ദൈവമേ നീ പരിശുദ്ധനാകുന്നു!

ദൈവം പരിശുദ്ധന്‍ ആകുന്നു എന്ന് ദൈവസന്നിധിയില്‍ മാലാഖമാര്‍ അനുനിമിഷം പാടുന്നതായി എശായപ്രവാചകന്‍ ദര്‍ശിച്ചു.

  • ദൈവമേ നീ  പരിശുദ്ധനാകുന്നു!   
  • ബലവാനേ നീ പരിശുദ്ധനാകുന്നു!
  • മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു!

സ്വര്‍ഗത്തിലെ മാലഖമാരോട് ചേര്‍ന്ന്, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദിവസവും പലയാവര്‍ത്തി ആവര്‍ത്തിക്കുന്ന വിശ്വാസപ്രഖ്യാപനമാണ് ഇത്.
  • എന്താണു ഈ പ്രഖ്യാപനങ്ങളുടെ അര്ഥം?
  • മനുഷ്യന്റെ ജീവിതത്തിൽ ഇവയ്ക്കുള്ള സ്ഥാനമെന്താണ്?
ഈ ചോദ്യങ്ങള്‍ ഈയിടെ എന്റെ ധ്യാനപഠനത്തിനു വിഷയമായി. എന്റെ കണ്ടെത്തലുകള്‍ എന്നെത്തന്നെ അതിശയിപ്പിച്ചു. ദൈവത്തെക്കുറിച്ചുള്ള ഈ വിശ്വാസപ്രഖ്യാപനങ്ങള്‍ ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനശിലകള്‍ ആകുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതറിഞ്ഞിരുന്നതു കൊണ്ടാണ് നമ്മുടെ പിതാക്കന്മാര്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് നമ്മുടെ ആരാധനയില്‍ കേന്ദ്രസ്ഥാനം നല്‍കിയത് എന്ന് എനിക്ക് ബോധ്യപ്പെട്ടു.

ദൈവം പരിശുദ്ധന്‍ ആകുന്നു എന്ന് സ്വര്‍ഗനിവാസികള്‍ വിശ്വസിക്കുന്നത് കൊണ്ടാണ് സ്വര്‍ഗം സ്വര്‌ഗമായിരിക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു  . അങ്ങനെയെങ്കില്‍ ഈ വിശ്വാസം ഭൂവാസികള്‍ക്കുണ്ടായാല്‍ നമ്മുടെ ലോകവും സ്വര്‍ഗമായി മാറും.

 ഭൂമിയെ സ്വര്‍ഗമാക്കി മാറ്റാന്‍ കഴിവുള്ള ഈ വിശ്വാസ പ്രഖ്യാപനങ്ങളെക്കുറിച്ചു വിശദമായി പഠിക്കുവാന്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

  1. ദൈവമേ നീ പരിശുദ്ധനാകുന്നു!
  2. ബലവാനേ നീ പരിശുദ്ധനാകുന്നു!
  3. മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു!

 ഇതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങള്‍ എന്നെ അറിയിക്കുന്നത് വളരെ ഉപകാരമാവും. മാത്രവുമല്ല ഇത് വായിക്കുവാന്‍ നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രേരിപ്പിക്കുകയും ചെയ്യണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?