Posts

Showing posts from September, 2022

സെമിറ്റിക് ആരാധനയുടെ ഉത്ഭവവും വികാസവും

യഹൂദ ക്രൈസ്തവ ഇസ്ലാം സംസ്കൃതികളെയാണ് സെമിറ്റിക് എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ചുകൂടി നടത്തുന്ന സമൂഹ ആരാധന അവരുടെ പ്രത്യേകതയാണ്. വെള്ളിയാഴ്ച മുസ്ലീങ്ങളും ശനിയാഴ്ച യഹൂദരും ഞായറാഴ്ച ക്രൈസ്തവരും അവരുടെ ആരാധനാലയങ്ങളിൽ ഒന്നിച്ചു കൂടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചു? എന്താണ് ഇതിന്റെ അർത്ഥം? ഇതാണ് ഇവിടെ നമ്മുടെ ചിന്താവിഷയം.  യഹൂദ സമുദായത്തിൽ ആണല്ലോ യേശു ജനിച്ചതും ജീവിച്ചതും. ആ കാലത്ത് യഹൂദ സമുദായത്തിന്റെ ജീവിതരീതിയിലും ആരാധനാരീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. AD 70 ന് മുമ്പുണ്ടായിരുന്നത് എബ്രായ മതം എന്നും അതിന് ശേഷം ഉള്ളത് യഹൂദമതമെന്നും സൗകര്യത്തിനു വേണ്ടി നമുക്ക് വിളിക്കാം. അക്കാലത്ത് എബ്രായ മതം രണ്ടായി പിളർന്നു. യേശുവാണ് ക്രിസ്തു എന്ന് വിശ്വസിച്ചവർ ക്രിസ്തുമതത്തിന് തുടക്കമിട്ടു. അങ്ങനെ വിശ്വസിക്കാത്തവർ യഹൂദമതമായി തുടർന്നു. അങ്ങനെ എബ്രായ മതത്തിന്റെ ജീവിത വീക്ഷണവും ആരാധനാരീതികളും യഹൂദരുടെയും ക്രൈസ്തവരുടെയും പൈതൃകമായി ഭവിച്ചു. ആറ് നൂറ്റാണ്ടുകൾക്ക് ശേഷം അറേബ്യയിൽ യഹൂദരും ക്രൈസ്തവരും ധാരാളം ഉണ്ടായിരുന്ന ഒരു സംസ്കാരിക പശ്ചാത്തലത്തിൽ ഇവരുട

ക്രിസ്തുസങ്കല്പത്തിന്റെ ഉദയവും പരിണാമവും

ആരാണ് ക്രിസ്തു? ക്രിസ്തുവും യേശുവും ഒരാൾ തന്നെയോ? പൗരാണിക ഇസ്രായേലിൽ ജനനേതാക്കളെ നിയമിച്ചിരുന്നത് തലയിൽ സുഗന്ധതൈലം ഒഴിച്ചാണ്. രാജാക്കന്മാർ, പ്രവാചകന്മാർ, പുരോഹിതന്മാർ എന്നിവരായിരുന്നു ജനനേതാക്കൾ. തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടവർ എന്ന അർത്ഥത്തിൽ മിശിഹാ എന്ന എബ്രായ വാക്കാണ് അവർക്ക് പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഇതേ അർത്ഥത്തിലുള്ള ഗ്രീക്ക് പദമാണ് ക്രിസ്റ്റോസ്. അത് ഇംഗ്ലീഷിൽ ക്രൈസ്റ്റ് എന്നും മലയാളത്തിൽ ക്രിസ്തു എന്നും ആയി.  ഇസ്രായേൽ ഒരു രാജ്യമാകുന്നത് ശൗൽ  രാജാവിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ പിൻഗാമിയായ ദാവീദ് അതിനെ ഒരു സാമ്രാജ്യം ആക്കി വളർത്തി. അദ്ദേഹത്തിന്റെ മകന്റെ കാലത്തും അത് ഒരു സാമ്രാജ്യമായി നിലനിന്നു. എന്നാൽ അതിനുശേഷം സാമ്രാജ്യം വിഭജിക്കപ്പെട്ടു. പലതവണ വിദേശ ശക്തികൾക്ക് മുമ്പിൽ അടിയറ പറയുകയും അവർ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും ചിതറപ്പെടുകയും ചെയ്തു. ദാവീദിനെ പോലെ ഒരു രാജാവ് ഭാവിയിൽ ഉണ്ടാകുമെന്നും അവരുടെ സാമ്രാജ്യം പുനസ്ഥാപിക്കപ്പെടുമെന്നും ഉള്ള പ്രതീക്ഷ അവരെ മുന്നോട്ട് നയിച്ചു. ഭാവിയിൽ വരാൻ പോകുന്ന ആ രാജാവിനെ, ദൈവത്താൽ നിയമിക്കപ്പെടുന്ന രാജാവ് എന്ന അർത്ഥത്തിൽ, അവർ മശിഹ എന്ന്