Manuscript Found in Accra
ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു പൗലോ കോയിലോ രചിച്ച Manuscript Found in Accra.
75 ഭാഷകളിലായി 150 million കോപ്പികൾ വായിക്കപ്പെട്ട ഈ എഴുത്തുകാരൻ ഒരുപക്ഷേ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രചാരമുള്ള എഴുത്തുകാരൻ തന്നെ എന്ന് പറയാം.
1947 ൽ ബ്രസീലിൽ ജനിച്ച പൗലോ കൊയ്‌ലോയുടെ ബാല്യവും യൗവനവും ഒട്ടേറെ വിഷമങ്ങളും ബുദ്ധിമുട്ടുകളും സംഘട്ടനങ്ങളും നിറഞ്ഞതായിരുന്നു. പൗലോയുടെ പെരുമാറ്റത്തിൽ സഹികെട്ട് അവൻറെ മാതാപിതാക്കൾ അവനെ ഒരു മനോരോഗ ചികിത്സാകേന്ദ്രത്തിൽ കൊണ്ടാക്കി. ആ നാടിന് സ്വാതന്ത്ര്യം നേടാനുള്ള പ്രക്ഷോഭ പരിപാടികളിൽ പങ്കെടുത്തതിന് പേരിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കി. മകനെ ഒരു വക്കീൽ ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. Law സ്കൂളിൽ ചേർന്നെങ്കിലും പൂർത്തിയാക്കാതെ പുറത്തിറങ്ങി. ഒരു ഹിപ്പിയായി സൗത്ത് അമേരിക്കയിലും നോർത്ത് അമേരിക്കയിലും യൂറോപ്പിലും എല്ലാം കറങ്ങി. തിരികെ ബ്രസീലിൽ എത്തി ഗാനരചയിതാവായി കാലം കഴിച്ചു. ഏതാണ്ട് 36 വയസ്സുള്ളപ്പോൾ അദ്ദേഹം വിവാഹിതനായി ജനീവയിൽ താമസമായി. ഏതാണ്ട് 40 വയസ്സുള്ളപ്പോൾ അദ്ദേഹം സ്പെയിനിൽ ഒരു തീർത്ഥാടന യാത്ര നടത്തുകയുണ്ടായി. 500 മൈൽ കാൽനടയായി പോകുന്ന ഒരു യാത്രയായിരുന്നു അത്. ജീവിതത്തെ രൂപാന്തരപ്പെടുത്തിയ ആ യാത്രയിൽ ഒരു ബോധോദയം ഉണ്ടായി എന്നുവേണം കരുതാൻ. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പൗലോ കോയിലോ പൂർണസമയ എഴുത്തുകാരനായി മാറി. ഈ യാത്രയെ കുറിച്ച് അദ്ദേഹം പിൽഗ്രിമേജ് എന്ന ഒരു പുസ്തകം രചിക്കുകയുണ്ടായി. അത് പിന്നീട് ഒരു ചലച്ചിത്രം ആയി. ലോകമെങ്ങും അറിയപ്പെട്ട അദ്ദേഹത്തിൻറെ ആദ്യത്തെ പുസ്തകം ആൽക്കമിസ്റ്റ് ആണ്. അതിനുശേഷം ഓരോ രണ്ടു വർഷം കൂടുമ്പോഴും ഒരു പുതിയ പുസ്തകം അദ്ദേഹം പുറത്തിറക്കി.
ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം. Manuscript Found in Accra
2012 ന് പോർട്ടുഗീസ് ഭാഷയിൽ എഴുതപ്പെട്ട ഈ കൃതി 2013 ൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു
ഖലിൽ ജിബ്രാൻ രചിച്ച Prophet എന്ന പുസ്തകത്തോട് ഇതിന് വളരെ സാമ്യമുണ്ട്. ഒരു ഗുരു തൻറെ മുമ്പിൽ വന്നു കൂടിയ ആളുകളോട് ജീവിതത്തെ പറ്റി സംസാരിക്കുന്നു. ഈ സംഭാഷണം നടക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്-- 1099 ൽ യെരുശലേമിൽ. അന്നവിടെ യഹൂദന്മാരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് സമാധാനത്തോടെ വസിച്ചിരുന്നു. റോമിൽ നിന്ന് ആ പട്ടണം പിടിച്ചടക്കാൻ വേണ്ടി അയക്കപ്പെട്ട സൈന്യം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു. ചരിത്രത്തിൽ കുരിശു യുദ്ധം എന്ന് പിൽക്കാലത്ത് അറിയപ്പെട്ട യുദ്ധമായിരുന്നു ആണ്. അടുത്ത ദിവസം തങ്ങളുടെ നാട് നശിപ്പിക്കപ്പെടും എന്നറിഞ്ഞുകൊണ്ട് ഭയന്നുവിറച്ച് ഒരു സംഘം ആളുകളാണ് അവിടെ ഗുരുവിന്റെ മുന്നിൽ വന്നിരിക്കുന്നത്. ജീവിതത്തെ പറ്റിയുള്ള ആഴമായ ചിന്തകൾ ഗുരു അവരുമായി പങ്കുവയ്ക്കുന്നു. അവിടെ ഉണ്ടായിരുന്ന ഒരാൾ ആ സംഭാഷണങ്ങൾ കുറിച്ചു വയ്ക്കുകയും അയാള് പട്ടണം വിട്ടു പോവുകയും ചെയ്യുന്നു. അയാൾ എഴുതിയ പാപ്പിറസ് ചുരുളുകൾ പിൽക്കാലത്ത് ഇരുപതാം നൂറ്റാണ്ടിൽ ഈജിപ്തിൽനിന്ന് കണ്ടെടുക്കുന്നു. ആക്ര എന്ന സ്ഥലത്തുനിന്നാണ് ചുരുൾ കണ്ടെടുക്കുന്നത്. അതാണ് പുസ്തകത്തിൻറെ പേര്.
നമ്മുടെ ഭഗവത്ഗീതയുമായും ഈ പുസ്തകത്തിന് സാമ്യമുണ്ട്. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണല്ലോ ശ്രീകൃഷ്ണൻ ജീവിതത്തെക്കുറിച്ചുള്ള ആഴമായ സത്യങ്ങൾ അർജുനന് പറഞ്ഞു കൊടുക്കുന്നത്.
ഈ പുസ്തകത്തിലെ മൊഴിമുത്തുകളിൽ ഒന്ന് മാത്രം ഉദാഹരണമായി അവതരിപ്പിക്കുന്നു :
ഏറ്റവും മാരകമായ ആയുധം ഏതാണ്? Sword അല്ല word ആണ്. പൊടി രക്തം പോലും ചിന്താതെ ആഴത്തിൽ കുത്തി മുറിവേൽപ്പിക്കാൻ അതിന് കഴിയും. ഒരിക്കലും ഉണങ്ങാത്തതും ഏറ്റവും വേദനിപ്പിക്കുന്നതും ആയിരിക്കും ആ മുറിവ്.
Comments