Posts

Showing posts from February, 2013

ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രം

 ഈയിടെ വളരെ ഹൃദയ സ്പര്‍ശിയായ ഒരു ചലച്ചിത്രം കാണുവാനിടയായി -celluloid എന്നാണു അതിന്റെ പേര്. ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഈ  ചലച്ചിത്രം എല്ലാവരും കാണേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടേണ്ട ഒന്നാണ് ഇത് എന്നും ഞാന്‍ കരുതുന്നു. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രത്തിന്റെ കഥയാണ്‌ ഇത്. 1920- കളുടെ ഒടുവില്‍ J C Daniel നിര്‍മ്മിച്ച വിഗതകുമാരന്‍ (The Lost Child) ആണ് അത്. മലയാളക്കരയിലേക്ക് സിനിമ കൊണ്ടുവരാന്‍ ഒരു മലയാളി നടത്തിയ സാഹസികമായ പരിശ്രമങ്ങളെ അതിരസകരമായി ചിത്രീകരിച്ചിരിക്കുന്നു.  സിനിമാനിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒരു പ്രാവശ്യം പോലും അത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയില്‍ നായികയുടെ വേഷമിട്ട സ്ത്രീക്ക് ഒരു പ്രാവശ്യം പോലും തന്നെ വെള്ളിത്തിരയില്‍ കാണാന്‍ ഭാഗ്യം ഉണ്ടായില്ല. വിവേകാനന്ദനെക്കൊണ്ട്‌ ഭ്രാന്താലയം എന്ന് വിളിപ്പിച്ച സാമൂഹ്യവ്യവസ്ഥിതിയാണ്  അതിനു കാരണമായിതീര്ന്നത്. അതില്‍ നായികയായി വേഷമിട്ടത് അന്നത്തെ താണ ജാതിയില്‍ പെട്ട ഒരു സ്ത്രീ ആയിരുന്നു . ഒരു താണ ജാതിക്കാരി അഭിനയിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഉയര്‍ന്ന ജാതിക്കാര

ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നമുക്ക് ഒരു മാതൃകാപുരുഷന്‍

Image
നീലിമംഗലം സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളുടെ  വാര്‍ഷികത്തില്‍ 2013 ഫെബ്രുവരി 10 നു ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം, നമ്മുടെ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം കൊണ്ടാടുന്ന ഈ വേളയില്‍ നമ്മുടെ ജീവിതത്തില്‍ ഇവയുടെ പ്രസക്തിയെ സംബന്ധിക്കുന്ന ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ഈ സമയം ഉപയോഗിച്ച് കൊള്ളട്ടെ. ഇവിടുത്തെ സണ്ടേസ്കൂള്‍ വിദ്യാര്‍ദ്ധികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഈ  ദേവാലയത്തിന്റെ നടത്തിപ്പുകാര്‍ക്കും മാതൃകയാക്കാവുന്ന ചിലരെ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം. ഇരുപതാം നൂറ്റാണ്ട് ലോകമഹായുദ്ധങ്ങളുടെ നൂറ്റാണ്ടായിരുന്നു. മുപ്പതുകളിലും നാല്‍പതുകളിലുമായി രണ്ടു മഹായുദ്ധങ്ങള്‍ക്ക് ലോകം സാക്ഷിയായി. അതിനു ശേഷമുള്ള നാല് പതിറ്റാണ്ടുകള്‍ ശീതയുദ്ധത്തിന്റെ കാലമായിരുന്നു. ‍ രണ്ടു സാമ്രാജ്യശക്തികള്‍ മദയാനകളെപ്പോലെ കൊമ്പ് കോര്‍ത്തപ്പോള്‍ ലോകം ഭയന്നു വിറച്ചു. ലോകത്തെ അനേക തവണ നശിപ്പിക്കാന്‍ കെല്‍പ്പുള്ള അണ്വായുധങ്ങള്‍ ഇരുകൂട്ടരും സമാഹരിച്ചു. ഭൂമിയിലെ സര്‍വജീവജാലങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന ഒരു മൂന്നാം ലോകമഹായുദ്ധം ഏതു നിമിഷവും പൊട്ടിപ്പു

ദൈവമേ നീ പരിശുദ്ധനാകുന്നു!

ദൈവം പരിശുദ്ധന്‍ ആകുന്നു എന്ന് ദൈവസന്നിധിയില്‍ മാലാഖമാര്‍ അനുനിമിഷം പാടുന്നതായി എശായപ്രവാചകന്‍ ദര്‍ശിച്ചു. ദൈവമേ നീ  പരിശുദ്ധനാകുന്നു!    ബലവാനേ നീ പരിശുദ്ധനാകുന്നു! മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു! സ്വര്‍ഗത്തിലെ മാലഖമാരോട് ചേര്‍ന്ന്, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദിവസവും പലയാവര്‍ത്തി ആവര്‍ത്തിക്കുന്ന വിശ്വാസപ്രഖ്യാപനമാണ് ഇത്. എന്താണു ഈ പ്രഖ്യാപനങ്ങളുടെ അര്ഥം? മനുഷ്യന്റെ ജീവിതത്തിൽ ഇവയ്ക്കുള്ള സ്ഥാനമെന്താണ്? ഈ ചോദ്യങ്ങള്‍ ഈയിടെ എന്റെ ധ്യാനപഠനത്തിനു വിഷയമായി. എന്റെ കണ്ടെത്തലുകള്‍ എന്നെത്തന്നെ അതിശയിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ഈ വിശ്വാസപ്രഖ്യാപനങ്ങള്‍ ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനശിലകള്‍ ആകുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതറിഞ്ഞിരുന്നതു കൊണ്ടാണ് നമ്മുടെ പിതാക്കന്മാര്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് നമ്മുടെ ആരാധനയില്‍ കേന്ദ്രസ്ഥാനം നല്‍കിയത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. ദൈവം പരിശുദ്ധന്‍ ആകുന്നു എന്ന് സ്വര്‍ഗനിവാസികള്‍ വിശ്വസിക്കുന്നത് കൊണ്ടാണ് സ്വര്‍ഗം സ്വര്‌ഗമായിരിക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു  . അങ്ങനെയെങ്കില്‍ ഈ വിശ്വാസം ഭൂവാസികള്‍ക്കുണ്ടായാല്‍ നമ്മുടെ ലോ