വരൂ കീര്‍ത്തിക്കാം നമുക്ക് സര്‍വേശനെ -- Review by Daniel M. M


സംഗീതം ദേവഭാഷയാണ്. പുരാതന കാലം മുതലേ മനുഷ്യർ പാട്ടുകൾ പാടി ദൈവത്തെ ആരാധിച്ചിരുന്നതായി കാണാം. യഹൂദന്മാരെ സംബന്ധിച്ചും അങ്ങനെ തന്നെ.
സങ്കീർത്തനങ്ങൾ പാടിയാണ് അവർ യഹോവയാം ദൈവത്തെ ആരാധിച്ചിരുന്നത്. വേദപുസ്തകം തന്നെ വായിക്കുന്നത് ഒരു പ്രത്യേക ഈണത്തിലാണ് . അപ്പോൾ പിന്നെ സങ്കീർത്തനങ്ങൾ കുറേക്കൂടി കാവ്യാത്മകമായി വായിക്കുന്നതിൽ അത്ഭുതമില്ല. ദുഖത്തിലും സന്തോഷത്തിലും നന്ദി സുചകമായും അങ്ങനെ പ്രത്യേകം പ്രത്യേകം സന്ദർഭങ്ങളിൽ പാടാനുള്ള സങ്കീർത്തനങ്ങൾ ഉണ്ട്. ഇവ എഴുതിയതാകട്ടെ ദാവീദ് , ആസാഫ് , കോരഹ് പുത്രന്മാർ ഇങ്ങനെ പലരാണ്. എന്നാലും വി. വേദപുസ്തകത്തില എറ്റവും മനോഹരമായ പുസ്തകം സങ്കീർത്തനങ്ങൾ തന്നെ ആണെന്നതിന് സംശയമില്ല.

വരൂ നമുക്ക് സർവ്വേശനെ കിർത്തിക്കാം എന്ന പേരിൽ ശ്രീ. ജോൺ ഡി കുന്നത്ത് എഴുതിയ സർങ്കീർത്തനത്തിന്റെ കവിതാ രൂപം കാണുകയുണ്ടായി. യശ്ശ:ശ്ശരീരനായ മഹാകവി ശ്രീ പുത്തന്‍കാവ്‌ മാത്തൻ തരകൻ സാർ രചിച്ച കാവ്യസങ്കീർത്തനങ്ങൾ എന്ന ഒരു കൃതി ഉണ്ട്. ഇത് വളരെ ഉയർന്ന ഭാഷാതലത്തിൽ ഉള്ള ഒന്നാണ്. എന്നേപ്പോലെ ഒരാൾക്ക് വായിച്ചു മനസിലാക്കുവാൻ നന്നേ ക്ലേശിക്കേണ്ടി വരും. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ശ്രീ. ജോൺ ഡി കുന്നത്തിന്റെ ഈ കൃതി ഈ മേഖലയിൽവളരെ സഹായകരമാണെന്ന് പറയാതെ വയ്യ. കേക, മഞ്ജരി തുടങ്ങിയ മനോഹരവൃത്തങ്ങളിലാണ് ഈ സങ്കീർത്തന കവിതകൾ രചിച്ചിരിക്കുന്നത് എന്നത് ഈ പുസ്തകത്തെ കുറേക്കൂടെ ജനകീയമാക്കും എന്നതിന് സംശയമില്ല. അദ്ദേഹത്തിന്റെ ഈ ഉദ്യമം ശ്ലാഘനീയം തന്നെ എന്നതു കൂടാതെ അദ്ദേഹം അതിൽ വിജയിച്ചിട്ടുണ്ട് എന്നും പറയേണ്ടിയിരിക്കുന്നു

ശ്രീ ജോൺ ഡി കുന്നത്തിനും അദ്ദേഹത്തിന്റെ കൃതിക്കും സർവ്വ മംഗളങ്ങളും നേർന്നു കൊള്ളുന്നു.

ഡാനിയേൽ എം.എം.
തെങ്ങും മുറിയിൽ
കിഴവള്ളൂർ


Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ആമ്മീന്‍ എന്ന പദത്തിന്‍റെ അര്‍ഥവും പ്രസക്തിയും

അറിവിനെ അറിയാം