Posts

Showing posts from December, 2016

ഗ്രിഗോറിയന്‍ വിഷന് അമേരിക്കന്‍ പതിപ്പ്

Image
ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തിനു ഒരു print-on-demand version  ഈയിടെ  2016-ല്‍  പ്രസിദ്ധീകരിച്ചു. അമേരിക്കയിലുള്ളവര്‍ ഇവിടെ നിന്നും വാങ്ങുക. യൂറോപ്പിലുള്ളവര്‍ ഇവിടെ നിന്നും വാങ്ങുക  അമേരിക്കയിലെ Paragon House   എന്ന പ്രശസ്ത പുസ്തക പ്രസാധകര്‍  ഗ്രിഗോറിയന്‍ വിഷന്‍  എന്ന ഗ്രന്ഥത്തിന് ഒരു e-book പതിപ്പ് 2012-ല്‍ പ്രസിദ്ധീകരിച്ചു.  അത് ഇവിടെ കാണാം. വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രഥമ പതിപ്പ് 2011 നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്ത‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ്‍ കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്‌. ഓര്‍ത്തോഡോക്സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യ

ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗരാജ്യവീക്ഷണം

Image
(എന്‍റെ സ്വര്‍ഗരാജ്യം ഭൂമിയില്‍ എന്ന ഗ്രന്ഥത്തിന് ശ്രീ ബാബു പോള്‍ രചിച്ച അവതാരിക) ശ്രീയേശു വിശ്വാസികള്‍ക്ക് അഭിഷിക്തനും ദൈവവും ദൈവപുത്രനും വിമോചകനും രക്ഷകനും എല്ലാമാണ്. അവിശ്വാസികള്‍ക്കു പലതാണു പരിപ്രേക്ഷ്യങ്ങള്‍. സദ്ഗുരു, പ്രവാചകന്‍, വിപ്‌ളവകാരി, സമുദായത്തിലെ ‘പ്രതിപക്ഷനേതാ’ക്കളിലൊരാള്‍, മാജിക്കുകാരന്‍, ഫ്‌റോഡ്, ആരുടേയൊക്കെയോ കല്പനയില്‍ തെളിഞ്ഞൊരു കഥാപാത്രം ഇത്യാദി. എന്റെ അഭിപ്രായത്തില്‍ ഇപ്പറഞ്ഞ രണ്ടു ധ്രുവങ്ങളേക്കാള്‍ പ്രധാനം യേശു എനിയ്ക്ക് ആരാണ് എന്നതാണ്. പൊതുവായൊരു പ്രസ്താവനയിലൂടെ ഒഴിഞ്ഞുമാറാനല്ല, പി ഏ പൗലോസ് കോറെപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകന്‍ ഡി ബാബുപോളിനു യേശു ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാനാണു ഞാന്‍ ശ്രമിയ്‌ക്കേണ്ടത്. അപ്പോള്‍ ആദിപാപവും ആദാമ്യപാപവും ഒരുപോലെ അപ്രസക്തമാവും. ജാനാമിധര്‍മ്മം നചമേ പ്രവൃത്തി, ജാനാമ്യധര്‍മ്മം നചമേ നിവൃത്തി എന്നു യക്ഷസംവാദത്തില്‍ പറയുന്നതും പൗലോസ് റോമാ ലേഖനത്തില്‍ (7:15) പറയുന്നതും വിശദീകരിയ്ക്കാനുള്ള പരിശ്രമമായി അതു കാണേണ്ടി വന്നു എന്നും വരാം. അങ്ങനെ വരുമ്പോള്‍ വിമോചകരക്ഷകഭാവങ്ങള്‍ അപ്രസക്തമാവും. വായനയുടേയും

സ്വര്‍ഗ്ഗത്തിന്‍ രാജകുമാരന്‍

Image
കേള്‍ക്കുവിന്‍ ബാലകരെ നിങ്ങള്‍ ശ്രദ്ധിച്ച് ക്രിസ്തുമസിന്‍ കഥയോതിടാം ഞാന്‍ പണ്ടു രണ്ടായിരമാണ്ടുകള്‍ക്കപ്പുറം ഉണ്ടായ് മഹാശ്ചര്യമീസംഭവം ഗ്രാമീണ ബാലിക മേരി സ്വഗ്രാമത്തില്‍ നിന്നും പുറപ്പെട്ട് ബേത് ലഹേമില്‍ എത്തിയപ്പോള്‍ ജന്മമേകി ശിശുവിന് രാത്രിനേരത്ത് പശുത്തൊഴുത്തില്‍ ഈ നേരം സ്വര്‍ഗ്ഗലോകത്തില്‍ മാലാഖമാര്‍ ആഘോഷിച്ചിപ്പൈതലിന്റെ ജന്മം സ്വര്‍ഗ്ഗത്തിന്‍ രാജകുമാരനാണിപ്പൈതല്‍ എന്നവര്‍ നന്നായറിഞ്ഞിരുന്നു എങ്കിലും ഭൂവിലറിഞ്ഞില്ലീ സദ്വാര്‍ത്ത ഏവരും നിദ്രയിലാണ്ടിരുന്നു സ്വര്‍ഗ്ഗത്തില്‍ നിന്നുമീ വാര്‍ത്ത പ്രഘോഷിപ്പാന്‍ എത്തിയീ ഭൂവിലും മാലാഖമാര്‍ ആടുകളെക്കാത്ത് നിദ്രാവിഹീനരായ് നിന്നൊരു പറ്റമിടയര്‍ മാത്രം ഈ വാര്‍ത്ത കേട്ടിട്ട് പൈതലിനെക്കാണ്മാന്‍ രാതിയിലാഗതരായി പോലും രാജകൊട്ടാരത്തില്‍ പൈതല്‍ പിറന്നെങ്കില്‍ ആഘോഷിച്ചേനെയാ പട്ടണക്കാര്‍ അന്നാട്ടുകാരെല്ലാം നിദ്രവെടിഞ്ഞിട്ട് ആനന്ദനര്‍ത്തനമാടിയേനെ സ്വര്‍ഗ്ഗത്തിന്‍ രാജകുമാരന്‍ പിറന്നിട്ട് എന്തേ അവരറിയാതെ പോയി സ്വര്‍ഗ്ഗത്തിലാഘോഷമുണ്ടായിയെങ്കിലും എന്തേയീ ഭൂവിലില്ലാതെ പോയി കണ്ണുകളുണ്ട് ഭൂവാസികള്‍ക്കെന്നാലും കാഴ്ചയെന്തേയവര്‍ക്കില്ലാതെയായ് കാതുകളുണ്ട് ഭൂവാസികള്‍ക്