Posts

Showing posts from August, 2012

സത്യസന്ധത ബൈബിളിലെ അടിസ്ഥാനപ്രമാണം

 എന്താണ് വേദപുസ്തകത്തിന്റെ കേന്ദ്രസന്ദേശം? വേദപുസ്തകത്തിന് നമ്മോടു പറയാനുള്ളത് ഒറ്റ വാചകത്തില്‍ എങ്ങനെ പറയും? ഹ്യൂസ്ടന്‍ സെന്‍റ് മേരീസ് പള്ളിയില്‍ ഓഗസ്റ്റ് 12 ഞായറാഴ്ച നടത്തിയ പ്രഭാഷണം ഈ വിഷയത്തെക്കുറിച്ചായിരുന്നു. നാം വിശ്വസ്തരായിരിക്കണം എന്നതാണ് വേദപുസ്തകത്തിന് നമ്മോടു പറയാനുള്ള അടിസ്ഥാന സന്ദേശം. വിശ്വാസം, വിശ്വസ്തത എന്നീ പദങ്ങള്‍ക്കു ഒരു വാക്കേ ഉള്ളു ഗ്രീക്ക് ഭാഷയില്‍ --pistis. പലയിടത്തും  വിശ്വസ്തര്‍  എന്ന്  വരേണ്ടടത്തു   വിശ്വാസികള്‍  എന്നാണ് തര്‍ജമ ചെയ്തിരിക്കുന്നത്. നാം നമ്മെക്കുറിച്ചു വിശ്വാസികള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ വിശ്വസ്തര്‍ എന്ന വിശേഷണമാണ് കൂടുതല്‍ ചേരുന്നത്. ലോകത്തിലുള്ള എല്ലാവരും എന്തെങ്കിലുമൊക്കെ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് വിശ്വാസികളല്ലത്തവര്‍ ആരുമില്ല. എന്നാല്‍ എല്ലാവരും വിശ്വസ്തരല്ല.  മറ്റുള്ളവര്‍ക്ക് എന്നെ വിശ്വസിക്കാമെങ്കില്‍ ഞാന്‍ വിശ്വസ്തനാണ്, സത്യസന്ധനാണ്-- Trustworthy and honest. സത്യസന്ധത ഇല്ലഞ്ഞാല്‍ മറ്റൊന്നും ഉണ്ടാവില്ല.  സ്നേഹമാണ് ഏറ്റവും വലുത് എന്ന് പറഞ്ഞ പൌലോസ് അപ്പോസ്തോലന്‍ പോലും സമ്മതിക്കും കപടതയുള്ളിടത്തു സ്നേഹമുണ്ടാവില്