Posts

Showing posts from November, 2020

ശ്രീനാരായണ ദര്‍ശനം

Image
പ്രൊഫ. എം.കെ. സാനു ശ്രീ നാരായണഗുരുവിന്റെ ദര്‍ശനത്തെയും സാഹിത്യസംഭാവനകളെയും പരിചയപ്പെടുത്തുന്ന ഈ കൃതി സാഹിത്യപ്രവര്‍ത്തകസഹകരണസംഘം 2013 ല്‍ പ്രസിദ്ധീകരിച്ചു. 164 പേജുള്ള ഈ പുസ്തകത്തിന് വില 160 രൂപ. 1856 ല്‍ പിറന്ന ശ്രീനാരായണഗുരു എന്ന മഹാഋഷി 1928 ല്‍ സമാധിയായി. അതേവര്‍ഷം അതേ സമുദായത്തില്‍ പിറന്ന പ്രൊഫ.എം.കെ. സാനു ഗുരുവില്‍ ഒരു മാതൃകാപുരുഷനെ കണ്ടെത്തി. മലയാള അദ്ധ്യാപകനും നിരവധി സാഹിത്യപഠനഗ്രന്ഥങ്ങളുടെ കര്‍ത്താവുമായി ജീവിച്ച എഴുത്തുകാരന്‍ ഗുരുവിനെ കുറിച്ച് പഠിച്ചതും എഴുതിയതും തന്‍റെ സത്യാന്വേഷണത്തിന്‍റെ ഭാഗമായാണ്. 1960 വരെ ശ്രീ നാരായണഗുരു അറിയപ്പെട്ടിരുന്നത് ഒരു സാമൂഹ്യവിപ്ലവകാരി, സമുദായപരിഷ്കര്‍ത്താവ് എന്നൊക്കെയായിരുന്നു. അതിന് ശേഷമാണ് ഒരു ദാര്‍ശനികന്‍, കവി എന്നീ നിലകളില്‍ അറിയപ്പെട്ടത്. അറുപതോളം കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് എന്നത് അത്ഭുതം ഉളവാക്കുന്ന വാര്‍ത്തയായിരുന്നു. അവയില്‍ പലതും സംസ്കൃതഭാഷയിലായിരുന്നു. മലയാളത്തില്‍ എഴുതപ്പെട്ട കവിതകളില്‍ ആഴമായ ദര്‍ശനം ഉള്‍ക്കൊണ്ടിരുന്നു. സംസ്കൃതത്തിലും മലയാളത്തിലും ആഴമായ അവഗാഹം നേടിയ പ്രൊഫ. സാനു ഗുരുകൃതികളില്‍ ഏറെ ജിജ്ഞാസയോടെ ഗുരുദര്‍ശനം കണ