Posts

ബോധിഹീറ

Image
നബിചരിതം കാണാക്കാഴ്ചകൾ ഹിജാസുൽ ഹഖ് & സിദ്ധീഖ് പി. എ മനുഷ്യമനസ്സുകളിൽ പ്രചാരത്തിലിരിക്കുന്നത് യഥാർത്ഥ നബിയല്ല, ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെ  സൃഷ്ടിയായ ഒരു സാങ്കല്പിക നബിയാണ് എന്നതാണ് ഈ പുസ്തകത്തിന്റെ  കേന്ദ്രവിഷയം. നബി തുടച്ചുനീക്കിയ അന്ധതയും അന്ധകാരവും പിൽക്കാലത്ത് നബിയുടെ കഴുത്തിൽ തന്നെ അണിയിക്കപ്പെട്ടു. ചിലർ നബിയെ അന്ധമായി വാനോളം പുകഴ്ത്തിയതിന്റെ ഫലമായി മറ്റു ചിലർ അദ്ദേഹത്തെ പൂഴിയോളം ഇകഴ്ത്തി. ചരിത്രത്തിൽ നിന്ന് യഥാർത്ഥ നബിയെ കണ്ടെടുക്കാനുള്ള ആത്മാർത്ഥമായ ഒരു  ശ്രമമാണ് 'ബോധിഹിറ' എന്ന ഈ പുസ്തകത്തിൽ നടത്തിയിരിക്കുന്നത്. ധ്യാനമനനങ്ങളിലൂടെ ഒരാൾ ബോധോദയം പ്രാപിക്കുമ്പോൾ, അയാൾ ഒരു പുതിയ ജീവിതദർശനം ഉൾക്കൊള്ളും. അത് ചുറ്റുപാടുമുള്ള അയാളുടെ സമൂഹത്തിന്റെ ജീവിതദർശനവുമായി ഏറ്റുമുട്ടാൻ ഇടയാകുന്നു. ഈ ഏറ്റുമുട്ടലിൽ പീഡിപ്പിക്കപ്പെടുവാനും പരാജയപ്പെടുവാനുമുള്ള സാധ്യത ഏറെയാണ്. പുതിയ ജീവിതദർശനത്തിന്റെ മഹിമ കണ്ടറിഞ്ഞ് അടുത്തു വരുന്നവരും പീഡിപ്പിക്കപ്പെടുന്നു. പീഡ സഹിക്കാനാവാതെ പുതിയ ജീവിതദർശനവും അതിന്റെ പ്രചാരകന്മാരും മണ്ണടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഈ പീഡ അതിജീവിച്ച് മുന്നേ...

യേശുവിനെപ്പറ്റി രണ്ട് extreme നിലപാടുകൾ

യേശുവിനെപ്പറ്റി രണ്ട് extreme (അതിരുകടന്ന) നിലപാടുകൾ ഇന്ന് ലോകത്തിലുള്ളതായാണ് ഞാൻ മനസ്സിലാക്കുന്നത്. 1.  യേശുവിനെക്കുറിച്ചുള്ള അന്ധമായ വിശ്വാസങ്ങൾ. അവയുടെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്. 2. യേശു എന്നൊരാൾ ചരിത്രത്തിൽ ഉണ്ടായിട്ടേയില്ല; ചിലരുടെ സങ്കൽപ്പസൃഷ്ടിയാണ് യേശു. ഇങ്ങനെ വിശ്വസിക്കുന്നവരുടെ എണ്ണം ലോകത്തിൽ വർദ്ധിച്ചുവരുന്നു. നമ്മുടെ കേരളത്തിൽ പോലും ഇങ്ങനെ വിശ്വസിക്കുന്നവർ ധാരാളം ഉണ്ട്.  യേശു  ജീവിച്ചിട്ടേയില്ല എന്നത് ഒരു extreme നിലപാടാണ്. ഇങ്ങനെയുള്ളവരോട്, നിങ്ങൾ വിശ്വസിക്കുന്നത് ശരിയല്ല, യേശു ശരിക്കും ഒരു ചരിത്രപുരുഷനാണ് എന്ന് വാദിക്കാനും സമർഥിക്കാനും പോയിട്ട് ഒരു കാര്യവുമില്ല. ഇത്തരം അതിരുകടന്ന ഒരു നിലപാട് അവർ എടുക്കാൻ എന്താണ് കാരണമെന്ന് ആദ്യം കണ്ടെത്തണം.  യേശുവിന്റെ പ്രബോധനങ്ങളെ അവഗണിച്ചുകൊണ്ട് യേശുവിനെ കുറിച്ചുള്ള കുറേ അന്ധവിശ്വാസങ്ങളുടെ മേലാണ് ക്രിസ്തുമതം നിൽക്കുന്നത്. 2000 വർഷങ്ങളായി പണിതുയർത്തപ്പെട്ട ഈ പടുകൂറ്റൻ സൗധം നിൽക്കുന്നത് മണലിന്മേലാണ്. യേശുവിൽ നിന്ന് പുറപ്പെട്ട നന്മയുടെ പ്രകാശത്തെ ഇല്ലായ്മ ചെയ്യുന്ന അന്ധകാര ശക്തിയാണ് ക്രിസ്തുമതം.  ഇക്കാര്യം തിര...

യേശുവും ക്രിസ്തുമതവും

Image
എന്താണ് ക്രിസ്തുമതം ? അത് എങ്ങനെ ഉണ്ടായി ? യേശുവും ക്രിസ്തുമതവും തമ്മിലുള്ള ബന്ധം എന്താണ് ? ജനസംഖ്യ കൊണ്ട് ഇന്ന് ഏറ്റവും മുന്നിൽ നിൽക്കുന്ന മതം ക്രിസ്തുമതമായതുകൊണ്ട് അതിനെ സംബന്ധിക്കുന്ന ഈ പഠനം മനുഷ്യവർഗ്ഗത്തിന്റെ നിലനിൽപ്പിനെ യും ഭാവിയെ യും സംബന്ധി ച്ച് വളരെ പ്രധാനമാണ് . യേശുക്രിസ്തുവിലാണ് ക്രിസ്തുമതത്തിന്റെ തുടക്കം എന്നാണ് പൊതുവേയുള്ള ധാരണ . എന്നാൽ ഈ ധാരണ എത്രത്തോളം ശരി യാണ് എന്ന കാര്യത്തിൽ ഈ എഴുത്തുകാരന് സംശയമുണ്ട് . ഒരു മനുഷ്യസമൂഹത്തിന്റെ ജീവിതവീക്ഷണവും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപമെടുക്കുന്ന ജീവിതരീതിയുമാണ് മതം . ഭാഷപോലെ എപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നതാണ് മതം . നിലവിലിരിക്കുന്ന ഒരു മതത്തില്‍ നിന്ന് മാത്രമേ പുതിയൊരു മതമുണ്ടാകൂ . നിലവിലിരുന്ന യഹൂദമതത്തില്‍ നിന്നാണ് ക്രിസ്തുമതം രൂപമെടുത്തത് . യേശു അതിന് ഒരു നിമിത്തമായി എന്ന് മാത്രം . ഒരു നദി പല ഉപനദികളായി പിരിയുന്നത് പോലെ നിലവിലിരുന്ന യഹൂദസമുദായം രണ്ട് സമുദായങ്ങൾ ആയി പിരിഞ്ഞതിൽ ഒന്നാണ് ക്രിസ്തുമതം -- യഹൂദ സമുദായത്തിന്റെ ഒരു തുടർച്ച . യഹൂദ വിശ്വാസാചാരങ്ങൾ ക്രിസ്തുമതത്തിന്റെ പൈതൃകമായി തീർന്നു . യഹൂദ വിശുദ്ധ ഗ്രന്ഥം അ...

അകം

 ബോബി ജോസ് കട്ടിക്കാട് Theo Books, Kochi  2017 പേജ് 128  വില 110 ബോബി ജോസ് കട്ടിക്കാട്,  എഴുത്തുകാരൻ, പ്രഭാഷകൻ. 1968 ൽ ആലപ്പുഴ ജില്ലയിൽ തുമ്പോളിയിൽ ജനിച്ചു. 1995 ൽ കപ്പുച്ചിന് സന്യാസിയായി. Inner world എന്ന സബ് ടൈറ്റിൽ കൊണ്ട് അകം  എന്ന പേര് വികസിപ്പിച്ചിരിക്കുന്നു. ബാഹ്യ ലോകത്തിൽ നിന്ന് ആന്തരിക ലോകത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ തിരിക്കുവാനുള്ള ഒരു ആഹ്വാനമാണ് ഈ പുസ്തകം. അഞ്ചോ ആറോ പേജുകൾ വരുന്ന 18 ധ്യാന ചിന്തകൾ സമാഹരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. കരുണ, ഖേദം, പ്രസാദം, കാവൽ, ധനം, ഉണ്മ തുടങ്ങിയ ഒറ്റ വാക്കുകൾ ധ്യാനചിന്തകളുടെ തലക്കെട്ടുകൾ ആയി കൊടുത്തിരിക്കുന്നു. അതിൽ ഒന്നിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്. ഓരോ ധ്യാന ചിന്തയുടെയും തുടക്കത്തിൽ ഒരു പേജിൽ അതുമായി ബന്ധപ്പെട്ട ഒരു സെൻ ബുദ്ധിസ്റ്റ് കോമിക്ക്‌ നൽകിയിരിക്കുന്നു. അതുപോലെ ഓരോ ധ്യാനചിന്തയുടെ അവസാനത്തിലും ഒരു സെൻ ബുദ്ധിസ്റ്റ" ഉദ്ധരണി നൽകിയിരിക്കുന്നു. വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചുനിർത്തുന്ന ഒരു സംഭവമോ ഉദ്ധരണിയോ പറഞ്ഞുകൊണ്ടാണ് ഓരോ ധ്യാനചിന്തയും ആരംഭിക്കുന്നത്. വായനക്കാർ ശ്രദ്ധിക്...

അറിവ്

 നാരായണ ഗുരുകുലം, വർക്കല 1993  പേജ് 70 വില രൂപ 45  സ്വാമി മുനി നാരായണ പ്രസാദ് 1938-ൽ തിരുവനന്തപുരത്തെ നഗരൂരിൽ ജനിച്ചു. 1970-ൽ PWD യിലെ എൻജിനീയർ ഉദ്യോഗം രാജിവെച്ച് സന്യാസിയായി. വർക്കലയിൽ ഗുരുകുലത്തിൽ നടരാജ ഗുരുവിന്റെ ശിഷ്യനായി. ഇപ്പോൾ ഗുരുകുലത്തിന്റെ അധ്യക്ഷനാണ്. ഛാന്ദോക്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം എന്നീ ഉപനിഷത്തുകൾ, ഭഗവദ്‌ഗീത, നാരായണഗുരുവിന്റെ പദ്യകൃതികൾ -- ഇവയ്‌ക്കെല്ലാം സ്വതന്ത്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്.  ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറോളം കൃതികൾ അദ്ദേഹത്തിന്റെതായുണ്ട്.  ശ്രീനാരായണ ഗുരു രചിച്ച അറിവ് എന്ന കാവ്യത്തിന്റെ ഒരു വ്യാഖ്യാനമാണ് ഇത്. അറിവിനെ കുറിച്ചുള്ള അറിവ് ആണ്  60 വരികൾ ഉള്ള ഈ ചെറു കാവ്യത്തിന്റെ വിഷയം.    അറിവിനെ കുറിച്ചുള്ള അറിവ് എത്രയും സമഗ്രമായി  15 സ്ലോകങ്ങൾ (60 വരികൾ) ഉള്ള ഈ കാവ്യത്തിൽ ശ്രീനാരായണഗുരു ഉൾക്കൊള്ളിച്ചിരിക്കുന്നു. വളരെ ആഴവും പരപ്പമുള്ള ഒരു വിഷയം എത്രയും ചുരുങ്ങിയ വാക്കുകളിൽ പറയാനാണ് ഗുരു  ശ്രമിച്ചിരിക്കുന്നത്. അറിവ് എന്ന വാക്കിലാണ് 60 വരികളും ആരംഭിച്ചിരിക്കുന്നത്. ഗീതി എന്ന സംസ്...

മനസ്സ് മലയാളം

 മാതൃഭൂമി ബുക്സ് 2014  പേജ് 263  വില രൂപ 200  കെ പി രാമനുണ്ണി (1955- )  സ്വദേശം പൊന്നാനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 21 വർഷം ജോലി ചെയ്തു. സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്തകം  തുടങ്ങിയവ വളരെ അറിയപ്പെട്ട നോവലുകളാണ്. അവ അന്യഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു, നിരവധി അവാർഡുകളും കരസ്ഥമാക്കി.  ഈ പുസ്തകം 25 ലേഖനങ്ങളുടെ സമാഹാരമാണ്. അവ മനസ്സ്, മലയാളം, ഓർമ്മ, ദർശനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി കൊടുത്തിരിക്കുന്നു. മനുഷ്യജീവിതം, ഭാഷ, സംസ്കാരം എന്നിവയെ പറ്റിയുള്ള ആഴമായ വിചിന്തനങ്ങളാണ് ഈ ലേഖനങ്ങളുടെ ഉള്ളടക്കം. സുനിൽ പി ഇളയിടം ഇതിന് അവതാരിക രചിച്ചിരിക്കുന്നു.  50 പേജുകളോളം നീളുന്ന ആദ്യത്തെ ലേഖനം മനസ്സിനെ കുറിച്ചാണ്. ഭ്രാന്തിന്റെ നാനാർത്ഥങ്ങൾ എന്ന് ലേഖനത്തിന് തലക്കെട്ട് നൽകിയിരിക്കുന്നു. ആത്മകഥാപരമാണ് ഈ ലേഖനം. സ്വന്തം അനുഭവങ്ങളിൽ നിന്നും മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നേരിട്ട് അറിഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതയെക്കുറിച്ച് വളരെ ആഴമായ ഒരു പഠനം ഇതിൽ നടത്തിയിരിക്കുന്നു.  നമ്മുടെ ഭാഷയെ പറ്റിയാണ് അടുത്ത് മൂ...

അയ്യൻകാളി -- ഒരു പഠനം

ഹോബി പബ്ലിഷേഴ്സ്, വൈക്കം. 1989 പേജ് 250 ഗ്രന്ഥകർത്താവ് : ദലിത്ബന്ധു  N. K. ജോസ് (1929-- ) വൈക്കം കാരനായ ഈ സത്യാന്വേഷകൻ തുടക്കത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും പിന്നീട് പൂർണ്ണസമയ ചരിത്ര അന്വേഷണത്തിലേക്ക് തിരിഞ്ഞു. അംബദ്ക്കറിന്റെ സ്വാധീനത്തിൽപ്പെട്ട ഈ എഴുത്തുകാരൻ ദളിത് ജനതയുടെ  ജീവിതവും ചരിത്രവും പഠിക്കുവാൻ ജീവിതം ഉഴിഞ്ഞു വെച്ചു. അദ്ദേഹം രചിച്ച നൂറോളം കൃതികളിൽ, ആദ്യത്തെ പത്തെണ്ണം രാഷ്ട്രീയത്തെക്കുറിച്ചാണ്, അടുത്ത 30 എണ്ണം കേരളത്തിലെ നസ്രാണി സമൂഹത്തെ കുറിച്ചുള്ള പഠനമാണ്, ശേഷിക്കുന്ന എഴുപതോളം കൃതികൾ ദലിത് ജനതയെ കുറിച്ചാണ്.  1990ൽ കോട്ടയത്ത് വച്ച് നടന്ന ദളിത് സംഘടനകളുടെ ഒരു സമ്മേളനം അദ്ദേഹത്തിന് ദളിത് ബന്ധു എന്ന നാമധേയം നൽകി ആദരിച്ചു. 2019 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേരള ഹിസ്റ്ററി കോൺഗ്രസിന്റെ അധ്യക്ഷൻ ആയിരുന്നു. അയ്യൻകാളി (1863 - 1941 ) യെ കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥം. തിരുവിതാംകൂർ രാജ്യത്തെ വെങ്ങന്നൂർ എന്ന സ്ഥലത്ത് ഒരു പുലയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കാളി എന്നായിരുന്നു പേര്. ആ പേരുകാരായ മറ്റ് പലരും അവിടെ ഉണ്ടായിരുന്നതുകൊണ്ട്, അച്ഛന്റെ പേ...