Posts

Showing posts from May, 2012

ലക്ഷണമൊത്തവരില്ലേയില്ല

Image
May 5 നു  ഹ്യൂസ്ടനിലുള്ള  ഞങ്ങളുടെ വസതിയില്‍  കൂടിയ  പ്രാര്‍ഥനാ  യോഗത്തില്‍  ഞാന്‍  ചെയ്ത പ്രഭാഷണം    കേള്‍ക്കുക   ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍  ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ എന്നാണു നമ്മുടെ കുഞ്ചന്‍  ‍ നമ്പ്യാര്‍  പറഞ്ഞത്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകളും ലക്ഷണമൊത്തവരാണ് എന്ന ധാരണയെ തിരുത്താനാവണം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അംഗവൈകല്യങ്ങളും രോഗങ്ങളും സാമ്പത്തിക പരാധീനതയുമൊക്കെ ശാപഗ്രസ്തരായ കുറച്ചു പേര്‍ക്ക് മാത്രമുള്ളതാണ് എന്ന ധാരണ യേശുവിന്റെ കാലത്തെന്ന പോലെ ഇന്നും സര്‍വ സാധാരണയാണ്. അതുകൊണ്ടാണ് അങ്ങനെയുള്ളവരെ സമൂഹം അവജ്ഞയോടെ  നോക്കിക്കാണുന്നത്‌ കുഞ്ചന്‍ ‍ നമ്പ്യാരുടെതില്‍ ‍  നിന്നും കുറേക്കൂടി കടന്ന വീക്ഷണമായിരുന്നു യേശു തമ്പുരാന്റെത്. ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍   ലക്ഷണമൊത്തവരില്ലേയില്ല  എന്നായിരുന്നു യേശു തമ്പുരാന്റെ വീക്ഷണം. ലക്ഷണമൊത്തതായി  ദൈവം തമ്പുരാനേ ഉള്ളു. സല്‍ഗുണ സംപൂര്‍ണനായി ദൈവം മാത്രം. അങ്ങനെയെങ്കില്‍ എല്ലാ മനുഷ്യരും എന്തെങ്കിലും ഒക്കെ കഴിവ് കേടുകളും വൈകല്യങ്ങളും ഉള്ളവരാണ്. ഇക്കാര്യം എല്ലാവരും മനസിലാക്കികഴിഞ്ഞാല്‍ ആര്‍ക്കും അവരുടെ കഴിവുകേടുകള്‍ മറച്ചു വയ്കേണ്ട കാര