Posts

Showing posts from September, 2013

വെളിവു നിറഞ്ഞൊരീശോ

സുറിയാനി ക്രിസ്ത്യാനികള്‍ വിശുദ്ധ കുര്‍ബാനയുടെ തുടക്കത്തില്‍ ആലപിക്കുന്ന ഒരു പ്രാര്‍ത്ഥനാഗാനമാണ് വെളിവു നിറഞ്ഞൊരീശോ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനം ഞാനിവിടെ സമകാലിക മലയാളത്തിലേക്കു അര്ത്ഥം വ്യക്തമാകത്തക്കവിധം  മൊഴിമാറ്റം നടത്തിയിരിക്കുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന ഗാനത്തിന്റെ  സ്ഥാനത്ത്  ഈ ഗാനം ഉപയോഗിക്കണം എന്നു ഉദ്ദേശിച്ചല്ല ഇത് ചെയ്യുന്നത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു. ജ്യോതിസ്സിന്നുറവീശോ നിന്‍ ജ്യോതിസ്സാലടിയാര്‍ കാണ്‍മൂ നേര്‍വഴി, അഖിലാധാരമതാം ജ്യോതിസ്സെ!  അങ്ങേ ശോഭയെ ദര്‍ശിക്കും ഞങ്ങളെയും ശോഭിപ്പിക്ക.  ജ്യോതിസ്സില്‍ വാസം ചെയ്യും നാഥാ പരിശുദ്ധാ വേണ്ടാക്കഷ്ടത വീണ്‍ചിന്ത ഇവയീന്നും കാക്ക.   നിര്‍മലഹൃത്താല്‍ സദ്ക്രിയകള്‍ ചെയ്-വാന്‍ സംഗതിയാക്കേണം.  ഹാബെല്‍, നോഹ, അബ്രഹാം എന്നീ പൂര്‍വികരാം ഭക്തര്‍ സമര്‍പ്പിച്ച കാഴ്ചകളെ കൈക്കൊണ്ടതു പോലെ അടിയാരര്‍പ്പിക്കും കാഴ്ച അലിവോടു

മഹാബലി വീണ്ടും വരണം

Image
 ഓണം ലോകമെങ്ങുമുള്ള എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഉത്സവമാണ്. എല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന ഒരു കാലത്തെ അനുസ്മരിച്ചു കൊണ്ടാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇന്നുള്ള പോലെ സുഖസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്താണ് മനുഷ്യര്‍ ആമോദത്തോടെ വസിച്ചിരുന്നത് എന്നോര്‍ക്കണം. സുഖസൌകര്യങ്ങളും സമ്പത്തുമൊന്നുമല്ല സന്തോഷത്തിന്‍റെ അടിസ്ഥാനം എന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.   പിന്നെ എന്താണ് സന്തോഷത്തിന്‍റെ അടിസ്ഥാനം? ഓണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ നാടന്‍ പാട്ടില്‍ പറയുന്നത് പോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളത്തരം ഒട്ടുമില്ലാതെ സത്യസന്ധത അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ഉണ്ടെങ്കിലെ സന്തോഷം ഉണ്ടാകൂ. എല്ലാവര്ക്കും എല്ലാവരെയും വിശ്വസിക്കാവുന്ന ഒരു സാഹചര്യത്തിലേ സന്തോഷം ഉണ്ടാവു. എല്ലാവരും എല്ലാവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന ഇടത്ത് എങ്ങനെ സന്തോഷവും സമാധാനവും ഉണ്ടാകാനാണ്. സത്യസന്ധത എങ്ങനെ ജീവിതത്തിന്റെ അടിസ്ഥാനമാകും? ഒരു മാര്‍ഗമേയുള്ളൂ. മഹാബലി ഭരിക്കണം. മഹത്തായ ബലി