Posts

Showing posts from November, 2012

ലോകത്തെ നമുക്ക് ഒരു ഏദന്‍തോട്ടമാക്കാം

മുഖത്തല YMCA -യുടെ പ്രാര്ധനാവാരം പ്രമാണിച്ച് Nov 11 ഞായറാഴ്ച മുഖത്തല St. George Orthodox  Church -ല്‍ വച്ച് നടന്ന യോഗത്തില്‍ ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം.   Read a summary in English here . എബ്രായ ഭാഷയില്‍ ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഷാലോം എന്നാണ്. സമാധാനം എന്നാണ് ഇത് മലയാളത്തില്‍ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സമാധാനം കൂടാതെ സുഖവും സന്തോഷവും എല്ലാം ഇതിലുള്‍പ്പെടും. അറമായിക്ക് ഭാഷയില്‍ ഇത് ശ്ലോമോ എന്നായി. അറബി  ഭാഷയില്‍ സലാം എന്നും. ഭാഷ ഏതായാലും  അഭിവാദ്യത്തിന്റെ ഉള്ളടക്കം ഒന്ന് തന്നെ -- നന്മ ഉണ്ടാകട്ടെ  എന്ന്. വ്യക്തികള്‍ക്ക് മാത്രമല്ല  സമൂഹങ്ങള്‍ക്കും നാം  നന്മ ആശംസിക്കാറുണ്ട് സന്തോഷവും സമാധാനവും സുഖവും തീരെയില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ  ലോകത്തിന്റെ  അവസ്ഥ നാം  മനസിലാക്കുന്നത്‌  സന്തോഷവും സമാധാനവും സുഖവും നിറഞ്ഞ ഒരു  ലോകത്തെ സങ്കല്‍പ്പിച്ചു കൊണ്ടാണ്. പണ്ട് അങ്ങനെയൊരു കാലം ഉണ്ടായിരുന്നു എന്ന്  സങ്കല്‍പ്പിച്ചു കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഭാവിയില്‍  അങ്ങനെയൊരു  കാലം വരും എന്നൊരു പ്രതീക്ഷയും അതിലുണ്ട്. മഹാത്മഗാന്ധി   ഭാരതം ഒരു രാമരാജ്യം ആകണമെന