Posts

മഹാബലി വീണ്ടും വരണം

Image
 ഓണം ലോകമെങ്ങുമുള്ള എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഉത്സവമാണ്. എല്ലാവരും ഒന്നുപോലെ ആമോദത്തോടെ വസിച്ചിരുന്ന ഒരു കാലത്തെ അനുസ്മരിച്ചു കൊണ്ടാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇന്നുള്ള പോലെ സുഖസൗകര്യങ്ങള്‍ ഇല്ലാതിരുന്ന ഒരു കാലത്താണ് മനുഷ്യര്‍ ആമോദത്തോടെ വസിച്ചിരുന്നത് എന്നോര്‍ക്കണം. സുഖസൌകര്യങ്ങളും സമ്പത്തുമൊന്നുമല്ല സന്തോഷത്തിന്‍റെ അടിസ്ഥാനം എന്ന് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നു.   പിന്നെ എന്താണ് സന്തോഷത്തിന്‍റെ അടിസ്ഥാനം? ഓണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ നാടന്‍ പാട്ടില്‍ പറയുന്നത് പോലെ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല കള്ളത്തരം ഒട്ടുമില്ലാതെ സത്യസന്ധത അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതം ഉണ്ടെങ്കിലെ സന്തോഷം ഉണ്ടാകൂ. എല്ലാവര്ക്കും എല്ലാവരെയും വിശ്വസിക്കാവുന്ന ഒരു സാഹചര്യത്തിലേ സന്തോഷം ഉണ്ടാവു. എല്ലാവരും എല്ലാവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന ഇടത്ത് എങ്ങനെ സന്തോഷവും സമാധാനവും ഉണ്ടാകാനാണ്. സത്യസന്ധത എങ്ങനെ ജീവിതത്തിന്റെ അടിസ്ഥാനമാകും? ഒരു മാര്‍ഗമേയുള്ളൂ. മഹാബലി ഭരിക്കണം. മഹത...

കര്‍ത്താവേ കൃപ ചെയ്യണമേ

സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന് മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ്  ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു.  ഇപ്പോള്‍ ചൊല്ലുന്ന  ഗാനത്തിന്റെ  സ്ഥാനത്ത്  ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു. നാഥാ കൃപ ചെയ്തീടണമേ  കേട്ടിട്ടീ യാചന ശബ്ദം  തിരുസന്നിധിയിങ്കല്‍ നിന്നും   അലിവുമനുഗ്രഹവും നല്ക.    നിദ്ര വെടിഞ്ഞുണര്‍വോടെ നാ-  ഥാ തവ സന്നിധെയെത്താനും   തിന്മയശേഷം തീണ്ടാതെ  വീണ്ടുമുറങ്ങാനും കൃപ ചെയ്.  പാപം ഞാനുണര്‍വില്‍ ചെയ്കില്‍   നാഥാ ക്ഷമയരുളീടേണം;   പാപം നിദ്രയില്‍ ഞാന്‍ ചെയ്കില്‍   നാഥാ മോചനമരുളേ...

ഡേവിഡ് & ഗോലിയാത്ത്

വളരെ അര്‍ഥവത്തും ഹൃദയ സ്പര്ശിയുമായ ഒരു ചലച്ചിത്രം ഈയിടെ കാണുവാനിടയായി-- ഡേവിഡ് & ഗോലിയാത്ത്. ഒരു പുരാണകഥയുടെ സമകാലിക വ്യാഖാനമായി ഇതിനെ കാണാം. വെറുമൊരു ആട്ടിടയബാലനായിരുന്ന ഡേവിഡ് കവിണയില്‍ കല്ലെറിഞ്ഞു മഹാമല്ലനായിരുന്ന ഗോലിയാത്തിനെ തോല്പ്പിക്കുന്നതാണ് പുരാണ കഥ. ദൈവത്തിലുള്ള അചഞ്ചല വിശ്വാസമാണ് ഡേവിഡിനെ ഇതിനു പ്രാപ്തനാക്കുന്നത്. ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രവും ഡേവിഡ് തന്നെ. കോട്ടയം ജില്ലയിലെ വാഗമണ്‍ എന്ന മലമ്പ്രദേശത്ത് ഒരു ക്രൈസ്തവ പുരോഹിതനോടൊപ്പം വളരുന്ന ഒരു അനാഥബാലനാണ് ഡേവിഡ്. ഇച്ഹാശക്തി ലവലേശമില്ലാത്ത ഒരു പേടിത്തൊണ്ടനാണ് അവന്‍ . പ്രത്യേകിച്ച് ആള്‍ക്കൂട്ടം അവനില്‍ ഭയമുണ്ടാക്കും. ഭയം വരുമ്പോള്‍ മൂക്കിലൂടെ രക്തം ഒലിക്കുകയും ചെയ്യും. സ്നേഹം, ക്ഷമ, സഹനം, തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങള്‍ പുരോഹിതനില്‍ നിന്ന് അവന്‍ സ്വായത്തമാക്കുന്നു. ചെറുപ്പത്തില്‍ അസാമാന്യ ബുദ്ധിവൈഭവം പ്രകടമാക്കുന്നുണ്ടെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയുന്നില്ല. പിന്നീട് സാങ്കേതിക വിദ്യയില്‍ സാമര്‍ത്ഥ്യം പ്രകടമാക്കുന്നു. സ്വന്തമായി ഒരു ഗീസര്‍ നിര്‌മ്മിക്കുന്നു. അതിനു ശേഷം ഒരു വൈദ്യുതി ജെനറേറ്ററും. ത...

ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഒരു ചലച്ചിത്രം

 ഈയിടെ വളരെ ഹൃദയ സ്പര്‍ശിയായ ഒരു ചലച്ചിത്രം കാണുവാനിടയായി -celluloid എന്നാണു അതിന്റെ പേര്. ജാതിചിന്തയുടെ ബീഭല്‌സതയെ തുറന്നുകാട്ടുന്ന ഈ  ചലച്ചിത്രം എല്ലാവരും കാണേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെടേണ്ട ഒന്നാണ് ഇത് എന്നും ഞാന്‍ കരുതുന്നു. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രത്തിന്റെ കഥയാണ്‌ ഇത്. 1920- കളുടെ ഒടുവില്‍ J C Daniel നിര്‍മ്മിച്ച വിഗതകുമാരന്‍ (The Lost Child) ആണ് അത്. മലയാളക്കരയിലേക്ക് സിനിമ കൊണ്ടുവരാന്‍ ഒരു മലയാളി നടത്തിയ സാഹസികമായ പരിശ്രമങ്ങളെ അതിരസകരമായി ചിത്രീകരിച്ചിരിക്കുന്നു.  സിനിമാനിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒരു പ്രാവശ്യം പോലും അത് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. ആ സിനിമയില്‍ നായികയുടെ വേഷമിട്ട സ്ത്രീക്ക് ഒരു പ്രാവശ്യം പോലും തന്നെ വെള്ളിത്തിരയില്‍ കാണാന്‍ ഭാഗ്യം ഉണ്ടായില്ല. വിവേകാനന്ദനെക്കൊണ്ട്‌ ഭ്രാന്താലയം എന്ന് വിളിപ്പിച്ച സാമൂഹ്യവ്യവസ്ഥിതിയാണ്  അതിനു കാരണമായിതീര്ന്നത്. അതില്‍ നായികയായി വേഷമിട്ടത് അന്നത്തെ താണ ജാതിയില്‍ പെട്ട ഒരു സ്ത്രീ ആയിരുന്നു . ഒരു താണ ജാതിക്കാരി അഭിനയിക്കുന്ന സിനിമ ...

ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നമുക്ക് ഒരു മാതൃകാപുരുഷന്‍

Image
നീലിമംഗലം സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകളുടെ  വാര്‍ഷികത്തില്‍ 2013 ഫെബ്രുവരി 10 നു ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം, നമ്മുടെ ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം കൊണ്ടാടുന്ന ഈ വേളയില്‍ നമ്മുടെ ജീവിതത്തില്‍ ഇവയുടെ പ്രസക്തിയെ സംബന്ധിക്കുന്ന ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വയ്ക്കുവാന്‍ ഈ സമയം ഉപയോഗിച്ച് കൊള്ളട്ടെ. ഇവിടുത്തെ സണ്ടേസ്കൂള്‍ വിദ്യാര്‍ദ്ധികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഈ  ദേവാലയത്തിന്റെ നടത്തിപ്പുകാര്‍ക്കും മാതൃകയാക്കാവുന്ന ചിലരെ ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം. ഇരുപതാം നൂറ്റാണ്ട് ലോകമഹായുദ്ധങ്ങളുടെ നൂറ്റാണ്ടായിരുന്നു. മുപ്പതുകളിലും നാല്‍പതുകളിലുമായി രണ്ടു മഹായുദ്ധങ്ങള്‍ക്ക് ലോകം സാക്ഷിയായി. അതിനു ശേഷമുള്ള നാല് പതിറ്റാണ്ടുകള്‍ ശീതയുദ്ധത്തിന്റെ കാലമായിരുന്നു. ‍ രണ്ടു സാമ്രാജ്യശക്തികള്‍ മദയാനകളെപ്പോലെ കൊമ്പ് കോര്‍ത്തപ്പോള്‍ ലോകം ഭയന്നു വിറച്ചു. ലോകത്തെ അനേക തവണ നശിപ്പിക്കാന്‍ കെല്‍പ്പുള്ള അണ്വായുധങ്ങള്‍ ഇരുകൂട്ടരും സമാഹരിച്ചു. ഭൂമിയിലെ സര്‍വജീവജാലങ്ങളെയും ഭസ്മീകരിക്കാന്‍ കഴിയുന്ന ഒരു ...

ദൈവമേ നീ പരിശുദ്ധനാകുന്നു!

ദൈവം പരിശുദ്ധന്‍ ആകുന്നു എന്ന് ദൈവസന്നിധിയില്‍ മാലാഖമാര്‍ അനുനിമിഷം പാടുന്നതായി എശായപ്രവാചകന്‍ ദര്‍ശിച്ചു. ദൈവമേ നീ  പരിശുദ്ധനാകുന്നു!    ബലവാനേ നീ പരിശുദ്ധനാകുന്നു! മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു! സ്വര്‍ഗത്തിലെ മാലഖമാരോട് ചേര്‍ന്ന്, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദിവസവും പലയാവര്‍ത്തി ആവര്‍ത്തിക്കുന്ന വിശ്വാസപ്രഖ്യാപനമാണ് ഇത്. എന്താണു ഈ പ്രഖ്യാപനങ്ങളുടെ അര്ഥം? മനുഷ്യന്റെ ജീവിതത്തിൽ ഇവയ്ക്കുള്ള സ്ഥാനമെന്താണ്? ഈ ചോദ്യങ്ങള്‍ ഈയിടെ എന്റെ ധ്യാനപഠനത്തിനു വിഷയമായി. എന്റെ കണ്ടെത്തലുകള്‍ എന്നെത്തന്നെ അതിശയിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ഈ വിശ്വാസപ്രഖ്യാപനങ്ങള്‍ ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനശിലകള്‍ ആകുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതറിഞ്ഞിരുന്നതു കൊണ്ടാണ് നമ്മുടെ പിതാക്കന്മാര്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് നമ്മുടെ ആരാധനയില്‍ കേന്ദ്രസ്ഥാനം നല്‍കിയത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. ദൈവം പരിശുദ്ധന്‍ ആകുന്നു എന്ന് സ്വര്‍ഗനിവാസികള്‍ വിശ്വസിക്കുന്നത് കൊണ്ടാണ് സ്വര്‍ഗം സ്വര്‌ഗമായിരിക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു  . അങ്ങനെയെങ്കില്‍ ഈ വിശ്...

ലോകത്തെ നമുക്ക് ഒരു ഏദന്‍തോട്ടമാക്കാം

Image
മുഖത്തല YMCA -യുടെ പ്രാര്ധനാവാരം പ്രമാണിച്ച് Nov 11 ഞായറാഴ്ച മുഖത്തല St. George Orthodox  Church -ല്‍ വച്ച് നടന്ന യോഗത്തില്‍ ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കം.   Read a summary in English here . എബ്രായ ഭാഷയില്‍ ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഷാലോം എന്നാണ്. സമാധാനം എന്നാണ് ഇത് മലയാളത്തില്‍ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സമാധാനം കൂടാതെ സുഖവും സന്തോഷവും എല്ലാം ഇതിലുള്‍പ്പെടും. അറമായിക്ക് ഭാഷയില്‍ ഇത് ശ്ലോമോ എന്നായി. അറബി  ഭാഷയില്‍ സലാം എന്നും. ഭാഷ ഏതായാലും  അഭിവാദ്യത്തിന്റെ ഉള്ളടക്കം ഒന്ന് തന്നെ -- നന്മ ഉണ്ടാകട്ടെ  എന്ന്. വ്യക്തികള്‍ക്ക് മാത്രമല്ല  സമൂഹങ്ങള്‍ക്കും നാം  നന്മ ആശംസിക്കാറുണ്ട് സന്തോഷവും സമാധാനവും സുഖവും തീരെയില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ  ലോകത്തിന്റെ  അവസ്ഥ നാം  മനസിലാക്കുന്നത്‌  സന്തോഷവും സമാധാനവും സുഖവും നിറഞ്ഞ ഒരു  ലോകത്തെ സങ്കല്‍പ്പിച്ചു കൊണ്ടാണ്. പണ്ട് അങ്ങനെയൊരു കാലം ഉണ്ടായിരുന്നു എന്ന്  സങ്കല്‍പ്പിച്ചു കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ഭാവിയില്‍...