Posts

Showing posts from July, 2012

ജോണ് കുന്നത്തും ഗ്രിഗോറിയന്‍ ദര്‍ശനവും

Image
 ഹ്യൂസ്ടന്‍, ജൂലായ്‌ 22.  മലയാളം സൊസൈറ്റി ഓഫ് അമേരിക്ക എന്ന സാംസ്‌കാരിക സംഘടന ജോണ് കുന്നത്തിന് സമുചിതമായ യാത്രയയപ്പ് നല്‍കി ആദരിച്ചു. ഈ സംഘടനയുടെ ആരംഭം മുതല്‍ അതിന്റെ സജീവഭാഗമായിരുന്ന ജോണ് കുന്നത് ഇന്ത്യയിലേക്ക്  താമസം മാറുന്നത് പ്രമാണിച്ചാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. ജോണ് മാത്യു, തോമസ്‌ വര്‍ഗിസ്, ജോളി വില്ലി, മോളി മാത്യു, ജോര്‍ജ് മണ്ണിക്കരോറ്റ്  എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.  ഗ്രിഗോറിയന്‍ ദര്‍ശനം  പ്രചരിപ്പിക്കുന്നത്  ജോണ് കുന്നത്ത്  തന്റെ ജീവിതദൌത്യമായി സ്വീകരിച്ചിരിക്കുകയാണ്  എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ‍  ഗ്രിഗോറിയന്‍ ദര്‍ശനം എപ്രകാരമാണ് തന്നെ സ്വാധീനിക്കാനിടയായതെന്നു     മറുപടിപ്രസംഗത്തില് ജോണ് കുന്നത്ത്  വിശദമാക്കുകയുണ്ടായി. ഈമലയാളീ online പത്രത്തില്‍ വന്ന വാര്‍ത്ത‍ ഇവിടെ വായിക്കാം. ചിത്രങ്ങള്‍  ഇവിടെ  കാണാം   ജോര്‍ജ് മണ്ണിക്കരോട്ട് ജോണ് മാത്യു ജോളി വില്ലി    മോളി മാത്യു തോമസ്‌ വര്‍ഗിസ് ജോണ്‍ കുന്നത്ത്

പ്രകാശം ക്രൈസ്തവ പാരമ്പര്യത്തില്‍

Image
പ്രകാശം ക്രൈസ്തവ പാരമ്പര്യത്തില്‍---  ജൂലൈ 21 ശനിയാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് പള്ളിയില്‍ കോട്ടയം  ഓര്‍ത്തോഡോക്സ്  വൈടികസേമിനാരിയുടെ മുന്‍ പ്രിന്‍സിപല്‍ ആയിരുന്ന ഡോക്ടര്‍ കെ. എം. ജോര്‍ജ് അച്ചന്‍ ചെയ്ത പ്രഭാഷണത്തിന്റെ വിഷയം ഇതായിരുന്നു. പ്രഭാഷണം ഇവിടെ കേള്‍ക്കാം. പ്രഭാഷണത്തിന്റെ ഒരു രത്നച്ചുരുക്കം താഴെ കൊടുക്കുന്നു. സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കുന്നത് കൊണ്ട് കിഴക്ക് നന്മയുടെ പ്രതീകമായി. സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നത് കൊണ്ട് പടിഞ്ഞാറു തിന്മയുടെ പ്രതീകമായി. അതുകൊണ്ടാവാം മാമോദീസയുടെ സമയത്ത് യേശുവിനെ സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിഴക്കോട്ടു തിരിയുന്നത് . അത് പോലെ സാത്താനെ നിരാകരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ പടിഞ്ഞാട്ടു തിരിയുന്നതും. പ്രകാശം സര്‍വജീവജാലങ്ങള്‍ക്കും ജീവന്‍ നല്‍കുന്നു. അതുകൊണ്ട്സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ സര്‍വ ജീവജാലങ്ങളും ആഹ്ളാദിക്കുന്നു. പക്ഷികള്‍ സൂര്യോദയത്തില്‍ ഗാനങ്ങളാലപിച്ചു  സന്തോഷം പ്രകടിപ്പിക്കുന്നു. എന്നാല്‍ സന്ധ്യക്ക്‌ സൂര്യാസ്തമയത്തിങ്കല്‍ പക്ഷികള്‍ പാടുന്നതേയില്ല. കിഴക്കോട്ടു അഭിമുഖമായി പ്രാര്‍ഥിക്കുന്ന പാരമ്പര്യ

ഹൃദയശുധിയുള്ളവര്‍ ദൈവത്തെ കാണും

ജൂലൈ 1 ഞായറാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ മേരിസ് പള്ളിയില്‍ നടത്തിയ ഒരു വേദപഠന ക്ലാസിന്റെ സംഗ്രഹം താഴെ വായിക്കാം. ഏതാണ്ട് 20 മിനിറ്റ് നീണ്ട ക്ലാസ് ഇവിടെ കേള്‍ക്കാം.  നിങ്ങളുടെ വീട്ടില്‍ വന്ന ഒരതിഥി നിങ്ങളുടെ പ്രതീക്ഷ പോലെ പെരുമാറാതിരുന്നാല്‍  നിങ്ങള്‍ മുഖത്തു നോക്കി അതിഥിയെ ശാസിക്കുമോ? ഈ അതിഥി നിങ്ങള്‍ ആദരിക്കുന്ന ഒരാള്‍ ആണെങ്കില്‍ സ്വപ്നത്തില്‍ പോലും അങ്ങനെ ചെയ്യാന്‍ മുതിരുകയില്ല. എന്നാല്‍ അങ്ങനെയുള്ള ഒരു സംഭവം വേദപുസ്തകത്തിലുണ്ട്. യേശു തമ്പുരാന്‍ ആയിരുന്നു അതിഥി. മാര്ത്തയാണ്  യേശുവിനെ ശാസിക്കാന്‍ ധൈര്യപ്പെട്ട  വീട്ടുകാരി.  മാര്‍ത്തയുടെ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു. അതാണ്‌ അത്തരം  വിവേകശൂന്യമായ പെരുമാറ്റം ഉണ്ടാവാന്‍ കാരണം. കലങ്ങി മറിയുന്ന മനസ്സ് കൊടുംകാറ്റ് അടിച്ചു കലങ്ങി  മറിയുന്ന   ഒരു  തടാകം  പോലെയാണ്. ശാന്തമായ  ഒരു മനസ്സിനേ  വിജയകരമായ  ഒരു ജീവിതം  പടുത്തുയര്ത്താനാവു. "ഹൃദയശുധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും" യേശു പഠിപ്പിച്ചു. നമ്മുടെ പിതാക്കന്മാര്‍ ദൈവത്തെ സൂര്യനോടുപമിച്ചു.   സൂര്യനെ നേരിട്ട് കാണാനാവാത്തത്‌ പോലെ ദൈവത്തെ ആര്‍ക്കും നേരിട്ട് കാണാനാവില