അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം

 അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം

ഡിസി ബുക്സ്  പേജ് 245 വില 270

ഗ്രന്ഥകർത്താവ്: വിനിൽ പോൾ (1987 -- )
ജനനം കോട്ടയം ആർപ്പൂക്കരയിൽ. MG യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ  നിന്ന് മാസ്റ്റർ ബിരുദം. ഡൽഹിയിലെ JNU ൽ കേരളത്തിലെ അടിമത്തത്തെ കുറിച്ച് ഗവേഷണം നടത്തി PhD നേടി.


പുസ്തകത്തിന്റെ പേരിൽ പറയുന്നതുപോലെ, കേരളത്തിൽ നിലവിലിരുന്ന അടിമത്തത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തിന്റെ വിഷയം. അദൃശ്യചരിത്രം എന്ന് അതിനെ ഗ്രന്ഥകർത്താവ് വിളിക്കുന്നു. മുമ്പ് എഴുതപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളിൽ കേരളത്തിൽ നിലവിലിരുന്ന അടിമത്വത്തെക്കുറിച്ച് പരാമർശമില്ല. അവ മേലാളരുടെ ചരിത്രമായിരുന്നു. കീഴാളാർക്ക് ചരിത്രം ഉണ്ടായിരുന്നില്ല.


കേരളത്തിൽ നിലവിലിരുന്ന അടിമത്തം എപ്രകാരം ലോകത്തിൽ നിലവിലിരുന്ന അടിമ കച്ചവട ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു, വിദേശങ്ങളിൽ എത്തിപ്പെട്ട മലയാളി അടിമകളുടെ ജീവിതം, കേരളത്തിലെ അടിമ ചന്തകളെ കുറിച്ചുള്ള വിവരണങ്ങൾ, അടിമകൾ നേരിട്ട ക്രൂരതകൾ, അടിമ കച്ചവടക്കാരുടെ കോടതി വ്യവഹാരങ്ങൾ ഇവയെല്ലാം ഈ ഗ്രന്ഥത്തിൽ ഉണ്ട്. അടിമത്തം നിലവിലിരുന്ന കേരളത്തിലെ  സാമൂഹിക സാമ്പത്തിക ക്രമങ്ങളെ എപ്രകാരം പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷനറി പ്രസ്ഥാനം അടിമുടി മാറ്റിമറിച്ചു എന്നും ഈ ഗ്രന്ഥം പറയുന്നു.

കൊച്ചി ഡച്ചുകാരുടെ അടിമസങ്കേതമായിരുന്നുവെന്നും അതിൽ പ്രധാന പങ്കുവഹിച്ചത് സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നുവെന്നുമുളള ഗ്രന്ഥകാരന്‍റെ വിലയിരുത്തൽ സ്ഫോടനാത്മകമാണ്. "1753 -54 വർഷത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിൽ മാത്രം 161 അടിമകളെയാണ് കൊച്ചിയിൽ നിന്ന് രജിസ്റ്റർ ചെയ്ത് ഡച്ച് കോളനിയായ കേപ്പിലേക്ക് അയച്ചത്. കൊച്ചിയിലെ പള്ളികൾ ആറുദിവസം അടിമകളെ കെട്ടിയിരുന്ന ഗോഡൗണുകളായും ഏഴാം ദിവസം പ്രാർഥനക്കുമായും ഉപയോഗിച്ചിരുന്നു.


 
കേരളത്തിന്റെ യഥാർത്ഥ ചരിത്രം മനസ്സിലാക്കണം എന്ന് ആഗ്രഹം ചെറുപ്പം മുതലേ എന്നിൽ ഉണ്ടായിരുന്നു. എന്നാൽ കേട്ടതും വായിച്ചതുമെല്ലാം രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും കഥകളാണ്. മേലാളർ മേലാളർക്കുവേണ്ടി രചിച്ച ചരിത്രമായിരുന്നു അവയെല്ലാം. ഒടുവിൽ കേരളത്തിന്റെ യഥാർത്ഥ ചരിത്രം പറയുന്ന ഒരു പുസ്തകം കണ്ടെത്തി എന്ന സന്തോഷമാണ് ഈ പുസ്തകം വായിച്ചപ്പോൾ എനിക്ക് ഉണ്ടായത്. വിലമതിക്കാനാവാത്ത സംഭാവനയാണ് ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് നടത്തിയിരിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം