Posts

Showing posts from October, 2012

ആരാധനക്രമത്തിലില്ലാത്ത രണ്ട് വാചകങ്ങള്‍

 ഇക്കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ സംബധിച്ചപ്പോള്‍ എന്നെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യം ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നു. ശുശ്രൂഷക്കാരന്‍ ഒന്നാം  തുബ്ദേന്‍ ചൊല്ലിക്കഴിഞ്ഞു. ഇനി അടുത്തത് ക്രമപ്രകാരം  പുരോഹിതന്റെ പ്രാര്‍ഥനയാണ്.  എന്നാല്‍ പ്രാര്‍ഥന ചൊല്ലുന്നതിനു പകരം പുരോഹിതന്‍  ജനത്തോടു സംസാരിക്കുകയാണ്. "പ്രിയമുള്ളവരേ, നമുക്ക് നമ്മുടെ ചുറ്റുപാടുമുള്ള പല പ്രകാരത്തില്‍ വേദന അനുഭവിക്കുന്ന നമ്മുടെ സഹജീവികളെ ഈ സമയത്ത് ഓര്‍ക്കാം.     രോഗങ്ങളാലും ദാരിദ്ര്യത്താലും കഷ്ടപ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം."  ഇപ്രകാരം പറഞ്ഞ ശേഷം പുരോഹിതന്‍  ക്രമപ്രകാരമുള്ള പ്രാര്‍ഥന ചൊല്ലി-- രണ്ടാം തുബ്ദേന്‍ ചൊല്ലുന്നതിനു മുമ്പുള്ള  പുരോഹിതന്റെ പ്രാര്‍ഥന. അത് രോഗങ്ങളാലും ദാരിദ്ര്യത്താലും വേദനിക്കുന്ന മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ഥന ആണെന്ന്  ഞാന്‍   തിരിച്ചറിഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. പുരോഹിതന്‍ പുസ്തകത്തില്‍ ഉള്ള  പ്രാര്‍ഥനകള്‍ വെറുതെ ഉരുവിടുകയല്ല, മറിച്ചു അര്‍ഥം  അറിഞ്ഞു പ്രാര്ധിക്കുകയാണ് എന്ന് ഇത് എന്നെ ബോധ്യപ്പെടുത്തി. കൂടുതല്‍ അര്‍ത്ഥവത്തായി , കു