Posts

Showing posts from January, 2023

യേശു പ്രഘോഷിച്ച നല്ല വാർത്ത

Image
എന്തായിരുന്നു യേശു പ്രഘോഷിച്ച നല്ല വാർത്ത?  ഈ ചോദ്യം ചെറുപ്പം മുതൽ എന്റെ അന്വേഷണവിഷയമാണ്.  ഈയിടെ വളരെ തൃപ്തികരമായ ഒരു ഉത്തരം മനസ്സിൽ തെളിഞ്ഞു വന്നു. അത് താല്പര്യമുള്ള വായനക്കാരുമായി പങ്കു വയ്ക്കുകയാണ് ഇവിടെ.  നമ്മുടെ ലോകം ഭരിക്കുന്നത് ദൈവം തന്നെയാകുന്നു -- ഇതാണ് യേശു പ്രഘോഷിച്ച സദ്വാർത്ത.  യേശുവിന്റെ കാലത്ത് ആ നാട്ടിൽ അതൊരു നല്ല വാർത്തയായിരുന്നു. കാരണം അക്കാലത്ത് അവിടെ വിശ്വസിക്കപ്പെട്ടിരുന്നത് നമ്മുടെ ലോകം ഭരിക്കുന്നത് സാത്താൻ ആണ് എന്നായിരുന്നു. ദുരിതപൂർണമായിരുന്നു അന്നത്തെ അവരുടെ ജീവിതം. വിദേശികളുടെ ഭരണത്തിൽ കീഴിൽ ദാരിദ്ര്യവും പട്ടിണിയും പകർച്ചവ്യാധികളുമായി അവർ ജീവിച്ചു. ലോകത്തെ ഭരിക്കുവാൻ ദൈവം ഏൽപ്പിച്ച മാലാഖ ദൈവത്തോട് മറുതലിച്ച് സാത്താനായി പരിണമിച്ചു എന്ന് അവർ സങ്കല്പിച്ചു. സാത്താനെ തൽസ്ഥാനത്തുനിന്ന് മാറ്റി, പകരം ദൈവത്തെ അനുസരിക്കുന്ന പുതിയ ഒരു രാജാവിനെ ദൈവം നിയമിക്കും എന്ന് അവർ വിശ്വസിച്ചു. ആ രാജാവിനെ അവർ അവരുടെ ഭാഷയിൽ  അഭിഷിക്തൻ എന്ന അർത്ഥമുള്ള മിശിഹാ എന്ന് വിളിച്ചു. ഗ്രീക്കിൽ ക്രിസ്തു എന്നും.  സാത്താൻ ലോകത്തെ ഭരിക്കുന്നു എന്നതിൽ ജനത്തിന് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു.  സാത്താ