Posts

Showing posts from November, 2018

ദൈവവിശ്വാസമില്ലാത്ത ഡെന്മാര്‍ക്ക്‌

Image
അമേരിക്കയിലെ ഒരു സോഷ്യോളജി പ്രൊഫസറാണ് ഫില്‍ സുക്കര്‍മാന്‍ . സ്കാന്ടിനേവ്യന്‍ നാടുകളിലെ ജീവിതത്തെപ്പറ്റിയുള്ള കേട്ടറിവ് അദ്ദേഹത്തില്‍ കൌതുകമുണര്‍ത്തി . അവിടെയെത്തി കാര്യങ്ങള്‍ നേരിട്ട് കണ്ടറിയണമെന്ന് അദ്ദേഹം തീരുമാനിക്കുന്നു . ആര്‍ഹൂസ് എന്ന ഡെന്മാര്‍ക്ക് നഗരത്തിലൂടെ ഇരുപത് മിനിട്ടോളം ബൈക്കോടിച്ചപ്പോള്‍ ഒരു കാര്യം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി : അവിടെയെങ്ങും ഒരു പോലീസുകാരനെയും കണ്ടില്ല . കുറ്റകൃത്യങ്ങള്‍ തീരെയില്ലാത്തതുകൊണ്ട് അവിടെ പോലീസുകാരുടെ ആവശ്യമില്ല . ഒരു വര്‍ഷത്തിനുള്ളില്‍ ആ നഗരത്തില്‍ നടന്നത് ഒരു കൊലപാതകം മാത്രം . കുറ്റകൃത്യങ്ങള്‍ കുറവാകുമ്പോള്‍ പോലീസുകാര്‍ മാത്രമല്ല , കോടതികളും ജഡ്ജിമാരും വക്കീലന്മാരും ജയിലുകളും ഒക്കെ അവിടെ നാമമാത്രമാവും . എന്നാല്‍ സുക്കര്മാനെ ഏറ്റവും ആശ്ചര്യപ്പെടുത്തിയ കാര്യം മതവും അവിടെ നാമമാത്രമാണ് എന്നുള്ളതാണ് . 2005- ല്‍ ഡെന്മാര്‍ക്കിലും സ്വീഡനിലും മറ്റും യാത്രചെയ്തശേഷം മടങ്ങിയെത്തി അവിടുത്തെ യാത്രാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ദൈവമില്ലാത്ത സമൂഹം (Society without God) എന്ന കൃതി രചിക്കുകയുണ്ടായി . ലോകസമസ്താ സുഖിനോ ഭവന്തു എന്നതാണ് മതങ്ങളുടെയെല്ല

ഭൂമിയെ സ്വര്‍ഗ്ഗമാക്കാം

ജോണ്‍ ഡി . കുന്നത്ത് രചിച്ച പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന കൃതി മനസിരുത്തി വായിച്ചു . അതിലെ ഏറ്റവും പ്രധാന ആശയമായി ഞാന്‍ മനസിലാക്കുന്നത് ഇതാണ് : ഭൂമിയെ സ്വര്ഗ്ഗമാക്കുക . ഭൂമിയില്‍ സ്വര്‍ഗ്ഗം വരണമെങ്കില്‍ മനുഷ്യമനസിനുള്ളില്‍ സ്വര്‍ഗ്ഗം വരണം . സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കില്‍ നമ്മുടെ ഉള്ളില്‍ സ്നേഹം ഉണ്ടാകണം . ക്ഷമിക്കുന്നതും ക്ഷമ ചോദിക്കുന്നതുമാണ് സ്നേഹം . ദൈവം മാത്രം പരിശുദ്ധന്‍ എന്ന്‍ തിരിച്ചറിയുമ്പോള്‍ സ്വന്തം തെറ്റുകള്‍ സമ്മതിക്കാനും മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുവാനും നാം തയാറാകും . ലോകത്തെ ഒരു ദേവാലയമായി കാണുന്നത് മഹത്തായ ഒരു ചിന്ത തന്നെ . നമ്മുടെ നാടിനെ ഒരു ഏദന്‍തോട്ടമാക്കുവാന്‍ മതങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം . അര്‍ത്ഥമറിയാതെ ഉരുവിടുന്ന പ്രാര്‍ത്ഥനകളുടെ അര്‍ഥം അറിയുമ്പോള്‍ എത്ര മഹത്തവും അര്‍ത്ഥപൂര്‍ണവുമാണവ എന്ന് ബോധ്യപ്പെടുന്നു .  മിസിസ് മറിയാമ്മ ഫിലിപ്പ്

ക്രൈസ്തവീകതയുടെ അടിസ്ഥാനം

Image
സുഹൃത്തുക്കളെ, ഈയിടെ ഞാൻ എഴുതി പ്രസിദ്ധീകരിച്ച പരിശുദ്ധൻ! പരിശുദ്ധൻ! പരിശുദ്ധൻ! എന്ന കൃതിയുടെ ഒരു സംഗ്രഹം താഴെ കൊടുക്കുന്നു. ഇത്‌ വായിക്കുകയും താങ്കളുടെ അഭിപ്രായം അറിയിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ................................................................ ഒരു ജീവിതവീക്ഷണവും അതിനെ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുമാണ് ക്രൈസ്തവീകത. എല്ലാവരും ജീവിതത്തെ നോക്കിക്കാണുന്നത് ഒരുപോലെയല്ല. ജീവിതപ്രശ്നങ്ങളെയും ആദര്‍ശജീവിതത്തെയും പലരും പല വിധത്തിലാണ് നോക്കി മനസിലാക്കുന്നത്‌. ഒരേ രോഗിക്ക് പല വൈദ്യന്മാര്‍ പലതരത്തില്‍ രോഗനിര്‍ണയവും ചികിത്സയും നടത്തുന്നതിനോട് ഇതിനെ ഉപമിക്കാം. ജീവിതവീക്ഷണങ്ങള്‍ ചിന്താധാരകളായി ചരിത്രത്തിലൂടെ ഒഴുകുന്നത്‌ കാണാം. പല ചിന്താധാരകള്‍ സമന്വയിച്ച് ഒന്നാകുന്നതും ഒരു ചിന്താധാര പല ഉപശാഖകളായി പിരിയുന്നതും കാണാം. എബ്രായ ജീവിതവീക്ഷണത്തില്‍ നിന്ന് യവന ജീവിതവീക്ഷണത്തിന്റെ സ്വാധീനത്തോടെ രൂപപ്പെട്ടതാണ് ക്രൈസ്തവീകത എന്ന ജീവിതവീക്ഷണം എന്ന് കാണാം. ക്രൈസ്തവീകത പില്‍ക്കാലത്ത് പല ഉപശാഖകളായി പിരിയുകയുണ്ടായി. പാറമേല്‍ അടിസ്ഥാനമിട്ട ഒരു കെട്ടിടം കൊടുങ്ക

ഹൃദയസ്പര്‍ശിയായ ചിന്തകള്‍

Image
ശ്രീ ജോണ്‍ കുന്നത്ത് രചിച്ച പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന കൌമയുടെ  ധ്യാനപഠനം ഞാന്‍ സശ്രദ്ധം വായിച്ചു . അതില്‍ താഴെപ്പറയുന്ന ചിന്തകള്‍ എടുത്തുപറയത്തക്കതായി തോന്നി . ലോകമാണ് യഥാര്‍ത്ഥ ദേവാലയമെന്നും നാം ദേവാലയങ്ങള്‍ എന്ന് വിളിക്കുന്ന കെട്ടിടങ്ങള്‍ അതിന്‍റെ പ്രതീകങ്ങളാകുന്നു എന്നുമുള്ള ചിന്ത വളരെ ശ്രദ്ധേയമായിത്തോന്നി . (p. 17) . ഒരു മാവിന്‍റെ ജീവന്‍ തന്നെയാണ് അതിന്‍റെ ഇലകളുടെയും ജീവന്‍ എന്ന ഉപമയിലൂടെ എല്ലാ ജീവജാലങ്ങളുടെയും ജീവന്‍ ഒന്ന് തന്നെ എന്ന് സമര്‍ഥി ച്ചിരിക്കുന്നു . ദൈവത്തിന്‍റെ ജീവനാണ് എല്ലാ ജീവജാലങ്ങളെയും ജീവിപ്പിക്കുന്നത് എന്ന ചിന്ത അതോടൊപ്പം ശ്രദ്ധേയമായി . (28) ക്രൂശിതനാകുന്ന ദൈവത്തില്‍ നാം കാണുന്നത് ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹമാകുന്നു എന്നത് വളരെ ആഴമായ ഒരു ചിന്തയാകുന്നു . (30 ) ഞങ്ങളോട് കരുണ ചെയ്യണമേ എന്ന പ്രാര്‍ത്ഥന പല ഭാഷകളില്‍ കാണാനിടയായതി ല്‍ സന്തോഷം തോന്നി . (32). മുടിയന്‍ പുത്രന്റെയും അവന്റെ ജേഷ്ടന്റെയും വ്യത്യസ്ത മനോഭാവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ചിന്തനീയമായി . (37). നമ്മില്‍ സ്നേഹമുണ്ടാക്കുന്ന മൂന്നു തിരിച്ചറിവുകള്‍ വളരെ ശ്രദ്ധേയ

നമ്മെ അത്ഭുതപ്പെടുത്തുന്ന അറിവ്

Image
ശ്രീ ജോണ്‍ ഡി . കുന്നത്ത് രചിച്ച പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന ധ്യാനപഠനം താല്പര്യപൂര്‍വ്വം വായിച്ചു . നമ്മുടെ ആരാധനയില്‍ കേന്ദ്രസ്ഥാനം അലങ്കരിക്കുന്ന കൌമയുടെ ആഴമായ അര്‍ത്ഥതലങ്ങളെ അതീവലളിതമായ ഭാഷയില്‍ അതി മനോഹരമായി ഇതില്‍ അനാവരണം ചെയ്യുന്നു . ' ചൊല്ലിമടുത്ത ' കൌമയില്‍ ഇത്രയധികം ആത്മീയസത്യങ്ങളും മര്‍മ്മങ്ങളും മറഞ്ഞിരിക്കുന്നുവെന്നത് ആരെയും അത്ഭുതപ്പെടുത്തും , ആഹ്ളാദഭരിതരുമാക്കും . കൌമയെപ്പറ്റിയുള്ള ഈദൃശമായ വ്യാഖ്യാനം മലയാളത്തില്‍ ഒരുപക്ഷെ ആദ്യത്തേതായിരിക്കും . ആരാധന , ധ്യാനം , പ്രാര്‍ഥന ഇവ ദൈവസംസര്‍ഗ്ഗത്തി æa വിവിധ ഭാവങ്ങളായി വിശുദ്ധ സഭ പഠിപ്പിക്കുന്നു . ബഥാന്യയിലെ മാര്‍ത്ത സേവനത്തിന്റെ പാത തെരഞ്ഞെടുത്തപ്പോള്‍ മറിയ തെരഞ്ഞെടുത്തത് പഠനത്തി æa യും ആരാധനയുടെയും ശ്രേഷ്ഠ മായ പാതയായിരുന്നുവെന്ന് കര്‍ത്താവ് സാക്ഷിക്കുന്നു . ആരാധനയില്‍ക്കൂടിയുള്ള ദൈവസംസര്‍ഗ്ഗം പൌരസ്ത്യ ആദ്ധ്യാത്മികതയുടെ മുഖമുദ്രയാണ് . അത് ക്രൈസ്തവവിശ്വാസിക്ക് ശ്വാസോച്ഛ്വാസം പോലെയാണ് . സ്ഥായിയായി നിലനില്‍ക്കുന്ന ആഴമേറിയ ആദ്ധ്യാത്മികാനുഭവം പ്രദാനം ചെയ്തുകൊണ്ട് ജീവിതത്തെ സമഗ്രമായി രൂപാന്തരപ്പെടുത