Posts

Showing posts from February, 2023

അഭിപ്രായസ്വാതന്ത്ര്യവും അഭിപ്രായസമന്വയവും

 മനുഷ്യന് സ്വാതന്ത്ര്യമുള്ളിടത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടാകും. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തയിടത്ത് അടിമത്തമാണ് ഉള്ളത്. അഭിപ്രായസ്വാതന്ത്ര്യം ഉള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ, അവർക്കിടയിൽ അഭിപ്രായഭിന്നത സ്വാഭാവികമായി ഉണ്ടാകും. അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെടുകയും അവർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാവുകയും വേണം. അല്ലാത്തപക്ഷം ഒന്നിച്ച് ജീവിക്കാനും പ്രവർത്തിക്കാനും സാധിക്കാതെ വരും.  ഒരു ലളിതമായ ഉദാഹരണം കാണാം : ഒരു കുട്ടിക്ക്‌ സ്കൂളിൽ പോകാൻ പ്രായമായി. മാതാപിതാക്കളിൽ ഒരാൾ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. മറ്റേയാളാകട്ടെ കുട്ടിയെ മലയാളം മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. അവിടെ രണ്ടു പേർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഒരു നല്ല കാര്യമാണ്. എന്നാൽ അവരുടെ അഭിപ്രായങ്ങൾ ഭിന്നമായിരിക്കുമ്പോൾ, അവർക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ വരുന്നു.  കുടുംബങ്ങളിൽ മാത്രമല്ല ജോലി സ്ഥലത്ത്, വലിയ സമൂഹങ്ങളിൽ, മതരംഗത്ത്, രാഷ്ട്രീയത്തിൽ, അന്താരാഷ്ട്ര തലത്തിൽ-- എല്ലായിടത്തും അഭിപ്രായഭിന്നതകൾ സാധാരണയാണ്. വലിയ ചില അഭിപ്രായഭിന്നതകളുടെ ഉദാഹരണങ്ങൾ ക

യേശു പ്രഘോഷിച്ച നല്ല വാർത്ത -- അന്നും ഇന്നും

Image
  ചെറുപ്പകാലത്ത് ഒരു സ്കൗട്ട് ക്യാമ്പിൽ ഒരു ഗെയിം കളിച്ചത് ഓർക്കുന്നു. കുട്ടികളെ വരിവരിയായി നിർത്തും. നടത്തുന്നയാൾ ആദ്യത്തെ കുട്ടിയുടെ ചെവിയിൽ എന്തോ ഒരു രഹസ്യം പറയും. ആ കുട്ടി തൊട്ടടുത്തു നിൽക്കുന്ന കുട്ടിക്ക് രഹസ്യം കൈമാറണം. അങ്ങനെ അവസാനത്തെ ആളുവരെ ആ രഹസ്യം കൈമാറ്റപ്പെടുന്നു. അവസാനത്തെ യാൾ ഗെയിം നടത്തുന്ന ആളോട് ആ രഹസ്യം പറയുന്നു. ആദ്യത്തെ കുട്ടിയോട് പറഞ്ഞ രഹസ്യത്തിൽ നിന്ന് പാടെ വ്യത്യസ്തമായിരിക്കും അവസാനത്തെ കുട്ടിയിൽ നിന്നും കേൾക്കുന്ന രഹസ്യം.  സമൂഹത്തിൽ എപ്രകാരം ആശയവിനിമയം നടക്കുന്നു എന്നതാണ് ഈ കളിയിൽ കാണുന്നത്.  യേശു നാടെങ്ങും സഞ്ചരിച്ച് ഒരു നല്ല വാർത്ത ജനത്തെ അറിയിച്ചു. യേശു അത് എവിടെയും എഴുതി വച്ചില്ല.  അത് കേട്ടവർ മറ്റുള്ളവരോട് പറഞ്ഞു. ആ വാർത്ത തലമുറകൾ കൈമാറി വന്നപ്പോൾ യേശു തുടക്കത്തിൽ നൽകിയ വാർത്തയിൽ നിന്ന് അത് ഏറെ വ്യത്യാസപ്പെട്ടു.  യേശു പഠിപ്പിച്ചതും ചെയ്തതുമായ കാര്യങ്ങൾ ആദ്യം ലിഖിത രൂപത്തിൽ ആയത് സുവിശേഷങ്ങൾ എന്ന പേരിൽ അറിയപ്പെട്ടു. യേശുവിനും നാല്പതോ അമ്പതോ വർഷങ്ങൾക്കുശേഷമാണ് അവ രചിക്കപ്പെട്ടത്. യേശു നാടെങ്ങും അറിയിച്ചതായി സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്ന നല്ല വാർത്ത ഇതാണ് : ദൈവ

യേശു പ്രഘോഷിച്ച നല്ല വാർത്ത -2

Image
  നമ്മുടെ ലോകം ഭരിക്കുന്നത് ദൈവം തന്നെയാകുന്നു-- ഇതായിരുന്നു യേശു നാടെങ്ങും അറിയിച്ച നല്ല വാർത്ത.  ലോകം എന്നു പറഞ്ഞാൽ സ്വർഗ്ഗവും ഭൂമിയും ചേർന്നതാണ്. ദൈവം സ്വർഗ്ഗത്തിന്റെ രാജാവാണെങ്കിലും ഭൂമിയുടെ രാജാവ് അല്ല എന്ന് അക്കാലത്ത് ആളുകൾ വിശ്വസിച്ചു. ഭൂമിയെ ഭരിക്കുന്നത് സാത്താൻ ആകുന്നു എന്ന് അവർ വിശ്വസിച്ചു. ദൈവം ഭരിക്കുന്നതിനാൽ സ്വർഗ്ഗത്തിൽ സ്നേഹവും സന്തോഷവും സമാധാനവും വിളയാടുന്നു. സാത്താൻ ഭരിക്കുന്നതിനാൽ ഭൂമിയിൽ വൈരവും കലഹവും അശാന്തിയും വിളയാടുന്നു.  ഭൂമി ഭരിക്കുവാനായി ദൈവം നിയമിച്ച ഒരു മാലാഖയാണ് ദൈവത്തോട് മറുതലിച്ച് സാത്താനായി പരിണമിച്ചത്. സാത്താനെ ദൈവം ഭരണത്തിൽ നിന്ന് മാറ്റുകയും, പകരം ദൈവത്തെ അനുസരിക്കുന്ന ഒരാളെ ഭൂമിയുടെ രാജാവായി നിയമിക്കുകയും ചെയ്യും എന്ന് അവർ വിശ്വസിച്ചു. അങ്ങനെ ഭൂമിയും ദൈവത്തിന്റെ ഭരണത്തിൽ ആകും.  ഭാവിയിൽ അത് സംഭവിക്കും എങ്കിലും അത് എന്ന് സംഭവിക്കുമെന്ന് ആർക്കും അറിഞ്ഞുകൂടാ. സാത്താനെ എത്രയും വേഗം അധികാരത്തിൽ നിന്ന് മാറ്റുകയും ദൈവത്താൽ നിയമിക്കപ്പെടുന്ന പുതിയ രാജാവ് അധികാരം ഏൽക്കുകയും ചെയ്യും എന്ന് പ്രവാചകന്മാർ ജനത്തെ ആശ്വസിപ്പിച്ചു. എത്രയും വേഗം അത് സംഭവിക്കണേ എന്ന് കരളു