Posts

Showing posts from July, 2017

മലയില്‍ വീടും അക്കരെവീടും

Image
പണ്ടൊരിക്കല്‍ ഒരു മലമുകളില്‍ ഒരു വീടുണ്ടായിരുന്നു. മലയില്‍വീട് എന്നാണ് അതറിയപ്പെട്ടിരുന്നത്. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഒരു ചെറുകുടുംബം അവിടെ പാര്‍ത്തിരുന്നു. ഒരിക്കല്‍ ഏതോ അപകടത്തില്‍പ്പെട്ട് മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചുപോയി. അനാഥരായിത്തീര്‍ന്ന കുട്ടികള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു. നദിക്കക്കരെയായി ഒരു വീട് അവരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിനെ അക്കരവീട് എന്ന് വിളിച്ചു. കുട്ടികള്‍ നദി കടന്ന് അക്കരവീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു.  സഹായിക്കാമെന്ന് അവര്‍ സമ്മതിച്ചു. ഇടയ്ക്കിടെ അക്കരവീട്ടിലുള്ളവര്‍ മലയില്‍വീട്ടില്‍ വരാന്‍ തുടങ്ങി. കൃഷി ചെയ്യാനും ആഹാരം പാകം ചെയ്യാനും മറ്റും അവര്‍ കുട്ടികളെ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായി. അക്കരവീട്ടുകാരുടെ സഹായം കൂടാതെ ജീവിക്കാം എന്ന നിലയിലായി. എങ്കിലും അക്കരവീട്ടുകാര്‍ക്ക് അവരുടെ വരവ് നിര്‍ത്താന്‍ മനസ്സായില്ല. കുട്ടികള്‍ വളര്‍ന്നു എന്ന കാര്യം അങ്ങനെ അങ്ങ് അംഗീകരിച്ചു കൊടുക്കാന്‍ അവര്‍ക്ക് മനസ്സായില്ല. അവര്‍ തുടര്‍ന്നും മലയില്‍വീട്ടില്‍ വരികയും അവിടെയുള്ളവരെ അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത