Posts

Showing posts from June, 2021

ലാറുസ് എന്ന വിശുദ്ധൻ

Image
ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു-- ലാറുസ് എന്ന വിശുദ്ധൻ.  എഴുത്തുകാരൻ എവ്ഗേനി വൊദോലാസ്കിൻ. മലയാളത്തിലേക്ക് റഷ്യൻ ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തിരിക്കുകയാണ് സി. എസ്. സുരേഷ്. അദ്ദേഹം വർഷങ്ങളായി റഷ്യയിൽ താമസിക്കുന്ന ആളാണ്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നോവലിന് 380ൽ ശിഷ്ടം പേജുണ്ട്. ഈ പുസ്തകം ആദ്യമായി റഷ്യൻ ഭാഷയിൽ ഇറങ്ങിയത് 2012-ലാണ്. ഇതിൻറെ മലയാള പരിഭാഷ ഇറങ്ങിയത് 2017ൽ. ഏതാണ്ട് രണ്ട് ലക്ഷത്തോളം കോപ്പികൾ  റഷ്യയിൽ വിറ്റഴിഞ്ഞു. നാലഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള റഷ്യയിലാണ് കഥ നടക്കുന്നത്. അക്കാലത്തെ റഷ്യയുടെ ചരിത്രവും വിശ്വാസങ്ങളും ഭൂമിശാസ്ത്രവും മതവും എല്ലാം ഈ നോവലിൽ കാണാം. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ആർസിനി എന്ന ബാലൻ  അയാളുടെ മുത്തച്ഛന്റെ സഹായിയായി കൂടുന്നു. മുത്തശ്ശൻ പച്ചമരുന്നുകൾ കൊണ്ട് ധാരാളം ആളുകൾക്ക് രോഗ ചികിത്സ നൽകുന്ന ആളാണ്. മുത്തഛന്റെ  മരണത്തോടെ ആർസിനി വൈദ്യനായി. അക്കാലത്ത് അവിടെയെങ്ങും പ്ലേഗ് പരന്ന് പിടിക്കുന്ന കാലമാണ്. ധാരാളമാളുകൾ പ്ലേഗ് വന്ന് മരിക്കുന്നു വേണ്ടപ്പെട്ടവരെല്ലാം പ്ലേഗ് വന്ന് മരിച്ചു പോയ ഒരു അനാഥ ബാലിക ആഴ്സിനിയുടെ അടുക്ക

Manuscript Found in Accra

Image
 ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു പൗലോ കോയിലോ രചിച്ച Manuscript Found in Accra. 75 ഭാഷകളിലായി 150 million കോപ്പികൾ വായിക്കപ്പെട്ട ഈ എഴുത്തുകാരൻ ഒരുപക്ഷേ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രചാരമുള്ള എഴുത്തുകാരൻ തന്നെ എന്ന് പറയാം. 1947 ൽ ബ്രസീലിൽ ജനിച്ച പൗലോ കൊയ്‌ലോയുടെ ബാല്യവും യൗവനവും ഒട്ടേറെ വിഷമങ്ങളും ബുദ്ധിമുട്ടുകളും സംഘട്ടനങ്ങളും നിറഞ്ഞതായിരുന്നു. പൗലോയുടെ  പെരുമാറ്റത്തിൽ സഹികെട്ട് അവൻറെ മാതാപിതാക്കൾ അവനെ ഒരു മനോരോഗ ചികിത്സാകേന്ദ്രത്തിൽ കൊണ്ടാക്കി. ആ നാടിന് സ്വാതന്ത്ര്യം നേടാനുള്ള പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്തതിന് പേരിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. മകനെ ഒരു വക്കീൽ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.  Law  സ്കൂളിൽ ചേർന്നെങ്കിലും പൂർത്തിയാക്കാതെ പുറത്തിറങ്ങി. ഒരു ഹിപ്പിയായി സൗത്ത് അമേരിക്കയിലും നോർത്ത് അമേരിക്കയിലും യൂറോപ്പിലും എല്ലാം കറങ്ങി. തിരികെ ബ്രസീലിൽ എത്തി ഗാനരചയിതാവായി കാലം കഴിച്ചു. ഏതാണ്ട് 36 വയസ്സുള്ളപ്പോൾ അദ്ദേഹം വിവാഹിതനായി ജനീവയിൽ താമസമായി. ഏതാണ്ട് 40 വയസ്സുള്ളപ്പോൾ അദ്ദേഹം സ്പെയിനിൽ ഒരു തീർത്ഥാടന യാത്ര നടത്തുകയുണ്ടായി. 500 മൈൽ

What is a Jew?

Image
 ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിൻറെ പേര് What is a Jew. എഴുത്തുകാരന്റെ പേര് Rabbi Morris N. Kertzer. ഈ എഴുത്തുകാരന് ന്യൂയോർക്കിലെ ഒരു യഹൂദ കോൺഗ്രിഗേഷന്റെ സ്പിരിച്വൽ ലീഡർ ആയിരുന്നു. അദ്ദേഹം അമേരിക്കയിലെ യഹൂദന്മാരുടെ ഇന്റർ റിലീജിയസ് അഫയേഴ്സ് നാഷണൽ ഡയറക്ടറായിരുന്നു.  അദ്ദേഹം Iowa യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഓഫ് റിലീജിയൻ ആയിരുന്നു. യഹൂദന്മാർ ജനസംഖ്യയിൽ കുറവായതുകൊണ്ട് അവർ ആരാണെന്ന് ധാരാളം പേർക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് യഹൂദൻ എന്നു പറഞ്ഞാൽ എന്താണ്? യഹൂദമതം എന്നു പറഞ്ഞാൽ എന്താണ്? എന്ന് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലെ ലക്ഷ്യം.  1953-ലാണ് ഈ പുസ്തകം ആദ്യമായി ഇറങ്ങിയത്. യഹൂദമതത്തിന്റെ ചരിത്രം, അവരുടെ ആചാരാനുഷ്ഠാനങ്ങൾ, അവരുടെ ഉത്സവങ്ങൾ, ആധുനിക ഇസ്രയേൽ തുടങ്ങി നിരവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.  എന്നെ ഇതിൽ ഏറ്റവും ആകർഷിച്ച ഒരു കാര്യം ഇതാണ് : യഹൂദൻമാർ പ്രധാനമായും രണ്ടു തരം ഉണ്ട് എന്ന് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നു.  Orthodox, Reformed. ഒരു വിഭാഗം യഹൂദന്മാർ  യാഥാസ്ഥിതികരാണ്. എന്നാൽ മറുവിഭാഗം ആകട്ടെ പുരോഗമനവാദികൾ ആണ്. യാഥാസ്ഥിതികരായ യഹൂദൻമാർ അവരുടെ പൗരാണ