നമ്മെ അത്ഭുതപ്പെടുത്തുന്ന അറിവ്




ശ്രീ ജോണ്‍ ഡി. കുന്നത്ത് രചിച്ച പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന ധ്യാനപഠനം താല്പര്യപൂര്‍വ്വം വായിച്ചു. നമ്മുടെ ആരാധനയില്‍ കേന്ദ്രസ്ഥാനം അലങ്കരിക്കുന്ന കൌമയുടെ ആഴമായ അര്‍ത്ഥതലങ്ങളെ അതീവലളിതമായ ഭാഷയില്‍ അതി മനോഹരമായി ഇതില്‍ അനാവരണം ചെയ്യുന്നു. 'ചൊല്ലിമടുത്ത' കൌമയില്‍ ഇത്രയധികം ആത്മീയസത്യങ്ങളും മര്‍മ്മങ്ങളും മറഞ്ഞിരിക്കുന്നുവെന്നത് ആരെയും അത്ഭുതപ്പെടുത്തും, ആഹ്ളാദഭരിതരുമാക്കും. കൌമയെപ്പറ്റിയുള്ള ഈദൃശമായ വ്യാഖ്യാനം മലയാളത്തില്‍ ഒരുപക്ഷെ ആദ്യത്തേതായിരിക്കും.

ആരാധന, ധ്യാനം, പ്രാര്‍ഥന ഇവ ദൈവസംസര്‍ഗ്ഗത്തിæa വിവിധ ഭാവങ്ങളായി വിശുദ്ധ സഭ പഠിപ്പിക്കുന്നു. ബഥാന്യയിലെ മാര്‍ത്ത സേവനത്തിന്റെ പാത തെരഞ്ഞെടുത്തപ്പോള്‍ മറിയ തെരഞ്ഞെടുത്തത് പഠനത്തിæaയും ആരാധനയുടെയും ശ്രേഷ്ഠ മായ പാതയായിരുന്നുവെന്ന് കര്‍ത്താവ് സാക്ഷിക്കുന്നു. ആരാധനയില്‍ക്കൂടിയുള്ള ദൈവസംസര്‍ഗ്ഗം പൌരസ്ത്യ ആദ്ധ്യാത്മികതയുടെ മുഖമുദ്രയാണ്. അത് ക്രൈസ്തവവിശ്വാസിക്ക് ശ്വാസോച്ഛ്വാസം പോലെയാണ്. സ്ഥായിയായി നിലനില്‍ക്കുന്ന ആഴമേറിയ ആദ്ധ്യാത്മികാനുഭവം പ്രദാനം ചെയ്തുകൊണ്ട് ജീവിതത്തെ സമഗ്രമായി രൂപാന്തരപ്പെടുത്തുന്ന ആരാധനക്രമങ്ങളാണ് പിതാക്കന്മാര്‍ നമുക്ക് സമ്മാനിച്ചിട്ടുള്ളത്. വേദപുസ്തകത്തില്‍ അധിഷ്ഠിതവും ഋഷിതുല്യരായ പിതാക്കന്മാര്‍ പരീക്ഷിച്ചറിഞ്ഞതും തലമുറതലമുറകളായി കൈമാറിവന്നതുമായ ഉദാത്തമായ ആദ്ധ്യാത്മിക പൈതൃകം സമ്പുഷ്ടമാക്കുവാന്‍ പര്യാപ്തമായ വിധത്തിലാണ് ഈ ഗ്രന്ഥത്തിæa രചന നിര്‍വഹിച്ചിരിക്കുന്നത്.

പൌരാണികക്രൈസ്തവികതയില്‍ ദൈവത്തിന് സ്തുതി സ്തോത്രങ്ങള്‍ സമര്‍പ്പിക്കുന്നത് ക്രമമായ ജപസാധനകളില്‍ക്കൂടിയാണ്. അവ്വണ്ണമുള്ള ആരാധനയുടെ സത്തയാണ് കൌമ. അതിæa സത്തയാണ് പിതാവിæaയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തില്‍ തനിക്ക് സ്തുതി എന്ന സ്വര്‍ഗ്ഗീയ ആലാപനവും നമ്മുടെ മേല്‍ തæa കരുണയും മനോഗുണവും എന്നേയ്ക്കും ഉണ്ടായിരിക്കട്ടെ എന്ന അപേക്ഷയും. അത്യുന്നതങ്ങളില്‍ സ്വര്‍ഗ്ഗീയ മാലാഖമാരോടൊപ്പം ദൈവത്തെ പാടിപ്പുകഴ്ത്തുന്ന അസുലഭമായ അവസരമാണ് കൌമ ചൊല്ലുമ്പോള്‍ നമുക്ക് പ്രാപ്യമാകുന്നത്. നമുക്ക് നന്നായി നില്‍ക്കാം എന്ന് ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ നമുക്ക് പ്രതിവാക്യം ഒന്നേയുള്ളൂ: കര്‍ത്താവേ ദയ തോന്നി ഞങ്ങളുടെ മേല്‍ കരുണ ചെയ്യണമേ.

ശ്രീ ജോണ്‍ ഡി. കുന്നത്തിæa ഈ അനുഗൃഹീതഗ്രന്ഥം അനേകര്‍ക്ക് അനുഗ്രഹകാരണമാകട്ടെ എന്ന് ആശംസിക്കുന്നു .

ഡോ. എം. കുറിയാക്കോസ് 


ആരാധനയുടെ പൊരുള്‍ തിരിച്ചു തരുന്ന ഗ്രന്ഥം

അര്‍ത്ഥശൂന്യമായ ഉരുവിടലുകളും ആത്മാര്‍ഥതയില്ലാത്ത അനുഷ്ഠാനങ്ങളുമായി നമ്മുടെ ആരാധന മാറിയിരിക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് ഒരു മാറ്റം വരണമെന്ന ആത്മാര്‍ഥമായ ആഗ്രഹത്തോടെ അണിയിച്ചൊരുക്കിയതാണ് പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന കൌമയുടെ ഈ ധ്യാനപഠനം. അപ്പോസ്തോലന്മാരുടെ നടപടിപ്പുസ്തകത്തില്‍, നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്ന്‍ ഫിലിപ്പോസ് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി, ഒരുവന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും എന്ന്‍ എത്യോപ്യരാജ്ഞിയുടെ ഷണ്ഡന്‍ ചോദിക്കുന്നു. നാം പതിവായി ചൊല്ലുന്ന കൌമ എന്ന ആരാധനക്രമത്തിന്റെ പൊരുള്‍ തിരിച്ചുതരുന്ന ഈ പുസ്തകം തലമുറകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഏശായാപ്രവാചകനെപ്പോലെ ദൈവമഹത്വം ദര്‍ശിച്ച് നമ്മുടെ പരിമിതികളെപ്പറ്റി ബോധ്യമുണ്ടാകുമ്പോള്‍ നമുക്ക് ദൈവവുമായും പരസ്പരവും പ്രകൃതിയുമായും സുസ്ഥിരമായ ബന്ധമുണ്ടാകുകയും നമ്മുടെ ഭൂമി സ്വര്ഗ്ഗമായിത്തീരുകയും ചെയ്യും. ഇതാണ് ഈ പുസ്തകത്തിæa പ്രധാന ആശയം. നാം ചെറുപ്പം മുതല്‍ ചൊല്ലിവ രുന്ന കൌമയില്‍ ഇത്രമാത്രം അറിവുകള്‍ അടങ്ങിയിട്ടുണ്ട് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇങ്ങനെയൊരു ഗ്രന്ഥം രചിക്കുവാന്‍ സമയം കണ്ടെത്തിയ ഗ്രന്ഥകാരæa നല്ല മനസ്സിനെ നമിക്കുന്നു.
ലിജു തോമസ്‌

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം