെ ഓർമ്മയിലൂടെ ആണ് കഥ വിടരുന്നത്. അദ്ദേഹത്തിന്റെ അച്ഛനാണ് കഥയിലെ പ്രധാന കഥാപാത്രം, ഒപ്പം അമ്മയുമുണ്ട്. ഓർമ്മ വച്ച കാലം മുതൽ പാലോട്ടുകാവിലേക്കുള്ള വഴി മുഴുവൻ തെയ്യക്കാരനായ അച്ഛനോടൊപ്പം നടന്നുതീർത്ത വ്യ

മീനച്ചിലാറും ഓർമ്മകളും

 ജോളി നിമ്മി  പ്രസിദ്ധീകരണം: Jesus Friends  പേജ് 498    വില ₹500 രൂപ  ഈ ഗ്രന്ഥത്തിന്റെ എഴുത്തുകാർ ജോളി വർഗീസും സഹധർമ്മിണി നിമ്മിയും  ആണ്. കോട്ടയം നാഗമ്പടത്താണ് അവരുടെ സ്ഥലം.  ഇന്റീരിയർ ഡിസൈനിങ്ങിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നു. Jesus Friends എന്ന ഒരു ജീവകാരുണ്യ സംഘടന സ്ഥാപിച്ച് പ്രവർത്തിക്കുന്നു.   ജോർജ് കുറ്റിക്കൽ അച്ഛന്റെ സ്മരണയ്ക്കായി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു. ജസ്റ്റിസ് കെ റ്റി തോമസ് ഇതിന് അവതാരിക എഴുതിയിരിക്കുന്നു. വിവിധ സഭകളുടെ അധ്യക്ഷന്മാരെ കൂടാതെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പി യു തോമസ് എന്നിവർ ഈ പുസ്തകത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നു.  ജോളി നിമ്മി ദമ്പതികളുടെ ആത്മകഥയാണ് ഈ പുസ്തകം എന്ന് പറയാം. എങ്കിലും തങ്ങളുടെ ജീവിതത്തിലെ ഓർമ്മിക്കത്തക്കവയും ഹൃദയസ്പർശിയുമായ 50 സംഭവങ്ങളുടെ രൂപത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. 500 പേജുകളിലായി ഈ 50 സംഭവങ്ങൾ നല്ല  ഭാഷയിൽ രചിച്ചിരിക്കുന്നു. ഞാൻ വളരെ താല്പര്യപൂർവ്വം ഏതാണ്ട് ഒരു മാസം കൊണ്ട് എല്ലാ സംഭവങ്ങളും വായിച്ചു.  സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടിൽ നിന്ന് ജീവിതം ആരംഭിച്ച ആളാണ് ജോളി. താൻ ഒരു ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറും ഒരു ഗുണ്ടായും

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും

Image
കഴിഞ്ഞ 2000 വർഷങ്ങളായി ലോകമെങ്ങും യേശുവിനെ മനസിലാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു . ആ ശ്രമങ്ങളില്‍ ഇവിടെ നാമും പങ്കാളികളാകുന്നു . ഇക്കാലമെല്ലാം യേശുവിനെക്കുറിച്ച് ഉണ്ടായിട്ടുള്ള വിശ്വാസങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് , യേശു ജീവിച്ചിരുന്ന സ്ഥലത്തേക്ക് , കാലത്തേക്ക് പോയി , യേശുവിനെ അടുത്ത് കാണാനുള്ള ഒരു ശ്രമമാണ് നാം ഇവിടെ നടത്തുന്നത് . യേശു നാട്ടി ലെ ങ്ങും അറിയി ച്ച നല്ല വാര്‍ത്ത മനസ്സിലാക്കാനാണ് നമ്മുടെ ആദ്യത്തെ ശ്രമം . യേശു ജനത്തെ അറിയിച്ച നല്ല വാർത്ത എന്തായിരുന്നു എന്നുള്ളത് മിക്ക ക്രിസ്ത്യാനികളും ഒരിക്കലും ചോദിക്കാത്ത ഒരു ചോദ്യമാണ് . യേശുവിനെപ്പറ്റി നല്ല അറിവുണ്ട് എന്ന് കരുതപ്പെടുന്ന ആളുകളോട് ഈ ചോദ്യം ചോദിച്ചു നോക്കൂ . അവർ ഇതിനെപ്പറ്റി അജ്ഞരാണ് എന്ന് കാണാം . ക്രിസ്തീയ സുവിശേഷം എന്ന പേരില്‍ കഴിഞ്ഞ 2000 വര്‍ഷങ്ങളായി പലതും ലോകത്തില്‍ പരക്കുന്നുണ്ട് . എന്നാല്‍ അതൊന്നും യേശു തന്റെനാട്ടിലെ ജനത്തെ അറിയിച്ച നല്ല വാര്‍ത്തയല്ല എന്ന് കാണാം . വേദപുസ്തകത്തിന്റെ താളുകളിൽ അതിന്റെ ഉത്തരം അന്വേഷിക്കുമ്പോൾ ഒറ്റ വാചകത്തിലുള്ള ഉത്തരം നാം കണ്ടെത്തുന്നു -- ദൈവ രാജ്യം സമീപിച്ചിരിക്കുകയാൽ മനസാന