ദൈവവിശ്വാസമില്ലാത്ത ഡെന്മാര്‍ക്ക്
അമേരിക്കയിലെ ഒരു സോഷ്യോളജി പ്രൊഫസറാണ് ഫില്‍ സുക്കര്‍മാന്‍ . സ്കാന്ടിനേവ്യന്‍ നാടുകളിലെ ജീവിതത്തെപ്പറ്റിയുള്ള കേട്ടറിവ് അദ്ദേഹത്തില്‍ കൌതുകമുണര്‍ത്തി . അവിടെയെത്തി കാര്യങ്ങള്‍ നേരിട്ട് കണ്ടറിയണമെന്ന് അദ്ദേഹം തീരുമാനിക്കുന്നു . ആര്‍ഹൂസ് എന്ന ഡെന്മാര്‍ക്ക് നഗരത്തിലൂടെ ഇരുപത് മിനിട്ടോളം ബൈക്കോടിച്ചപ്പോള്‍ ഒരു കാര്യം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി : അവിടെയെങ്ങും ഒരു പോലീസുകാരനെയും കണ്ടില്ല . കുറ്റകൃത്യങ്ങള്‍ തീരെയില്ലാത്തതുകൊണ്ട് അവിടെ പോലീസുകാരുടെ ആവശ്യമില്ല . ഒരു വര്‍ഷത്തിനുള്ളില്‍ ആ നഗരത്തില്‍ നടന്നത് ഒരു കൊലപാതകം മാത്രം . കുറ്റകൃത്യങ്ങള്‍ കുറവാകുമ്പോള്‍ പോലീസുകാര്‍ മാത്രമല്ല , കോടതികളും ജഡ്ജിമാരും വക്കീലന്മാരും ജയിലുകളും ഒക്കെ അവിടെ നാമമാത്രമാവും . എന്നാല്‍ സുക്കര്മാനെ ഏറ്റവും ആശ്ചര്യപ്പെടുത്തിയ കാര്യം മതവും അവിടെ നാമമാത്രമാണ് എന്നുള്ളതാണ് . 2005- ല്‍ ഡെന്മാര്‍ക്കിലും സ്വീഡനിലും മറ്റും യാത്രചെയ്തശേഷം മടങ്ങിയെത്തി അവിടുത്തെ യാത്രാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ദൈവമില്ലാത്ത സമൂഹം (Society without God) എന്ന കൃതി രചിക്കുകയുണ്ടായി . ലോകസമസ്താ സുഖിനോ ഭവന്തു എന്നതാണ് മതങ്ങളുടെയെല്ല...