ബോധിഹീറ
നബിചരിതം കാണാക്കാഴ്ചകൾ ഹിജാസുൽ ഹഖ് & സിദ്ധീഖ് പി. എ മനുഷ്യമനസ്സുകളിൽ പ്രചാരത്തിലിരിക്കുന്നത് യഥാർത്ഥ നബിയല്ല, ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയായ ഒരു സാങ്കല്പിക നബിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ കേന്ദ്രവിഷയം. നബി തുടച്ചുനീക്കിയ അന്ധതയും അന്ധകാരവും പിൽക്കാലത്ത് നബിയുടെ കഴുത്തിൽ തന്നെ അണിയിക്കപ്പെട്ടു. ചിലർ നബിയെ അന്ധമായി വാനോളം പുകഴ്ത്തിയതിന്റെ ഫലമായി മറ്റു ചിലർ അദ്ദേഹത്തെ പൂഴിയോളം ഇകഴ്ത്തി. ചരിത്രത്തിൽ നിന്ന് യഥാർത്ഥ നബിയെ കണ്ടെടുക്കാനുള്ള ആത്മാർത്ഥമായ ഒരു ശ്രമമാണ് 'ബോധിഹിറ' എന്ന ഈ പുസ്തകത്തിൽ നടത്തിയിരിക്കുന്നത്. ധ്യാനമനനങ്ങളിലൂടെ ഒരാൾ ബോധോദയം പ്രാപിക്കുമ്പോൾ, അയാൾ ഒരു പുതിയ ജീവിതദർശനം ഉൾക്കൊള്ളും. അത് ചുറ്റുപാടുമുള്ള അയാളുടെ സമൂഹത്തിന്റെ ജീവിതദർശനവുമായി ഏറ്റുമുട്ടാൻ ഇടയാകുന്നു. ഈ ഏറ്റുമുട്ടലിൽ പീഡിപ്പിക്കപ്പെടുവാനും പരാജയപ്പെടുവാനുമുള്ള സാധ്യത ഏറെയാണ്. പുതിയ ജീവിതദർശനത്തിന്റെ മഹിമ കണ്ടറിഞ്ഞ് അടുത്തു വരുന്നവരും പീഡിപ്പിക്കപ്പെടുന്നു. പീഡ സഹിക്കാനാവാതെ പുതിയ ജീവിതദർശനവും അതിന്റെ പ്രചാരകന്മാരും മണ്ണടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഈ പീഡ അതിജീവിച്ച് മുന്നേ...