Posts

Showing posts from February, 2012

വിമോചിപ്പിക്ക ഭൂതലത്തെ

Image
കര്തൃപ്രാര്‍ഥനയ്ക്ക് ഒരു പുനരാഖ്യാനം ആലാപനം: ജസി സാബു, ജോണ് കുന്നത്ത്     ഇവിടെ  കേള്‍ക്കുക    സ്വര്‍ലോകത്തിന്‍ മഹാരാജാവായ് വാണിടും ഞങ്ങള്‍ മാലോകര്‍ക്കെല്ലാം പിതാവേ അങ്ങേ മഹനീയ നാമമീ ഭൂതലേ പൂജിതമാകണം ഇന്നുമെന്നും ഞങ്ങള്‍ പാര്‍ക്കുന്നോരീ ഭൂതലം നിന്‍ മഹാ- രാജ്യത്തിന്‍ ഭാഗമായ് തീര്‍ന്നിടണം സ്വര്‍ഗത്തിലെന്ന പോല്‍ ഭൂവിലും നിന്‍ ഹിതം ഏവരും പാലിയ്ക്ക വേണം മോദാല്‍ ദുഷ്ടനാം സാത്താന്റെ ദുര്‍ഭരണത്തില്‍ നി- ന്നും വിമോചിപ്പിക്ക ഭൂതലത്തെ ദുഷ്ടര്‍ക്കായുള്ളതാം അന്ത്യവിധിയിങ്കല്‍ പെട്ടുപോകാതെ കാക്കെങ്ങളെയും നിന്‍ വചസ്സു കളാം ദിവ്യമാമാഹാരം നിത്യവും ഞങ്ങള്‍ക്ക് നല്‍കിടണെ ശത്രുവിന്‍ തന്ത്രങ്ങളോടെതിര്‍ ത്തീടുവാന്‍ നിത്യവും ഞങ്ങളെ ശക്തരാക്ക ഞങ്ങള്‍ കടങ്ങള്‍ ക്ഷമിക്കുംപോല്‍ ഞങ്ങളോ- ടും കടങ്ങള്‍ ക്ഷമിച്ചീടണമേ തമ്മില്‍ കടങ്ങള്‍ ക്ഷമിക്കാഞ്ഞാല്‍ എവ്വിധം നിന്‍ ക്ഷ്മയ്ക് കര്‍ഹരായീടും ഞങ്ങള്‍? ഭൂസ്വര്ഗങ്ങള്‍ വാഴും രാജാധിരാജന്‍ നീ സാത്താനെ നീക്കുവാന്‍ ശക്തനും നീ നിത്യനായ് വാണിടും രാജാധിരാജനെ അങ്ങേയ്ക്ക് മാത്രം മഹത്വമെന്നും.                          ----------- Read an expla