ദൈവവിശ്വാസമില്ലാത്ത ഡെന്മാര്‍ക്ക്
അമേരിക്കയിലെ
ഒരു സോഷ്യോളജി പ്രൊഫസറാണ്
ഫില്‍ സുക്കര്‍മാന്‍ .
സ്കാന്ടിനേവ്യന്‍
നാടുകളിലെ ജീവിതത്തെപ്പറ്റിയുള്ള
കേട്ടറിവ് അദ്ദേഹത്തില്‍
കൌതുകമുണര്‍ത്തി.
അവിടെയെത്തി
കാര്യങ്ങള്‍ നേരിട്ട്
കണ്ടറിയണമെന്ന് അദ്ദേഹം
തീരുമാനിക്കുന്നു.
ആര്‍ഹൂസ്
എന്ന ഡെന്മാര്‍ക്ക് നഗരത്തിലൂടെ
ഇരുപത് മിനിട്ടോളം ബൈക്കോടിച്ചപ്പോള്‍
ഒരു കാര്യം അദ്ദേഹത്തെ
ആശ്ചര്യപ്പെടുത്തി:
അവിടെയെങ്ങും
ഒരു പോലീസുകാരനെയും കണ്ടില്ല.
കുറ്റകൃത്യങ്ങള്‍
തീരെയില്ലാത്തതുകൊണ്ട് അവിടെ
പോലീസുകാരുടെ ആവശ്യമില്ല.
ഒരു
വര്‍ഷത്തിനുള്ളില്‍ ആ നഗരത്തില്‍
നടന്നത് ഒരു കൊലപാതകം മാത്രം.
കുറ്റകൃത്യങ്ങള്‍
കുറവാകുമ്പോള്‍ പോലീസുകാര്‍
മാത്രമല്ല, കോടതികളും
ജഡ്ജിമാരും വക്കീലന്മാരും
ജയിലുകളും ഒക്കെ അവിടെ
നാമമാത്രമാവും. എന്നാല്‍
സുക്കര്മാനെ ഏറ്റവും
ആശ്ചര്യപ്പെടുത്തിയ കാര്യം
മതവും അവിടെ നാമമാത്രമാണ്
എന്നുള്ളതാണ്. 2005-ല്‍
ഡെന്മാര്‍ക്കിലും സ്വീഡനിലും
മറ്റും യാത്രചെയ്തശേഷം
മടങ്ങിയെത്തി അവിടുത്തെ
യാത്രാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി
ദൈവമില്ലാത്ത സമൂഹം (Society
without God) എന്ന
കൃതി രചിക്കുകയുണ്ടായി.
ലോകസമസ്താ
സുഖിനോ ഭവന്തു എന്നതാണ്
മതങ്ങളുടെയെല്ലാം പ്രഖ്യാപിതലക്ഷ്യം.
മനുഷ്യരെല്ലാം
ഏകോദരസഹോദരങ്ങളായി സന്തോഷത്തോടും
സമാധാനത്തോടും സ്നേഹത്തോടും
ജീവിക്കുന്ന സ്വര്‍ഗ്ഗമാക്കി
ഭൂമിയെ മാറ്റുകയാണ്
മതങ്ങളുടെയെല്ലാം ലക്‌ഷ്യം.
അങ്ങനെയെങ്കില്‍
മതം വളരുമ്പോഴല്ലേ ഭൂമി
സ്വര്‍ഗ്ഗമാകേണ്ടത് ?
മതം
നാമമാത്രമാകൂന്ന ഒരിടം എങ്ങനെ
സ്വര്‍ഗ്ഗമാകും? ഇതാണ്
സുക്കര്‍മാനെ ആശ്ചര്യപ്പെടുത്തിയത്.
മതവിശ്വാസം
വളരുമ്പോള്‍ ഭൂമി സ്വര്‍ഗ്ഗമാകുമെങ്കില്‍
നമ്മുടെ ഈ ഭാരതം എന്നേ
സ്വര്‍ഗമാകേണ്ടതായിരുന്നു
എന്ന്‍ നാമും അതിശയിക്കും.
നമ്മുടെ
നാട് സ്വര്ഗ്ഗമാകുന്നില്ലെന്നു
മാത്രമല്ല, മതവിശ്വാസം
വളരുന്നതോടൊപ്പം അത് കൂടുതല്‍
നരകസമാനമായി മാറുകയും
ചെയ്യുന്നു. ദിവസവും
തീര്‍ഥാടനകേന്ദ്രങ്ങളിലെത്തുന്നത്
എത്രയോ ആയിരങ്ങളാണ്.
അവരുടെ
എണ്ണം വര്‍ഷം തോറും വര്‍ദ്ധിക്കുകയും
ചെയ്യുന്നു. എന്നാല്‍
നമ്മുടെ പ്രതീക്ഷയ്ക്ക്
വിപരീതമായി ഇവിടെ വര്‍ദ്ധിക്കുന്നത്
സ്നേഹമല്ല, വൈരമാണ്;
സമാധാനമല്ല,
കലഹമാണ്;
സന്തോഷമല്ല,
കടുത്ത
നിരാശയും ദുഖവുമാണ്.
നമ്മുടെ
കൊച്ചു കേരളത്തില്‍ മാത്രം
ദിവസവും 25 പേര്‍
സ്വയം ജീവനൊടുക്കുന്നു.
അപ്പോള്‍
എന്താണ് പ്രശ്നം? രോഗികള്‍
വര്‍ദ്ധിക്കുമ്പോള്‍
ഡോക്ടര്‍മാരുടെ എണ്ണവും
വര്‍ദ്ധിക്കും. എന്നാല്‍
ഡോക്ടര്‍മാരുടെ എണ്ണം
വര്‍ദ്ധിച്ചാല്‍ രോഗികളുടെ
എണ്ണം കുറയുകയില്ല.
ആരോഗ്യകരമായ
ഒരു ജീവിതശൈലിയാണ് രോഗികളുടെ
എണ്ണം കുറയ്ക്കുന്നത്.
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിക്കുമ്പോള്‍
പോലീസുകാരുടെ എണ്ണം
വര്‍ദ്ധിക്കുന്നു.
എന്നാല്‍
പോലീസുകാരുടെ എണ്ണം വര്‍ദ്ധിച്ചാല്‍
കുറ്റകൃത്യങ്ങള്‍ കുറയുകയില്ല.
മനുഷ്യന്
ധാര്‍മ്മികബോധം വര്‍ദ്ധിക്കുമ്പോഴാണ്
കുറ്റകൃത്യങ്ങള്‍ കുറയുന്നത്.
ഏതാണ്ട്
ഇതിനോട് സമാനമാണ് മതത്തിന്‍റെ
കാര്യവും. ഒരു
സമൂഹത്തില്‍ തിന്മയും ഭയവും
ആകുലതയും മറ്റും വര്‍ദ്ധിക്കുമ്പോഴാണ്
മതവിശ്വാസവും മതാചാരങ്ങളും
വര്‍ദ്ധിക്കുന്നത്.
അവിടെ
മതം എത്രത്തോളം വളരുന്നുവെന്നു
നോക്കി തിന്മയുടെ വളര്‍ച്ച
ഗണിക്കാവുന്നതാണ് .
എന്നാല്‍
മതം വളര്‍ന്നാല്‍ തിന്മ
കുറയുകയില്ല.
ഒരു
ആദര്‍ശലോകം സങ്കല്‍പ്പിച്ച്
അതിനെ മാതൃകയും ലക്ഷ്യവുമാക്കി
ജീവിക്കുന്ന രീതി പൌരാണികകാലം
മുതല്‍ മനുഷ്യന്‍ തുടര്‍ന്നുപോരുന്നു.
പൌരാണിക
എബ്രായജനത ആദര്‍ശലോകമായി
കണ്ടിരുന്നത് ബൈബിളിന്റെ
ആദ്യത്തെ രണ്ടദ്ധ്യായങ്ങളില്‍
ചിത്രീകരിച്ചിരിക്കുന്ന
ഏദന്‍തോട്ടമാണ്. മനുഷ്യരും
മൃഗങ്ങളും അവിടെ സൌഹാര്‍ദ്ദപൂര്‍വ്വം
ജീവിക്കുന്നു. സന്തോഷവും
സമാധാനവും സ്നേഹവും അവിടെ
കളിയാടുന്നു. അങ്ങനെയൊരു
ലോകത്തില്‍ ജയിലുകളോ ആശുപത്രികളോ
ആവശ്യമില്ല. പോലീസുകാരെയും
ഡോക്ടര്‍മാരെയും അവിടെ
ആവശ്യമില്ല. അതോടൊപ്പം
അവിടെ മതവും ദൈവവിശ്വാസവും
ആവശ്യമില്ല. കാരണം,
ദൈവം
അവരോട് കൂടെയുണ്ട് ;
അവര്‍
ദൈവത്തോട് കൂടെ ജീവിക്കുന്നു.
അവിടെ
പള്ളിയും പട്ടക്കാരനുമില്ല;
അവരുടെ
ലോകം തന്നെ ദേവാലയമാണ്.
പൌരാണിക
പേര്‍ഷ്യന്‍ ജനത ആദര്‍ശലോകമായി
സങ്കല്‍പിച്ചത് ഭൂമിക്ക്
സമാന്തരമായി മുകളിലുള്ള
സ്വര്‍ഗ്ഗം എന്ന ലോകമാണ്.
അവരില്‍
നിന്ന്‍ എബ്രായജനതയും ഈ
സങ്കല്‍പ്പം സ്വീകരിക്കുകയുണ്ടായി.
നമ്മുടെ
ഭൂമി സ്വര്‍ഗ്ഗംപോലെയാകണമെന്ന്
ആഗ്രഹിക്കുവാനും അതിനായി
ശ്രമിക്കുവാനും യേശു തന്‍റെ
ശിഷ്യരെ പഠിപ്പിച്ചു.
ബൈബിളിന്‍റെ
മൂന്നാമാദ്ധ്യായത്തോടെ
സ്വര്‍ഗ്ഗസമാനമായ ലോകം
നരകസമാനമായി മാറുന്നു.
സ്നേഹവും
സന്തോഷവും സമാധാനവും പഴങ്കഥകളായി
മാറുന്നു. വൈരവും
അസൂയയും കലഹവും ജീവിതത്തിന്‍റെ
ഭാഗമാകുന്നു. കുറ്റകൃത്യങ്ങള്‍
പെരുകുന്നു. ജയിലുകളും
കോടതികളും ആശുപത്രികളും
ഒപ്പം പെരുകുന്നു. ദൈവം
അവരോടൊപ്പമില്ല. അവര്‍
ദൈവത്തോടൊപ്പമല്ല .
തല്‍ഫലമായി
ദൈവവിശ്വാസവും മതവും വളരുന്നു.
അവരുടെ
ലോകം ദേവാലയമല്ല ; അതുകൊണ്ട്
അവര്‍ കെട്ടിടങ്ങള്‍ പണിത്
അവയെ ദേവാലയങ്ങള്‍ എന്ന്‍
വിളിക്കുന്നു. ഇതാണ്
നമ്മുടെ യഥാര്‍ത്ഥ ലോകത്തിന്‍റെ
സ്ഥിതി.
ബൈബിളിന്‍റെ
ഒടുവിലത്തെ രണ്ടാദ്ധ്യായങ്ങളില്‍
ഈ സ്ഥിതിക്ക് വീണ്ടും മാറ്റം
വരുന്നതായി ചിത്രീകരിച്ചിരിക്കുന്നു.
ലോകം
വീണ്ടും ദേവാലയമായി മാറുന്നു
. ദൈവം
വീണ്ടും മനുഷ്യനോട് കൂടെ
വസിക്കുന്നു. അവിടെ
മതവിശ്വാസത്തിന് പ്രസക്തിയില്ലാതാകുന്നു.
അവിടെ
ദൈവവിശ്വാസമോ മതാചാരങ്ങളോ
ആവശ്യമില്ലാതാകുന്നു.
ദൈവം
ഇല്ല എന്ന്‍ നിരൂപിക്കുന്നയാള്‍
വഷളത്തവും ദുഷ്ടതയും
പ്രവര്‍ത്തിക്കുന്നു എന്ന്
ഒരു പൌരാണിക എബ്രായ കവി
പാടുകയുണ്ടായി. ഒരാളുടെ
ജീവിതവും പ്രവൃത്തികളും
കണ്ടാണ് തീരുമാനിക്കേണ്ടത്
അയാള്‍ ദൈവത്തോട് കൂടെയാണോ
ദൈവത്തെ വിട്ടാണോ ജീവിക്കുന്നത്
എന്ന്‍ . ഡെന്മാര്‍ക്കിലെ
ജനതയുടെ ജീവിതം വിലയിരുത്തുമ്പോഴും
ഇതാവണം മാനദണ്ഡം. അവരുടെ
സ്നേഹവും സന്തോഷവും സമാധാനവും
കളിയാടുന്ന ജീവിതം കണ്ടിട്ടാണ്.
തീരുമാനിക്കേണ്ടത്
അവര്‍ക്ക് ദൈവം ഉണ്ടോ ഇല്ലയോ
എന്ന്‍. അവര്‍ക്ക്
ദൈവവിശ്വാസം ഇല്ല എന്ന്‍
സുക്കര്‍മാന്‍ കണ്ടു.
കാരണം
അവര്‍ ജീവിക്കുന്നത് ദൈവത്തോട്
കൂടെയാണ്. പിന്നെന്തിന്
അവര്‍ വിശ്വസിക്കണം?
അവര്‍
ഞായറാഴ്ച ദേവാലയത്തില്‍
പോകുന്നില്ല, കാരണം
അവരുടെ നാട് തന്നെ അവര്‍ ഒരു
ദേവാലയമാക്കിത്തീര്‍ത്തിരിക്കുന്നു.
അവര്‍
ചില മണിക്കൂറുകള്‍ ആരാധനയ്ക്കായി
നീക്കി വയ്ക്കുന്നില്ല;
കാരണം
അവര്‍ അവരുടെ ജീവിതം തന്നെ
ആരാധനയായി മാറ്റിയിരിക്കുന്നു.
സ്കാന്ടിനേവ്യന്‍
രാജ്യങ്ങള്‍ സ്വര്‍ഗ്ഗമായി
മാറി എന്നല്ല ഞാനിവിടെ
പറയുന്നത്. സ്വര്‍ഗ്ഗത്തെ
ലക്ഷ്യമാക്കിയുള്ള ഒരു
പ്രയാണമാണ് മനുഷ്യവര്‍ഗ്ഗം
മുഴുവനും ചെയ്യേണ്ടത്.
അക്കാര്യത്തില്‍
മറ്റ് രാജ്യങ്ങള്‍ക്കെല്ലാം
മാതൃകയാക്കാവുന്ന രാജ്യങ്ങളാണ്
അവ.
[നവംബര്‍ 12 ന് ഇറങ്ങിയ സമകാലികമലയാളം വാരികയില്‍ "ദൈവത്തെ തിരസ്കരിച്ച് ജീവിക്കുന്നവര്‍" എന്ന തലക്കെട്ടോടുകൂടി ശ്രീ അജിത് കുമാര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം.]
Comments
Interestingly there is a large population of “ malayalee immigrants in USA (a controlled population). Their kids and further down generations do not embrace any religion. But crime in USA is higher. Maximum number (ratio) of police, prisoners, and lawyers in the world are in USA. It is not only the air in Scandinavia that makes living better, most parts of the west the religion took God out of it and is molded to meet the needs of man.
That is very similar to the Syrian Christianity we practice .
Why should a prelate spend greater than $12,000 for a five-day overseas trip to attend a meeting? Did Fr Damian see that? Albert Schweitzer was not rich but he was not poor either. We had bishops in our own church who used the carfund money to buy clothes for the poor and needy.
Best wishes
PKGeorge
God wants all his creation to be in harmony. If the religions lose its basic purpose to unite the mankind, people think atheism is better.
But one thing I believe is if we have a good relationship with God as our dearest one, we also get His good qualities through that companionship. Like the malayalam proverb says "mullapoompodi ettukidakkum kallinumundamoru saurabhyam". We will act upon God's mission of bringing everything in unity. Through our deeds, people will know God.
That is the growing trend in his country