ഭൂമിയെ സ്വര്‍ഗ്ഗമാക്കാം
ജോണ്‍
ഡി.
കുന്നത്ത്
രചിച്ച പരിശുദ്ധന്‍ പരിശുദ്ധന്‍
പരിശുദ്ധന്‍ എന്ന കൃതി
മനസിരുത്തി വായിച്ചു.
അതിലെ
ഏറ്റവും പ്രധാന ആശയമായി ഞാന്‍
മനസിലാക്കുന്നത് ഇതാണ്:
ഭൂമിയെ
സ്വര്ഗ്ഗമാക്കുക.
ഭൂമിയില്‍
സ്വര്‍ഗ്ഗം വരണമെങ്കില്‍
മനുഷ്യമനസിനുള്ളില്‍ സ്വര്‍ഗ്ഗം
വരണം.
സന്തോഷവും
സമാധാനവും ഉണ്ടാകണമെങ്കില്‍
നമ്മുടെ ഉള്ളില്‍ സ്നേഹം
ഉണ്ടാകണം.
ക്ഷമിക്കുന്നതും
ക്ഷമ ചോദിക്കുന്നതുമാണ്
സ്നേഹം.
ദൈവം
മാത്രം പരിശുദ്ധന്‍ എന്ന്‍
തിരിച്ചറിയുമ്പോള്‍ സ്വന്തം
തെറ്റുകള്‍ സമ്മതിക്കാനും
മറ്റുള്ളവരുടെ തെറ്റുകള്‍
ക്ഷമിക്കുവാനും നാം തയാറാകും.
ലോകത്തെ
ഒരു ദേവാലയമായി കാണുന്നത്
മഹത്തായ ഒരു ചിന്ത തന്നെ.
നമ്മുടെ
നാടിനെ ഒരു ഏദന്‍തോട്ടമാക്കുവാന്‍
മതങ്ങള്‍ സഹകരിച്ചു
പ്രവര്‍ത്തിക്കണം.
അര്‍ത്ഥമറിയാതെ
ഉരുവിടുന്ന പ്രാര്‍ത്ഥനകളുടെ
അര്‍ഥം അറിയുമ്പോള്‍ എത്ര
മഹത്തവും അര്‍ത്ഥപൂര്‍ണവുമാണവ
എന്ന് ബോധ്യപ്പെടുന്നു.
മിസിസ്
മറിയാമ്മ ഫിലിപ്പ്
Comments