Posts

വരൂ കീര്‍ത്തിക്കാം നമുക്ക് സര്‍വേശനെ -- Review by Dr. M. Kuriakose

ശ്രീ ജോണ്‍ കുന്നത്ത് പദ്യരൂപത്തില്‍ പുനരാവിഷ്കരിച്ച് വരൂ കീര്‍ത്തിക്കാം നമുക്ക് സര്‍വേശനെ എന്ന പേരില്‍ രചിച്ച സങ്കീര്‍ത്തനസമാഹാരം വായിച്ചു . വളരെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു . മൂവായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് യഹൂദ്യയിലെ മലഞ്ചെരിവുകളിലും യെരുശലേം ദേവാലയത്തിന്റെ പ്രാകാരങ്ങളിലുമൊക്കെ ഇസ്രായേലിന്റെ മധുര ഗായകരായ ദാവീദും ആസാഫും കോരഹ് പുത്രന്മാരുമെല്ലാം യഹോവയെ സ്തുതിച്ച് പാടി തിമിര്‍ത്ത ഗാനങ്ങള്‍ ഒരിക്കല്‍ കൂടി കര്‍ണ്ണപുടങ്ങളില്‍ അലയടിച്ച പോലെ തോന്നി . ആശയങ്ങള്‍ക്കോ അനുഭൂതികള്‍ക്കോ കോട്ടം വരാതെ നൂറ്റമ്പത് സങ്കീര്‍ത്തനങ്ങളും ലളിതമായ ഭാഷയില്‍ പുതുമയോടെ വായനക്കാര്‍ക്ക് മുമ്പില്‍ ഗ്രന്ഥകാരന്‍ വീണ്ടും സമര്‍പ്പിച്ചിരിക്കുന്നു . വില്യം ലൊ (1686 –1761) എന്ന സുപ്രസിദ്ധ വേദശാസ്ത്രജ്ഞന്‍ സംഗീതത്തെപ്പറ്റി എഴുതിയത് ഇങ്ങനെയാണ് : " പ്രാര്‍ത്ഥനയക്ക് വഴിയൊരുക്കുന്നതിനും ഹൃദയമാന്ദ്യം അകറ്റുന്നതിനും ആത്മാവിനെ ദുര്‍വികാരങ്ങളില്‍ നിന്ന് ശുദ്ധീകരിക്കുന്നതിനും സ്വര്‍ഗ്ഗകവാടം തുറന്നുകിട്ടുന്നതിനും നമ്മുടെ ഹൃദയങ്ങളെ ദൈവത്തോട് അടുപ്പിക്കുന്നതിനും സ്തുതിഗീതങ്ങളെപ്പോലെ സഹായകരമായി മറ്റൊന്നും ...

വരൂ കീര്‍ത്തിക്കാം നമുക്ക് സര്‍വേശനെ -- Review by Daniel M. M

സംഗീതം ദേവഭാഷയാണ് . പുരാതന കാലം മുതലേ മനുഷ്യർ പാട്ടുകൾ പാടി ദൈവത്തെ ആരാധിച്ചിരുന്നതായി കാണാം . യഹൂദന്മാരെ സംബന്ധിച്ചും അങ്ങനെ തന്നെ . സങ്കീർത്തനങ്ങൾ പാടിയാണ് അവർ യഹോവയാം ദൈവത്തെ ആരാധിച്ചിരുന്നത് . വേദപുസ്തകം തന്നെ വായിക്കുന്നത് ഒരു പ്രത്യേക ഈണത്തിലാണ് . അപ്പോൾ പിന്നെ സങ്കീർത്തനങ്ങൾ കുറേക്കൂടി കാവ്യാത്മകമായി വായിക്കുന്നതിൽ അത്ഭുതമില്ല . ദുഖത്തിലും സന്തോഷത്തിലും നന്ദി സുചകമായും അങ്ങനെ പ്രത്യേകം പ്രത്യേകം സന്ദർഭങ്ങളിൽ പാടാനുള്ള സങ്കീർത്തനങ്ങൾ ഉണ്ട് . ഇവ എഴുതിയതാകട്ടെ ദാവീദ് , ആസാഫ് , കോരഹ് പുത്രന്മാർ ഇങ്ങനെ പലരാണ് . എന്നാലും വി . വേദപുസ്തകത്തില എറ്റവും മനോഹരമായ പുസ്തകം സങ്കീർത്തനങ്ങൾ തന്നെ ആ ണെന്ന തിന് സംശയമില്ല . വരൂ നമുക്ക് സർവ്വേശനെ കിർത്തിക്കാം എന്ന പേരിൽ ശ്രീ . ജോൺ ഡി കുന്നത്ത് എഴുതിയ സർങ്കീർത്തനത്തിന്റെ കവിതാ രൂപം കാണുകയുണ്ടായി . യശ്ശ : ശ്ശരീരനായ മഹാകവി ശ്രീ പുത്തന്‍കാവ്‌ മാത്തൻ തരകൻ സാർ രചിച്ച കാവ്യസങ്കീർത്തനങ്ങൾ എന്ന ഒരു കൃതി ഉണ്ട് . ഇത് വളരെ ഉയർന്ന ഭാഷാതലത്തിൽ ഉള്ള ഒന്നാണ് . എന്നേപ്പോലെ ഒരാൾക്ക് വായിച്ചു മനസിലാക്കുവാൻ നന്നേ ക്ലേശിക്കേണ്ടി വരും . അങ്ങനെയുള്ള ഒരു സാഹചര്യ...

ക്രൈസ്തവാരാധനയിലെ സൈക്കോതെറാപ്പി

Image
മനോരോഗികളെ ചികിത്സിക്കാന്‍ മനോവിശകലനം ഉപയോഗിക്കാം എന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ കണ്ടെത്തല്‍ ലോകമെങ്ങും ഒരു പുതിയ പ്രതീക്ഷയും പ്രത്യാശയും ഉണര്‍ത്തി . ബാല്യകാലം മുതല്‍ മനുഷ്യമനസിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാതെ കിടക്കുന്നതിന്‍റെ ഫലമായാണ് മനോരോഗങ്ങള്‍ ഉണ്ടാകുന്നത് എന്ന് ഫ്രോയിഡ് സിദ്ധാന്തിച്ചു . കാലപ്പഴക്കം കൊണ്ട് അവ നാം മറന്നുവെന്ന് വന്നാലും അവ ഉപബോധമനസ്സില്‍ സജീവമായി മുറിവായി തന്നെ കിടക്കുമെന്നും നാമറിയാതെ തന്നെ പല മാനസിക പ്രശ്നങ്ങള്‍ക്കും ആ മുറിവുകള്‍ കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഉപബോധമനസ്സില്‍ മറഞ്ഞുകിടക്കുന്ന ഒരു മുറിവിനെ ബോധമനസിലേക്ക് കൊണ്ട് വരാന്‍ സാധിച്ചാല്‍ അതിനെ ഉണക്കാന്‍ കഴിഞ്ഞേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ശരീരത്തിലുണ്ടാകുന്ന മുറിവുകളെക്കാള്‍ അപകടകാരിയാണ് മനസിലുണ്ടാകുന്ന മുറിവുകള്‍ . അവ നമ്മുടെ ശക്തി ചോര്‍ത്തിക്കളയുന്നു . ക്രമേണ മറ്റു ഗുരുതരമായ പ്രശ്നങ്ങളിലേക്ക് അവ നമ്മെ നയിക്കുകയും ചെയ്യുന്നു . മനസ്സിലെ മുറിവുകള്‍ മുറിവുകളായി കിടക്കാതെ എത്രയും വേഗം അവ ഉണങ്ങേണ്ടത് മനസ്സിനെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ് . ...

ആരാധനയുടെ ഭാഷാപരിഷ്കരണം

Image
ഈ വിഷയത്തെപ്പറ്റി കൂടുതല്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം https://nammudearadhana.blogspot.com Read my book in English on this topic: https://worshipmeaning.blogspot.com

മരിക്കുമ്പോള്‍ നാം എങ്ങോട്ട് പോകും?

കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ ഈ ചോദ്യം നമ്മുടെ മനസ്സില്‍ വന്നു . മരണത്തോടെ ഇല്ലാതാകുന്നതാണ് നമ്മുടെ ജീവിതമെങ്കില്‍ പിന്നെ ജീവിക്കാന്‍ വേണ്ടി നാം ഇത്ര ബുദ്ധിമുട്ടേണ്ടതുണ്ടോ ? നമ്മെ വിഷമിപ്പിക്കാതിരിക്കാന്‍ പ്രായമായവര്‍ അന്ന് നമ്മോട് പറഞ്ഞു മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്ന് . മരിക്കുന്നത് നമ്മുടെ ശരീരം മാത്രമാണെന്നും നാം അദൃശ്യരായി , ആത്മരൂപത്തില്‍ തുടര്‍ന്നും ജീവിക്കുമെന്നും പറഞ്ഞ് അവര്‍ നമുക്ക് ആശ്വാസമേകി .  ഇതിന്‍റെ വിശദാംശങ്ങള്‍ വിവിധ മതപാരമ്പര്യങ്ങള്‍ വ്യത്യസ്തമായാണ് നമ്മോട് പറഞ്ഞത് . മരണശേഷം നാം മറ്റൊരു രൂപത്തില്‍ ( മിക്കവാറും മനുഷ്യനായി ) ഭൂമിയില്‍ തന്നെ തുടര്‍ന്ന്‍ ജീവിക്കും എന്നാണ് പൌരാണിക ഭാരത - യവന മതങ്ങള്‍ വിശ്വസിക്കുന്നത് . അനേക ജന്മങ്ങള്‍ക്കൊടുവില്‍ സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ അവസരമുണ്ട് . മരണശേഷം മനുഷ്യര്‍ അന്ത്യന്യായവിധിക്കായി പുതിയൊരു ശരീരവുമായി ജീവിച്ചെഴുന്നേല്‍ക്കുമെന്നും തുടര്‍ന്ന്‍ വിധിയുടെ സ്വഭാമാനുസരിച്ച് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകും എന്നുമാണ് സെമിറ്റിക്‌ മതങ്ങള്‍ പൊതുവേ വിശ്വസിക്കുന്നത് . മരണഭയത്തില്‍ നിന്ന്‍ മനുഷ്യനെ രക്ഷിക്കുവാനാണ് ഇ...