Posts

Showing posts from June, 2013

കര്‍ത്താവേ കൃപ ചെയ്യണമേ

സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന് മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ്  ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു.  ഇപ്പോള്‍ ചൊല്ലുന്ന  ഗാനത്തിന്റെ  സ്ഥാനത്ത്  ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു. 1. കര്‍ത്താവേ കൃപ ചെയ്യണമേ അടിയാരുടെ പ്രാര്‍ഥന കേട്ട് നിന്നുടെ ഭണ്ഡാഗാരത്തില്‍ നിന്നും നന്മകള്‍ ചൊരിയണമേ 2. നിദ്ര വെടിഞ്ഞങ്ങുണര്‍വോടെ നിന്‍ സവിധേയെത്തീടാനും തിന്മയശേഷം തീണ്ടാതെ വീണ്ടുമുറങ്ങാനും കൃപ ചെയ് 3. ഉണര്‍വില്‍ പാപം ചെയ്തീടില്‍ ക്ഷമയരുളീടേണം നാഥാ നിദ്രയില്‍ പാപം ചെയ്തീടില്‍ മോചനമരുളേണം നാഥാ 4. നിന്‍ വിജയ സ്ലീബായാലേ നല്ലയുറക്കം തന്നാലും മനസിനെ മായക്കാഴ്ചകളില്‍ നിന്നും നന്നായ് കാത്താലു