Posts

അഭിപ്രായസ്വാതന്ത്ര്യവും അഭിപ്രായസമന്വയവും

 മനുഷ്യന് സ്വാതന്ത്ര്യമുള്ളിടത്ത് അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടാകും. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തയിടത്ത് അടിമത്തമാണ് ഉള്ളത്. അഭിപ്രായസ്വാതന്ത്ര്യം ഉള്ള മനുഷ്യർ ഒരുമിച്ച് ജീവിക്കുമ്പോൾ, പ്രവർത്തിക്കുമ്പോൾ, അവർക്കിടയിൽ അഭിപ്രായഭിന്നത സ്വാഭാവികമായി ഉണ്ടാകും. അഭിപ്രായഭിന്നതകൾ പരിഹരിക്കപ്പെടുകയും അവർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടാവുകയും വേണം. അല്ലാത്തപക്ഷം ഒന്നിച്ച് ജീവിക്കാനും പ്രവർത്തിക്കാനും സാധിക്കാതെ വരും.  ഒരു ലളിതമായ ഉദാഹരണം കാണാം : ഒരു കുട്ടിക്ക്‌ സ്കൂളിൽ പോകാൻ പ്രായമായി. മാതാപിതാക്കളിൽ ഒരാൾ കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. മറ്റേയാളാകട്ടെ കുട്ടിയെ മലയാളം മീഡിയത്തിൽ വിടണം എന്ന് അഭിപ്രായപ്പെടുന്നു. അവിടെ രണ്ടു പേർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഒരു നല്ല കാര്യമാണ്. എന്നാൽ അവരുടെ അഭിപ്രായങ്ങൾ ഭിന്നമായിരിക്കുമ്പോൾ, അവർക്ക് മുന്നോട്ടു പോകാൻ സാധിക്കാതെ വരുന്നു.  കുടുംബങ്ങളിൽ മാത്രമല്ല ജോലി സ്ഥലത്ത്, വലിയ സമൂഹങ്ങളിൽ, മതരംഗത്ത്, രാഷ്ട്രീയത്തിൽ, അന്താരാഷ്ട്ര തലത്തിൽ-- എല്ലായിടത്തും അഭിപ്രായഭിന്നതകൾ സാധാരണയാണ്. വലിയ ചില അഭിപ്രായഭിന്നതകളുട...

ക്രിസ്തുസങ്കല്പപരിണാമം

 യേശു എങ്ങനെ ക്രിസ്തുവായി എന്നത് ചെറുപ്പം മുതലേ എന്റെ ഒരു അന്വേഷണ വിഷയമാണ്. വർഷങ്ങളായി ലോകമെമ്പാടും അനേകം ആളുകൾ ഈ ചോദ്യം ചോദിച്ചിട്ടുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവരോട് ചേർന്നുള്ള കൂട്ടായ അന്വേഷണത്തിനൊടുവിൽ ഞാൻ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളാണ് ഇവിടെ ചുരുക്കി പറയാൻ ശ്രമിച്ചിരിക്കുന്നത്. ഇത് ഒരു ചരിത്ര പഠനമാണ്. ഇതിലെ കണ്ടെത്തലുകൾ മനുഷ്യവർഗ്ഗത്തിന്റെ ഭാവിയെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. ഇതിൽ തിരുത്തപ്പെടേണ്ട അബദ്ധങ്ങൾ ശ്രദ്ധയിൽ പെടുമെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. സന്തോഷപൂർവ്വം തിരുത്തുന്നതാണ്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് കൂട്ടിച്ചേർക്കാവുന്ന പ്രധാന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക. സന്തോഷപൂർവ്വം കൂട്ടിച്ചേർക്കുന്നതാണ്.  ക്രിസ്തു സങ്കൽപ്പത്തിന്റെ ഉത്ഭവം   ജനനേതാക്കളായി നിയമിക്കപ്പെടുന്നവരെ മ്ശിഹാ എന്ന് എബ്രായ ഭാഷയിൽ വിളിച്ചിരുന്നു. രാജാവ്, പുരോഹിതൻ, പ്രവാചകൻ എന്നിവരായിരുന്നു അവരുടെ നേതാക്കൾ. തലയിൽ സുഗന്ധതൈലം ഒഴിച്ച് അഭിഷേകം ചെയ്താണ് നിയമിക്കപ്പെട്ടിരുന്നത്. അഭിഷേകം ചെയ്യപ്പെടുന്ന ആൾ എന്നാണ് മ്ശിഹാ എന്ന പദത്തിന്റെ അർത്ഥം. ഗ്രീക്ക് ഭാഷയിൽ അത...

എല്ലാവർക്കും സ്വീകാര്യമായ ഒരു ദൈവസങ്കല്പം സാധ്യമോ?

  ലോകത്തിൽ ധാരാളം ആളുകൾ ദൈവവിശ്വാസികളാണ്. ദൈവത്തെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ അവരെ വ്യത്യസ്ത വിഭാഗങ്ങളിലാക്കുന്നു. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരും ലോകത്തിൽ ധാരാളം ഉണ്ട്. ഇവരെല്ലാവരും പരസ്പരം സ്വന്തം വിശ്വാസങ്ങളെ ന്യായീകരിച്ചുകൊണ്ട് കലഹങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവം കലഹത്തിന് കാരണമാകുന്ന ഒരു വിഷയമായതുകൊണ്ട് കഴിവതും പൊതുവേദികളിൽ ആ പദം ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നു. ആളുകൾ കൂടുന്നിടത്ത് അതൊരു നിഷിദ്ധ പദം (taboo) ആയിരിക്കുന്നു.  ഇവിടെ നമ്മെ സഹായിക്കുന്നത് ഹേഗലിന്റെ ലളിതമായ ചിന്താപടികളാണ് -- thesis, antithesis, synthesis.  ദൈവം ഉണ്ട് എന്ന ഒരാൾ പറയുന്നു. അത് thesis ആണ്. അതുകേട്ടിട്ട് ദൈവം ഇല്ല എന്ന് മറ്റൊരാൾ പറയുന്നു. അത് antithesis ആണ്.  രണ്ടു കൂട്ടരും അവരവരുടെ വാദങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നു. കലഹം മൂക്കുന്നതല്ലാതെ പരിഹാരം ഒന്നും ഉണ്ടാകുന്നില്ല. ഇങ്ങനെ കലഹിച്ചുകൊണ്ടിരിക്കുന്നതിന് പകരം അവർക്ക് synthesis ന്റെ തലത്തിലേക്ക് ഉയരാവുന്നതാണ്. അവർ ഇരുവരും അവരുടെ വാദങ്ങൾ മേശപ്പുറത്ത് വയ്ക്കുക. എന്നിട്ട് മാറിനിന്ന് മൂന്നാമതൊരു കാഴ്ചപ്പാടിലൂടെ അതിനെ നോക്...

അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം

Image
 അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം ഡിസി ബുക്സ്  പേജ് 245 വില 270 ഗ്രന്ഥകർത്താവ്: വിനിൽ പോൾ (1987 -- ) ജനനം കോട്ടയം ആർപ്പൂക്കരയിൽ. MG യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ  നിന്ന് മാസ്റ്റർ ബിരുദം. ഡൽഹിയിലെ JNU ൽ കേരളത്തിലെ അടിമത്തത്തെ കുറിച്ച് ഗവേഷണം നടത്തി PhD നേടി. പുസ്തകത്തിന്റെ പേരിൽ പറയുന്നതുപോലെ, കേരളത്തിൽ നിലവിലിരുന്ന അടിമത്തത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തിന്റെ വിഷയം. അദൃശ്യചരിത്രം എന്ന് അതിനെ ഗ്രന്ഥകർത്താവ് വിളിക്കുന്നു. മുമ്പ് എഴുതപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളിൽ കേരളത്തിൽ നിലവിലിരുന്ന അടിമത്വത്തെക്കുറിച്ച് പരാമർശമില്ല. അവ മേലാളരുടെ ചരിത്രമായിരുന്നു. കീഴാളാർക്ക് ചരിത്രം ഉണ്ടായിരുന്നില്ല. കേരളത്തിൽ നിലവിലിരുന്ന അടിമത്തം എപ്രകാരം ലോകത്തിൽ നിലവിലിരുന്ന അടിമ കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു, വിദേശങ്ങളിൽ എത്തിപ്പെട്ട മലയാളി അടിമകളുടെ ജീവിതം, കേരളത്തിലെ അടിമ ചന്തകളെ കുറിച്ചുള്ള വിവരണങ്ങൾ, അടിമകൾ നേരിട്ട ക്രൂരതകൾ, അടിമ കച്ചവടക്കാരുടെ കോടതി വ്യവഹാരങ്ങൾ ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ ഉണ്ട്. അടിമത്തം നിലവിലിരുന്ന കേരളത്തിലെ  സാമൂഹിക സാമ്പത്തിക ക്രമങ്ങളെ എപ്...

സെമിറ്റിക് ആരാധനയുടെ ഉത്ഭവവും വികാസവും

യഹൂദ ക്രൈസ്തവ ഇസ്ലാം സംസ്കൃതികളെയാണ് സെമിറ്റിക് എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ഒരുമിച്ചുകൂടി നടത്തുന്ന സമൂഹ ആരാധന അവരുടെ പ്രത്യേകതയാണ്. വെള്ളിയാഴ്ച മുസ്ലീങ്ങളും ശനിയാഴ്ച യഹൂദരും ഞായറാഴ്ച ക്രൈസ്തവരും അവരുടെ ആരാധനാലയങ്ങളിൽ ഒന്നിച്ചു കൂടുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചു? എന്താണ് ഇതിന്റെ അർത്ഥം? ഇതാണ് ഇവിടെ നമ്മുടെ ചിന്താവിഷയം.  യഹൂദ സമുദായത്തിൽ ആണല്ലോ യേശു ജനിച്ചതും ജീവിച്ചതും. ആ കാലത്ത് യഹൂദ സമുദായത്തിന്റെ ജീവിതരീതിയിലും ആരാധനാരീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. AD 70 ന് മുമ്പുണ്ടായിരുന്നത് എബ്രായ മതം എന്നും അതിന് ശേഷം ഉള്ളത് യഹൂദമതമെന്നും സൗകര്യത്തിനു വേണ്ടി നമുക്ക് വിളിക്കാം. അക്കാലത്ത് എബ്രായ മതം രണ്ടായി പിളർന്നു. യേശുവാണ് ക്രിസ്തു എന്ന് വിശ്വസിച്ചവർ ക്രിസ്തുമതത്തിന് തുടക്കമിട്ടു. അങ്ങനെ വിശ്വസിക്കാത്തവർ യഹൂദമതമായി തുടർന്നു. അങ്ങനെ എബ്രായ മതത്തിന്റെ ജീവിത വീക്ഷണവും ആരാധനാരീതികളും യഹൂദരുടെയും ക്രൈസ്തവരുടെയും പൈതൃകമായി ഭവിച്ചു. ആറ് നൂറ്റാണ്ടുകൾക്ക് ശേഷം അറേബ്യയിൽ യഹൂദരും ക്രൈസ്തവരും ധാരാളം ഉണ്ടായിരുന്ന ഒരു സംസ്കാരിക പശ്ചാത്തലത്തിൽ ഇ...

ക്രിസ്തുസങ്കല്പത്തിന്റെ ഉദയവും പരിണാമവും

ആരാണ് ക്രിസ്തു? ക്രിസ്തുവും യേശുവും ഒരാൾ തന്നെയോ? പൗരാണിക ഇസ്രായേലിൽ ജനനേതാക്കളെ നിയമിച്ചിരുന്നത് തലയിൽ സുഗന്ധതൈലം ഒഴിച്ചാണ്. രാജാക്കന്മാർ, പ്രവാചകന്മാർ, പുരോഹിതന്മാർ എന്നിവരായിരുന്നു ജനനേതാക്കൾ. തൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടവർ എന്ന അർത്ഥത്തിൽ മിശിഹാ എന്ന എബ്രായ വാക്കാണ് അവർക്ക് പൊതുവായി ഉപയോഗിക്കപ്പെട്ടിരുന്നത്. ഇതേ അർത്ഥത്തിലുള്ള ഗ്രീക്ക് പദമാണ് ക്രിസ്റ്റോസ്. അത് ഇംഗ്ലീഷിൽ ക്രൈസ്റ്റ് എന്നും മലയാളത്തിൽ ക്രിസ്തു എന്നും ആയി.  ഇസ്രായേൽ ഒരു രാജ്യമാകുന്നത് ശൗൽ  രാജാവിന്റെ കാലത്താണ്. അദ്ദേഹത്തിന്റെ പിൻഗാമിയായ ദാവീദ് അതിനെ ഒരു സാമ്രാജ്യം ആക്കി വളർത്തി. അദ്ദേഹത്തിന്റെ മകന്റെ കാലത്തും അത് ഒരു സാമ്രാജ്യമായി നിലനിന്നു. എന്നാൽ അതിനുശേഷം സാമ്രാജ്യം വിഭജിക്കപ്പെട്ടു. പലതവണ വിദേശ ശക്തികൾക്ക് മുമ്പിൽ അടിയറ പറയുകയും അവർ ലോകത്തിന്റെ നാനാഭാഗത്തേയ്ക്കും ചിതറപ്പെടുകയും ചെയ്തു. ദാവീദിനെ പോലെ ഒരു രാജാവ് ഭാവിയിൽ ഉണ്ടാകുമെന്നും അവരുടെ സാമ്രാജ്യം പുനസ്ഥാപിക്കപ്പെടുമെന്നും ഉള്ള പ്രതീക്ഷ അവരെ മുന്നോട്ട് നയിച്ചു. ഭാവിയിൽ വരാൻ പോകുന്ന ആ രാജാവിനെ, ദൈവത്താൽ നിയമിക്കപ്പെടുന്ന രാജാവ് എന്ന അർത്ഥത്തിൽ, അവർ മ...

ആശയവിനിമയം

സിനർജി സീനിയർ സിറ്റിസൺസ് ഗ്രൂപ്പിൽ അവതരിപ്പിച്ച വർക്ക് ഷോപ്പിന്റെ സംഗ്രഹം  Basic principles of effective communication  ഫലവത്തായ ആശയവിനിമയത്തിന്റെ അടിസ്ഥാന തത്വങ്ങൾ  ഒരാളിന്റെ മനസ്സിലുള്ള ഒരു ആശയം മറ്റൊരാളുടെ മനസ്സിൽ എത്തിക്കുന്ന പ്രക്രിയയാണ് ആശയവിനിമയം. ഭാഷ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.  ആശയം, ആശയം അയക്കുന്നയാൾ, ആശയം സ്വീകരിക്കുന്നയാൾ, എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങൾ ഉണ്ട്. കൂടാതെ ഇത് നടക്കുന്ന സ്ഥലം, സമയം, ഉപയോഗിക്കുന്ന മാധ്യമം, കാരണം എന്നിങ്ങനെ നാല് ഘടകങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതായത്, എന്ത്, ആര്, ആർക്ക്, എവിടെ, എപ്പോൾ, എങ്ങനെ, എന്ത്കൊണ്ട് എന്നീ ഏഴ് ചോദ്യങ്ങളാണ്  ആശയവിനിമയത്തെക്കുറിച്ച് നമുക്ക് ചോദിക്കാനുള്ളത്.  ഒരാൾ അയക്കുന്ന ആശയം യാതൊരു വ്യത്യാസവും കൂടാതെ അതുപോലെ സ്വീകരിക്കുന്നയാളിന്റെ മനസ്സിൽ എത്തുന്നതാണ് ഏറ്റവും ഫലവത്തായ ആശയവിനിമയം. എന്നാൽ പല കാരണങ്ങളാൽ മിക്കപ്പോഴും അത് സാധിക്കാറില്ല. ആശയം അയക്കുന്നയാളും സ്വീകരിക്കുന്നയാളും ഒന്ന് മനസ്സുവെച്ചാൽ ആശയവിനിമയം കഴിയുന്നിടത്തോളം ഫലവത്താക്കാൻ സാധിക്കും.  ഒരാൾ മറ്റൊരാളോട് സംസാരിക്കുന്നത് വളരെ ലളിത...