ഹൃദയസ്പര്‍ശിയായ ചിന്തകള്‍

ശ്രീ ജോണ്‍ കുന്നത്ത് രചിച്ച പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന കൌമയുടെ  ധ്യാനപഠനം
ഞാന്‍ സശ്രദ്ധം വായിച്ചു. അതില്‍ താഴെപ്പറയുന്ന ചിന്തകള്‍ എടുത്തുപറയത്തക്കതായി തോന്നി.

ലോകമാണ് യഥാര്‍ത്ഥ ദേവാലയമെന്നും നാം ദേവാലയങ്ങള്‍ എന്ന് വിളിക്കുന്ന കെട്ടിടങ്ങള്‍ അതിന്‍റെ പ്രതീകങ്ങളാകുന്നു എന്നുമുള്ള ചിന്ത വളരെ ശ്രദ്ധേയമായിത്തോന്നി. (p. 17) . ഒരു മാവിന്‍റെ ജീവന്‍ തന്നെയാണ് അതിന്‍റെ ഇലകളുടെയും ജീവന്‍ എന്ന ഉപമയിലൂടെ എല്ലാ ജീവജാലങ്ങളുടെയും ജീവന്‍ ഒന്ന് തന്നെ എന്ന് സമര്‍ഥി ച്ചിരിക്കുന്നു. ദൈവത്തിന്‍റെ ജീവനാണ് എല്ലാ ജീവജാലങ്ങളെയും ജീവിപ്പിക്കുന്നത് എന്ന ചിന്ത അതോടൊപ്പം ശ്രദ്ധേയമായി. (28)
ക്രൂശിതനാകുന്ന ദൈവത്തില്‍ നാം കാണുന്നത് ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹമാകുന്നു എന്നത് വളരെ ആഴമായ ഒരു ചിന്തയാകുന്നു. (30 ) ഞങ്ങളോട് കരുണ ചെയ്യണമേ എന്ന പ്രാര്‍ത്ഥന പല ഭാഷകളില്‍ കാണാനിടയായതി ല്‍ സന്തോഷം തോന്നി. (32). മുടിയന്‍ പുത്രന്റെയും അവന്റെ ജേഷ്ടന്റെയും വ്യത്യസ്ത മനോഭാവങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ചിന്തനീയമായി. (37). നമ്മില്‍ സ്നേഹമുണ്ടാക്കുന്ന മൂന്നു തിരിച്ചറിവുകള്‍ വളരെ ശ്രദ്ധേയമായി:
  1. ദൈവം എല്ലാമറിയുന്നു. എല്ലാമറിയുന്നത് ദൈവത്തിന് മാത്രം
  2. ദൈവം നമ്മെ വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്നു
  3. ദൈവം മാത്രം നല്ലവന്‍. (49). 
വൈദികന്‍ പ്രാര്‍ത്ഥന ചൊല്ലുന്നത് സഭാശരീരത്തിന്റെ വായ്‌ എന്ന നിലയിലാണ് എന്ന ഉപമ വളരെ ചിന്തനീയമായി. (55). വിശുദ്ധ കന്യക മറിയമിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായി. (58). ഉയരങ്ങളില്‍ എന്ന് കൌമയില്‍ പറയുന്നതിന് ഉച്ചത്തില്‍ എന്ന അര്‍ഥം യോജിക്കുന്നുണ്ട് (68). എശായാപ്രവാചകനുണ്ടായ ദര്‍ശനത്തിന്‍റെ വ്യാഖ്യാനം വളരെ അര്‍ത്ഥവത്തായി കൊടുത്തിരിക്കുന്നു. (78). 

Fr. Dr. ജേക്കബ് കുര്യന്‍ (മുന്‍ വൈദികസെമിനാരി പ്രിന്‍സിപ്പല്‍)

Comments

ദൈവം എല്ലാം അറിയുന്നുണ്ട്................. അതുതന്നെയായിരിക്കട്ടെ അവസാന വാക്കും

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം