What is a Jew?

 ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിൻറെ പേര് What is a Jew. എഴുത്തുകാരന്റെ പേര് Rabbi Morris N. Kertzer. ഈ എഴുത്തുകാരന് ന്യൂയോർക്കിലെ ഒരു യഹൂദ കോൺഗ്രിഗേഷന്റെ സ്പിരിച്വൽ ലീഡർ ആയിരുന്നു. അദ്ദേഹം അമേരിക്കയിലെ യഹൂദന്മാരുടെ ഇന്റർ റിലീജിയസ് അഫയേഴ്സ് നാഷണൽ ഡയറക്ടറായിരുന്നു.  അദ്ദേഹം Iowa യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഓഫ് റിലീജിയൻ ആയിരുന്നു. യഹൂദന്മാർ ജനസംഖ്യയിൽ കുറവായതുകൊണ്ട് അവർ ആരാണെന്ന് ധാരാളം പേർക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് യഹൂദൻ എന്നു പറഞ്ഞാൽ എന്താണ്? യഹൂദമതം എന്നു പറഞ്ഞാൽ എന്താണ്? എന്ന് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലെ ലക്ഷ്യം.  1953-ലാണ് ഈ പുസ്തകം ആദ്യമായി ഇറങ്ങിയത്. യഹൂദമതത്തിന്റെ ചരിത്രം, അവരുടെ ആചാരാനുഷ്ഠാനങ്ങൾ, അവരുടെ ഉത്സവങ്ങൾ, ആധുനിക ഇസ്രയേൽ തുടങ്ങി നിരവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.


 എന്നെ ഇതിൽ ഏറ്റവും ആകർഷിച്ച ഒരു കാര്യം ഇതാണ് : യഹൂദൻമാർ പ്രധാനമായും രണ്ടു തരം ഉണ്ട് എന്ന് അദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നു.  Orthodox, Reformed. ഒരു വിഭാഗം യഹൂദന്മാർ  യാഥാസ്ഥിതികരാണ്. എന്നാൽ മറുവിഭാഗം ആകട്ടെ പുരോഗമനവാദികൾ ആണ്. യാഥാസ്ഥിതികരായ യഹൂദൻമാർ അവരുടെ പൗരാണിക നിയമങ്ങൾ വളരെ കാർക്കശ്യത്തോടെ കൂടി പാലിക്കുന്നവരാണ്. എന്നാൽ പുരോഗമനവാദികളായ യഹൂദൻമാർ അങ്ങനെയല്ല. ഉദാഹരണത്തിന് ശബ്ബത്ത് പാലിക്കുന്ന കാര്യം തന്നെയെടുക്കാം. ശനിയാഴ്ചയാണ് ശബത്ത്. അന്ന് യഹൂദന്മാർ യാതൊരു ജോലിയും ചെയ്യാൻ പാടില്ല, അവർ ഒട്ടും നടക്കാൻ പാടില്ല അങ്ങനെ വളരെ കർക്കശമായ നിയമങ്ങൾ ഉള്ളവരാണ് യാഥാസ്ഥിതികർ. മാത്രവുമല്ല തങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രത്യേക ജനം ആണെന്നും ലോകത്തിലുള്ള മറ്റ് ജാതികൾ ഒന്നും ദൈവത്തിൻറെ ജനം അല്ലെന്നും ക്കെ യാഥാസ്ഥിതികരായ യഹൂദന്മാർ വിശ്വസിക്കുന്നു. എന്നാൽ പുരോഗമനവാദികളായ ജൂതന്മാർ അങ്ങനെയല്ല അവർ ലോകത്തുള്ള എല്ലാ മനുഷ്യരെയും മനുഷ്യരായി തന്നെ കാണുവാൻ ഒരുക്കമാണ്. ശബത്ത് കർക്കശമായി പാലിക്കണമെന്ന് അവർക്കില്ല. തങ്ങൾ ലോകത്തുള്ള മറ്റ് മനുഷ്യരെക്കാൾ കൂടിയവരാണ്, ദൈവത്തിൻറെ കണ്ണിൽ അവരുടെ സ്ഥാനം കൂടിയതാണ് എന്നൊന്നും പുരോഗമനവാദികൾ ചിന്തിക്കുന്നില്ല. ഈ എഴുത്തുകാരൻ ഒരു പുരോഗമനവാദിയായ യഹൂദൻ ആണ്. ക്രിസ്തുമതം ഇസ്ലാംമതം എന്നിവകളെപ്പോലെ യഹൂദ മതം ഒരു മിഷനറി മതമല്ല.  മറ്റുള്ള ആളുകളെ മതത്തിലേക്ക് ചേർത്ത് അവരുടെ മതം വളർത്താൻ അവർ ശ്രമിക്കുന്നില്ല. എന്നാൽ വിവാഹ ബന്ധത്തിലൂടെ  യഹൂദർ അല്ലാത്തവർക്ക് യഹൂദന്മാർ ആകേണ്ടി വരാം. ഉദാഹരണത്തിന് ഒരു യഹൂദ പുരുഷൻ ഒരു യഹൂദേതര സ്ത്രീയെ വിവാഹം ചെയ്യുന്നു എന്ന് വയ്ക്കുക. അപ്പോൾ അവർക്ക് അവരുടെ ആചാര്യമാര്യാദകൾക്ക് വിധേയമായി മതം സ്വീകരിക്കാൻ വിലക്കൊന്നുമില്ല.


ഇത് വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇതുതന്നെയാണ് എല്ലാ മതങ്ങളുടെയും അവസ്ഥ എന്നാണ്.  എല്ലാ മതങ്ങളിലും യാഥാസ്ഥിതികർ ഉണ്ട് പുരോഗമനവാദികളും ഉണ്ട്.  യാഥാസ്ഥിതികർ അവരുടെ പൗരാണിക നിയമങ്ങളെ വളരെ കർക്കശമായി പാലിക്കുമ്പോൾ പുരോഗമനവാദികകൾ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുകയും തുറന്ന മനസോടെ പെരുമാറുകയും ചെയ്യുന്നു. യാഥാസ്ഥിതികരായ ആളുകൾ closed minded ആണ്. പുരോഗമനവാദികൾ open minded. നമ്മുടെ ലോകത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് ഇതാണ് : യാഥാസ്ഥിതികരുടെ എണ്ണം കുറയണം, പുരോഗമനവാദികളുടെ എണ്ണം കൂടണം. ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒരുപോലെ മനുഷ്യരായി കാണുന്നവരുടെ എണ്ണം വർദ്ധിക്കണം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം