Posts

Showing posts from January, 2014

കൌമാ ഗാനരൂപത്തില്‍

"അന്‍പുടയോനെ നിന്‍ വാതില്‍" എന്ന ഗാനത്തിന്റെ രീതിയില്‍ പാടാം സ്തുതി പിതാവിനും പുത്ര- നും പരിശുദ്ധാത്മാവിന്നും   ആദിമുതല്‍ ഇന്നും എന്നേ- യ്ക്കും അവ്വിധമായീടേണം  തന്‍ സ്തുതിയാല്‍ ഭൂവാനങ്ങള്‍  തിങ്ങീടും ബലവാന്‍ ദൈവം  തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ദൈവമാകും കര്‍ത്താവിന്‍  നാമത്തിങ്കല്‍ വന്നവനും വരുവാനിരിപ്പവനും വാഴ്ത്തപ്പെട്ടവനാകുന്നു ദൈവമേ പരിശുദ്ധന്‍ നീ ബലവാനേ പരിശുദ്ധന്‍ നീ മൃതിരഹിതാ  പരിശുദ്ധന്‍ നീ ക്രൂശേറ്റോനെ ചെയ് കരുണ കാരുണ്യം ചെയ് കര്‍ത്താവേ കാരുണ്യം ചെയ് കൃപയുണ്ടായ്   കാരുണ്യം ചെയ് കൈക്കൊണ്ടി പ്രാര്‍ഥനയും ശുശ്രൂഷകളും  ദൈവമേ സ്തുതിയങ്ങേയ്ക്കു സൃഷ്ടാവേ സ്തുതിയങ്ങേയ്ക്കു പാപികളടിയാരില്‍ കൃപ ചെ- യ്യും മശിഹാ സ്തുതിയങ്ങേയ്ക്കു  സ്വര്‍ഗസ്ഥ പിതാവേ അങ്ങേ  നാമം പാവനമാകേണം ഞങ്ങള്‍ പാര്‍ക്കും ഭൂമിയിലും അങ്ങേ രാജ്യം വന്നീടേണം അങ്ങേയിഷ്ടം ആകേണം  സ്വര്‍ഗത്തെപ്പോല്‍ ഭൂമിയിലും ഞങ്ങള്‍ക്കാവശ്യമുള്ളതു പോല്‍ ആഹാരം അങ്ങേകണമേ ഞങ്ങളോടു കടപ്പെട്ടി- രിപ്പവരോടു ക്ഷമിപ്പതുപോല്‍ അങ്ങയോടു കടപ്പെട്ടോ- രാം ഞങ്ങള്‍ക്കും ക്ഷമയരുള്‍ക  ദുഷ്ടന്‍ സാത്താനില്‍ നിന്നും ഞങ്ങള

ദൈവത്തെ അഭിവാദ്യം ചെയ്യുന്നതെങ്ങനെ?

പരിചയമുള്ള ഒരാളെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത് സാധാരണ മര്യാദയാണ്. നമസ്തേ, നമസ്കാരം, സലാം, hello, Good Morning എന്നൊക്കെ നമ്മുടെ അനുദിന ജീവിതത്തില്‍ നാം സാധാരണ പറയാറുണ്ട്. ബന്ധങ്ങള്‍ വിഘടിതമായിപ്പോകാതെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇത്. നമ്മള്‍ സുഹൃദ്ബന്ധത്തിലാണ്, ഞാന്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ അഭിവാദ്യത്തിനുണ്ട്.   എബ്രായഭാഷയില്‍ ശാലോം എന്നായിരുന്നു ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത്. സമാധാനം എന്നാണ് സാധാരണ ഈ പദത്തെ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സുഖവും, സന്തോഷവും, ആരോഗ്യവും, സുരക്ഷിതത്വവും, സമാധാനവും എല്ലാം ഈ പദത്തില്‍ ഉണ്ട് എന്നു എബ്രായ ഭാഷ അറിയാവുന്നവര്‍ പറയുന്നു. നിങ്ങള്ക്ക് സര്‍വ ഐശ്വര്യങ്ങളും, സുഖവും, സന്തോഷവും, ആരോഗ്യവും, സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസയാണ് ശാലോം. അറബിക് ഭാഷയില്‍ ഇത് സലാം ആയി. സുറിയാനിയില്‍ ഇത് ശ്ലോമോ ആയി.   ശാലോം പറഞ്ഞു അഭിവാദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വേദപുസ്തകത്തിലുണ്ട്. ദൈവദൂതന്‍ മറിയാമിനെ കാണുമ്പോള്‍ (ലൂക്കോസ് 1:28), ശാലോം പറയുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ശിഷ്യന്മാരെ കാണുമ്പോള്‍

ഗ്രിഗോറിയന്‍ ദര്‍ശനം: നമ്മുടെ ദൈവവിശ്വാസം

Image
മലങ്കരസഭാ മാസികയുടെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം.  

എന്തുണ്ട് വിശേഷം പീലാത്തോസേ?

സക്കറിയ എന്ന പ്രശസ്ത എഴുത്തുകാരന്‍ രചിച്ചു 1997 ല്‍ DC Books പ്രകാശനം ചെയ്ത ഒരു ചെറു നോവലാണ് ഇത്.  യേശുവിനെ വധശിക്ഷക്ക് വിധിക്കാനുണ്ടായ സാഹചര്യം ന്യായാധിപനായിരുന്ന പീലാത്തൊസിന്‍റെ കാഴ്ചപ്പാടിലൂടെ കാണുകയാണ് ഇതില്‍. തന്റെ ഒരു സുഹൃത്തുമായി പീലാത്തൊസ് നടത്തുന്ന കത്തിടപാടുകളുടെ രൂപത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. ബാല്യകാല സുഹൃത്തായ ആന്‍റോണിയോസില്‍ നിന്നും പീലാത്തൊസിന് ഒരു കത്തു ലഭിക്കുന്നു. യേശുവിന്റെ കുരിശുമരണം നടന്ന ആഴ്ചയിലായിരുന്നു അത്. അതിന്റെ മറുപടിക്കത്തില്‍ പീലാത്തൊസ് തന്റെ ഉള്ളം തുറക്കുന്നു. യേശുവിനെ തൂക്കാന്‍ വിധിക്കാന്‍ താന്‍ നിര്‍ബന്ധിതനായ സാഹചര്യം സവിസ്തരം പ്രതിപാദിക്കുന്നു. റോമിലും താന്‍ ഗവര്‍ണറായിരുന്ന യഹൂദ പ്രവിശ്യയിലും നിലവിലിരുന്ന രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലം വിവരിച്ചിരിക്കുന്നു. അതോടൊപ്പം തന്റെ ജീവിതവീക്ഷണവും വ്യക്തമാക്കിയിരിക്കുന്നു. ഇടയ്ക്കു ഒരു അദ്ധ്യായത്തില്‍ പീലാത്തൊസിന്‍റെ സ്റ്റെനോഗ്രാഫറായ റൂത്തിന്റെ കണ്ണുകളിലൂടെ പീലാത്തൊസിന്‍റെ വ്യക്തിത്വത്തിന്റെ ഒരു വീക്ഷണം വായനക്കാരന് ലഭിക്കുന്നു. രൂത്തും, പീലാത്തൊസിന്‍റെ ഭാര്യ ജൂലിയയും, മഗ്നലന മറിയയും ഉള്‍പ്പെട്ട ഒരു കൂട്ട