Posts

Showing posts from April, 2014

ക്രിസ്തുവിൻ ഭാവം

Image
ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ! ഫിലിപ്പിയർ . 2:5    (പ്രാർത്ഥന കേൾക്കണമേ -- എന്ന രീതിയിൽ പാടാം) ക്രിസ്തുവിൻ ഭാവം തന്നെ അടിയാർക്കും  തന്നിടണേ പിതാവേ  ദൈവമായിരിക്കെ ദൈവരൂപം വിട്ടു  ദാസവേഷം  ധരിച്ചു  മനുഷ്യനായ് ഭൂവിലവതരിച്ച .... സമ്പന്നനായിട്ടും എല്ലാമുപേക്ഷിച്ചു  ദരിദ്രനായിത്തീർന്നു  ഞങ്ങൾക്കൊരു മാതൃക കാട്ടിത്തന്ന .....  

ആരാധനയിലെ ആവര്‍ത്തനങ്ങള്‍

അടുത്ത കാലത്ത് നമ്മുടെ ഒരു സെമിനാരിയില്‍ ആരാധനയില്‍ സംബന്ധിച്ചപ്പോള്‍ അവിടെ കണ്ട ഒരു കാര്യം എന്നെ വളരെ സന്തോഷിപ്പിച്ചു. ഏഴു നേരത്തെ യാമപ്രാര്‍ഥനകള്‍ മൂന്നു നേരമായാണ്  ഇപ്പോള്‍ ചൊല്ലി വരുന്നത്. പ്രഭാതം, മൂന്നാം മണി, ഉച്ച എന്നീ മൂന്നു നേരത്തെ പ്രാര്‍ഥനകള്‍ ഒന്നിന്  പിറകെ ഒന്നായി ചൊല്ലിയിട്ടാണ് ഞായറാഴ്ച വിശുദ്ധ കുര്‍ബാന തുടങ്ങുന്നത്. നമ്മുടെ ഓരോ  യാമപ്രാര്‍ഥന ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കൌമാ ... ചൊല്ലിക്കൊണ്ടാണല്ലോ. പ്രഭാതപ്രാര്‍ഥന അവസാനിക്കുമ്പോള്‍ ഒരു കൌമാ ചൊല്ലും. ഉടനെ തന്നെ മൂന്നാം മണിയുടെ ആരംഭത്തിലുള്ള ഒരു കൌമായും ചൊല്ലും. മൂന്നാം മണിയുടെ പ്രാര്‍ഥന അവസാനിക്കുമ്പോഴും ഇത് പോലെ കൌമാ രണ്ടു പ്രാവശ്യം ചൊല്ലും. ചെറുപ്പകാലം മുതലേ ഞാന്‍ കണ്ടിട്ടുള്ളത് കൌമാ ഇങ്ങനെ ആവര്‍ത്തിച്ചു ചൊല്ലുന്നതാണ്. എന്നാല്‍ ഇതില്‍ നിന്നു വിത്യസ്ഥമായ ഒരു രീതിയാണ് ഞാന്‍ സെമിനാരിയില്‍ കണ്ടത്. രണ്ടു കൌമാ അടുത്തടുത്ത് വരുന്ന ഇടങ്ങളില്‍ രണ്ടാമത്തെ കൌമാ ഉറക്കെ  ചൊല്ലാതെ മൌനമായി മാത്രം ചൊല്ലുന്നതാണ് ഈ പുതിയ രീതി. ഇങ്ങനെ ഒരു മാറ്റം എന്നെ വളരെ  സന്തോഷിപ്പിച്ചു. സഭ മുഴുവനും ഈ മാറ്റം വരും എന്നു പ്രത്യാശിക്കുന്നു. നി

ഭൂമിയാം ആന

Image
മനുഷ്യകുലം വാസ്തവത്തിൽ ഭൂമി എന്ന മഹാജീവിയുടെ തലച്ചോറാണ്. എന്നാൽ ഇക്കാര്യം മനസിലാക്കാതെ, ഭൂമിയാകുന്ന ആനപ്പുറത്തിരുന്നു അതിന്റെ ചോരയൂറ്റി കുടിക്കുന്ന ഒരു പേൻ പറ്റമായി തീർന്നിരിക്കുന്നു ഇന്ന് നമ്മൾ. ഈ ആശയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത് പൌലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ Human Presence എന്ന ഗ്രന്ഥത്തോടാണ്.     ഭൂമിയാം ആന തന്‍ മീതേയിരുന്നതിന്‍ ചോരയൂറ്റീടും പേന്‍പറ്റമായി തീര്‍ന്നു ഹാ മര്‍ത്യകുലം! അതീ ജീവി തന്‍ സ്വന്തം തലച്ചോറു തന്നെയല്ലോ!