Posts

ക്രൈസ്തവസഭകൾ മാനസാന്തരപ്പെടുവാൻ സന്മനസ്സാകുമോ?

  ഭാവിയിൽ എന്നോ ഈ നാട്ടിൽ ദൈവഭരണം വരും എന്ന് കാത്തിരുന്ന തന്റെ നാട്ടുകാരോട് യേശു പറഞ്ഞു: ദൈവം തന്നെയാണ് നമ്മുടെ ലോകം ഭരിക്കുന്നത്. എന്നാൽ നാം ഇനിയും ദൈവത്തെ നമ്മുടെ രാജാവായി സ്വീകരിച്ചിട്ടില്ല.   ദൈവം തന്റെ ഭരണം ആരെയും അടിച്ചേൽപ്പിക്കുന്നില്ല. സന്തോഷത്തോടെ,  മനസ്സോടെ നമ്മുടെ രാജാവായി ദൈവത്തെ സ്വീകരിക്കുമ്പോഴാണ് നാം ദൈവഭരണത്തിൽ ആകുന്നത്.   ദൈവഭരണം നമ്മുടെ ജീവിതത്തിൽ എങ്ങനെ ഒരു യാഥാർത്ഥ്യമാക്കാം എന്ന് യേശു വളരെ വ്യക്തമായി പഠിപ്പിച്ചു. യേശു പറഞ്ഞ രണ്ട് ഉപമകളിലൂടെയാണ് ഈ കാര്യം ഈ എഴുത്തുകാരന് വ്യക്തമായത്. ഒന്ന് മുടിയനായ പുത്രന്റെ കഥയാണ്. സ്വന്തം തെറ്റ് സമ്മതിച്ചും പിതാവിനെ ന്യായീകരിച്ചുംകൊണ്ട് അനുതാപ ഹൃദയത്തോടെ അവൻ അപ്പന്റെ ഭരണത്തിനായി സ്വയം ഏൽപ്പിച്ചു കൊടുക്കുന്നു. എന്നാൽ സ്വയം ന്യായീകരിച്ചുകൊണ്ട് അവന്റെ ജേഷ്ഠൻ വീടിന് പുറത്തുനിൽക്കുന്നു. ജേഷ്ഠൻ സ്വയം ന്യായീകരിച്ചുകൊണ്ട് പുറത്തു നിൽക്കുമ്പോൾ, അനുജൻ സ്വയം കുറ്റപ്പെടുത്തിക്കൊണ്ടും പിതാവിനെ ന്യായീകരിച്ചു കൊണ്ടും അകത്തേക്ക് പ്രവേശിക്കുന്നു.   ദൈവരാജ്യത്തിന്റെ വാതിൽ മലർക്കെ തുറന്നുകിടക്കുകയാണ്. അവിടെ കടക്കാ...

പാപത്തെക്കുറിച്ചുള്ള ക്രൈസ്തവസങ്കല്പം

ഉള്ളടക്കം     എന്താണ് പാപം?   എന്തുകൊണ്ട് നാം പാപം ചെയ്യുന്നു?   ആരാണ് പാപം ചെയ്യുന്നത്?   എന്താണ് പാപത്തിന്റെ ഫലം?   എങ്ങനെ പാപത്തെ നമുക്ക് ജയിക്കാം?   എങ്ങനെ പാപത്തെ കാണണം?   തിന്മ ഒരു ദൈനംദിന യാഥാർത്ഥ്യമാണ്. നമുക്ക് ചുറ്റും മാത്രമല്ല, നമ്മുടെ ഉള്ളിലും നാം അത് അനുഭവിക്കുന്നു. മനുഷ്യജാതി അതിന്റെ അസ്തിത്വത്തിന്റെ തുടക്കം മുതൽക്കേ തിന്മയുടെ പ്രശ്നം അറിഞ്ഞിരുന്നു, പരിഹരിക്കാനാവാത്ത ഒരു പ്രശനമായി അത് ഇന്നും തുടരുന്നു. വിവിധ കോണുകളിൽ നിന്ന് നോക്കി അതിനെക്കുറിച്ച് നമുക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാം — എന്ത്, എന്തുകൊണ്ട്, ആര്, എങ്ങനെ എന്നിവ. നമ്മുടെ അന്വേഷണം ക്രൈസ്തവ പാരമ്പര്യത്തിനുള്ളിൽ പരിമിതപ്പെടുത്തുന്നതിനാൽ, തിന്മയെക്കാൾ പാപത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.   എന്താണ് പാപം?   പാപത്തിന്റെ അർത്ഥം തേടുമ്പോൾ, മൂലഭാഷകളായ ഹീബ്രു, ഗ്രീക്ക് എന്നിവയില്‍ ലക്ഷ്യം മാറല്‍ എന്ന അർത്ഥം കണ്ടെത്തുന്നു, അതായത് ആദർശത്തിൽ നിന്ന് വ്യതിചലിക്കൽ. മനുഷ്യന്റെ അസ്തിത്വത്തിന്റെ ആദർശം സ്നേഹത്തിൽ ഐക്യപ്പെട്ട ഒരു അസ്തിത്വമ...

യേശു പ്രഘോഷിച്ച സദ്വാർത്ത

Image
യേശുവിൻ നാട്ടിലക്കാലത്ത് മാലോകർ, മാലൊഴിയാതെ കഴിഞ്ഞു പോന്നു; അന്യരണിയിച്ച ചങ്ങലകൾ പേറി, സ്വാതന്ത്ര്യമില്ലാതമർന്നിരുന്നു. ഏറെ നികുതിയാലേറി ദാരിദ്ര്യവും പട്ടിണിയും മാറാരോഗങ്ങളും; എങ്ങും നിറഞ്ഞു കണ്ണീരും കരച്ചിലും ആശയറ്റേറെ വലഞ്ഞു ജനം. സാത്താന്റെ രാജ്യമിരുളിന്റെ വാഴ്ചയി- തെന്ന് മനുജർ പതം വിതുമ്പി; ദൈവത്തിൻ രാജ്യം വരുമെന്നൊരാശയിൽ ജീവിതം മുന്നോട്ടൊഴുകി വീണ്ടും! ശാബത് നന്നായി പാലിക്കിൽ ദൈവരാ- ജ്യം വരുമെന്നായ് മതനേതാക്കള്‍; അന്ധമാം ആചാരങ്ങൾ കൊണ്ടു ജീവിതം മേൽക്കുമേൽ ദുഷ്‌കരമാക്കിയവർ! യോഹന്നാൻ വന്നൊരു സദ്വാർത്തയുമായി ദൈവരാജ്യമടുത്തെത്തിയിതാ, ന്യായവിധി നടക്കും വേഗം ആകയാൽ തിന്മ വിടൂ നന്മയെ പുണരു! ന്യായവിധിയിങ്കൽ ദുഷ്ടാത്മാക്കൾക്കൊപ്പം തീനരകത്തിൽ തള്ളപ്പെടുവാൻ ഉള്ളൊരു സാധ്യത ഓർത്തിട്ട് മാനുഷർ ഏറ്റം പരിഭ്രാന്തരായിയെങ്ങും! നവ്യമാം വാർത്തയുമായി വന്നു യേശു എന്നാളും ലോകരാജാവ് ദൈവം; ആകയാൽ ഈ ലോകം ദൈവരാജ്യം തന്നെ ആരുമതിന്നായി കാത്തിടേണ്ട! ആ സ്നേഹരാജ്യത്തിൽ സ്വാഗതമേകുവാൻ ഈശൻ തൻ പൊൻകരം നീട്ടി നിൽപ്പൂ; ഏവർക്കുമുണ്ട് ക്ഷണം അതിനുള്ളിലേയ്- ക്കാർക്കും നിരസിക്കാം സ്വീകരിക്കാം! അന്ന് ജന...

സേപിയൻസ്

Image
 Sapiens A brief history of humankind  Yual Noah Harrari (1976--) Vintage 2015   Page 500   യെരുശലേം യൂണിവേഴ്സിറ്റിയിലെ ചരിത്ര പ്രൊഫസർ ആണ് യുവാൽ നോവ ഹരാരി. വെറും 35 വയസ്സുള്ളപ്പോഴാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.  മനുഷ്യവർഗ്ഗത്തിന്റെ കഥ വളരെ രസകരമായി പ്രതിപാദിക്കുന്ന ഈ പുസ്തകം എബ്രായ ഭാഷയിലാണ് ആദ്യം എഴുതപ്പെട്ടത്. പിന്നീട് അത് അൻപതോളം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും ലോകമെങ്ങും ഉള്ള ലക്ഷക്കണക്കിന് ആളുകൾ വായിക്കുകയും ചെയ്തു.   മനുഷ്യവർഗ്ഗം ഭൂമുഖത്ത് ആവിർഭവിച്ചിട്ട് 25 ലക്ഷം വർഷം ആകുന്നു. അതിലെ Sapiens എന്ന വകഭേദം ഉണ്ടായിട്ട് 200,000 വർഷങ്ങൾ ആകുന്നു. ഏതാണ്ട് 13,000 വർഷങ്ങൾക്കു മുമ്പ്  മറ്റ് വകഭേദങ്ങളെല്ലാം അപ്രത്യക്ഷമായി.  ജീവശാസ്ത്രപരമായി  മനുഷ്യനും കുരങ്ങും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങൾ ഇല്ല. മനുഷ്യന്റേത് കുറെക്കൂടി വലിയ തലച്ചോറാണ്. ഇല്ലാത്ത കാര്യങ്ങൾ സങ്കൽപ്പിക്കാനുള്ള അഭൂത പൂർവ്വമായ കഴിവ് നേടിയപ്പോഴാണ് മനുഷ്യൻ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തനാകാൻ തുടങ്ങിയത്. 150 അംഗങ്ങളിൽ കൂടുതൽ മൃഗസമൂഹങ്ങളിൽ കാണുകയില്ല. എന്നാൽ കോടിക്കണ...

മതങ്ങളും അവയുടെ സ്ഥാപകരും

  യേശുവും ക്രിസ്തുമതവും എന്ന പേരിൽ ഈ അടുത്ത കാലത്ത് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ഞാൻ സമർഥിക്കാൻ ശ്രമിക്കുന്നത് ഇതാണ്: യേശുവിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം എന്നത് ശരിയാണ്. എന്നാൽ യേശുവിന്റെ പ്രബോധനങ്ങളെക്കാൾ അധികം യേശുവിനെക്കുറിച്ചുള്ള വിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം നിലകൊള്ളുന്നത്.   മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചുമുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. വായിച്ചും കേട്ടുമുള്ള അറിവ് മാത്രമേ എനിക്കുള്ളൂ. എന്റെ പരിമിതമായ അറിവിന്റെ വെളിച്ചത്തിൽ ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: മുഹമ്മദ് നിബിയിൽ ആണ് ഇസ്ലാം മതത്തിന്റെ തുടക്കം,  എന്നാൽ നിബിയുടെ പ്രബോധനങ്ങളെക്കാൾ കൂടുതൽ നിബിയെ കുറിച്ചുള്ള വിശ്വാസങ്ങളാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനമായത്.   അസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യേശു എന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായി ചുറ്റും കൂടിയവരുടെ മനസ്സുകളിൽ യേശു അവർ കാത്തിരുന്ന മിശിഹായായും ലോകത്തെ മുഴുവൻ സൃഷ്ടിച്ച പരിപാലിക്കുന്ന സർവ്വേശ്വരനായും ഉയർന്നു. യേശുവിനെ കുറിച്ചുള്ള വിശ്വാസങ...

ഖുർആന്റെ രൂപവും ഉള്ളടക്കവും

Image
 (മലയാള ഭാഷാന്തരം  അറബി മൂലത്തോടുകൂടി)   ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര്   ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട് 2017  പേജ് 950  വില 599   ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ  അറേബ്യയിൽ അറബി ഭാഷയിൽ രചിക്കപ്പെട്ട ഖുർആൻ എന്ന കൃതി ഇസ്ലാം മതത്തിന്റെ പ്രാമാണികഗ്രന്ഥമായി സ്വീകരിക്കപ്പെട്ടു. ആധുനികമനുഷ്യന്റെ ചരിത്രത്തെ ഈ കൃതി ഏറെ സ്വാധീനിച്ചു. വായിക്കാനുള്ള തിരുവെഴുത്തുകൾ  എന്ന അർത്ഥമാണ് ഖുർആൻ എന്ന അറബി വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഘടന    114 അധ്യായങ്ങളായി ഇതിനെ വിഭജിച്ചിരിക്കുന്നു. ഓരോ അധ്യായത്തെയും വീണ്ടും ചെറുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.   ആദ്യത്തെ അധ്യായം ഒരു ചെറു പ്രാർത്ഥനയാണ്-- ഞങ്ങളെ നേർവഴിയിൽ നയിക്കണമേ എന്ന പ്രാർത്ഥന. ഈ പ്രാർത്ഥനയ്ക്ക് മറുപടിയായി,  മനുഷ്യന്  നേർവഴിയിൽ ചരിക്കാൻ ആവശ്യമായ കാര്യങ്ങളാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ ഉള്ളത്. അവയെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. രണ്ടാം അധ്യായമാണ് ഏറ്റവും വലുത്. 114 ആം അധ്യായം ഏറ്റവും ചെറുതും. ഏതാണ്ട് 20 വർഷങ്ങൾ കൊണ്ടാണ് ഖ...

ആരാധനയുടെ ആനന്ദം

Image
  2023 Nov 22 ന്  സോപാന ഓർത്തഡോക്സ് അക്കാദമി നടത്തിയ പൗലോസ് മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനത്തിൽ  ചെയ്ത പ്രഭാഷണം   1962 മുതൽ 65 വരെ നടന്ന രണ്ടാം വത്തിക്കാൻ സുന്നഹദോസ് ആധുനിക ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ എടുത്തു പറയത്തക്ക ഒരു സംഭവമാണ്. നമ്മുടെ പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അതിൽ സംബന്ധിക്കുകയും അതിന്റെ നയരൂപീകരണത്തിൽ സുപ്രധാന സംഭാവനകൾ നൽകുകയും ചെയ്തു. ക്രൈസ്തവ ആരാധനയെ സംബന്ധിക്കുന്ന ആഴമായ പഠനങ്ങൾ അതിൽ നടക്കുകയുണ്ടായി. അന്നുവരെ ലത്തീൻ ഭാഷയിൽ മാത്രം ആരാധിച്ചിരുന്ന റോമൻ കത്തോലിക്കാ വിശ്വാസികൾ അതിനുശേഷം അവരവരുടെ മാതൃഭാഷകളിൽ ആരാധിക്കുവാൻ തുടങ്ങി എന്നത് വത്തിക്കാൻ സുന്നഹദോസ് വരുത്തിയ ഒരു മാറ്റമാണ്. പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി അക്കാലത്ത് ക്രൈസ്തവ ആരാധനയെ പറ്റി ആഴമായ പഠനം നടത്തുകയും ആ വിഷയത്തെപ്പറ്റി Joy of Freedom എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു.  ഈ ഗ്രന്ഥവും ഈ വിഷയത്തെക്കുറിച്ചുള്ള തിരുമേനിയുടെ മറ്റ് രചനകളും ആരാധനയെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ എനിക്ക് പ്രചോദകമായി. ആരാധന അധരവ്യായാമമായി അധഃപതിക്കാതെ എങ്ങനെ നമുക്ക് അർത്ഥവത്തായി ആരാധിക്കാൻ സാധിക്കും എന്നതായിരുന്നു ...