ദൈവത്തെ അഭിവാദ്യം ചെയ്യുന്നതെങ്ങനെ?
പരിചയമുള്ള ഒരാളെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നത് സാധാരണ മര്യാദയാണ്. നമസ്തേ, നമസ്കാരം, സലാം, hello, Good Morning എന്നൊക്കെ നമ്മുടെ അനുദിന ജീവിതത്തില്‍ നാം സാധാരണ പറയാറുണ്ട്. ബന്ധങ്ങള്‍ വിഘടിതമായിപ്പോകാതെ അരക്കിട്ടുറപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇത്. നമ്മള്‍ സുഹൃദ്ബന്ധത്തിലാണ്, ഞാന്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ അഭിവാദ്യത്തിനുണ്ട്.
എബ്രായഭാഷയില്‍ ശാലോം എന്നായിരുന്നു ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത്. സമാധാനം എന്നാണ് സാധാരണ ഈ പദത്തെ തര്‍ജമ ചെയ്യാറുള്ളത്. എന്നാല്‍ സുഖവും, സന്തോഷവും, ആരോഗ്യവും, സുരക്ഷിതത്വവും, സമാധാനവും എല്ലാം ഈ പദത്തില്‍ ഉണ്ട് എന്നു എബ്രായ ഭാഷ അറിയാവുന്നവര്‍ പറയുന്നു. നിങ്ങള്ക്ക് സര്‍വ ഐശ്വര്യങ്ങളും, സുഖവും, സന്തോഷവും, ആരോഗ്യവും, സമാധാനവും ഉണ്ടാകട്ടെ എന്ന ആശംസയാണ് ശാലോം. അറബിക് ഭാഷയില്‍ ഇത് സലാം ആയി. സുറിയാനിയില്‍ ഇത് ശ്ലോമോ ആയി.
ശാലോം പറഞ്ഞു അഭിവാദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വേദപുസ്തകത്തിലുണ്ട്. ദൈവദൂതന്‍ മറിയാമിനെ കാണുമ്പോള്‍ (ലൂക്കോസ് 1:28), ശാലോം പറയുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ശിഷ്യന്മാരെ കാണുമ്പോള്‍ ശാലോം പറയുന്നു. (യോഹ 20:25) ഒരാള്‍ മറ്റൊരാളെ യാത്ര അയക്കുമ്പോഴും ശാലോം പറയാറുണ്ട്. സമാധാനത്തോടെ പോക എന്നാണ് യേശു താന്‍ സൌഖ്യമാക്കിയവരോട് യാത്ര പറയുന്നതു. (മര്‍ക്കോസ് 5:34) വീടുകളില്‍ ചെല്ലുമ്പോള്‍ ശാലോം അലൈക്കും (നിങ്ങള്‍ക്കു സമാധാനം) എന്നു പറയണം എന്നു യേശു തന്റെ ശിഷ്യന്‍മാര്‍ക്ക് നിര്‍ദേശം നല്കുന്നു. (മത്തായി 10:12) യേശുവിനെ കാണിച്ചു കൊടുത്ത യൂദാ ശാലോം പറഞ്ഞു അഭിവാദ്യം ചെയ്തു കൊണ്ടാണ് യേശുവിനെ ചുംബിക്കുന്നത്. (മത്തായി 26:49).
എന്നാല്‍ ദൈവത്തെ എങ്ങനെ അഭിവാദ്യം ചെയ്യും? ദൈവത്തോട് ശാലോം പറയുന്നതു യുക്തിരഹിതമാണ്. ദൈവത്തിന് സന്തോഷവും സമാധാനവും ഐശ്വര്യവും ഒക്കെ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നതെങ്ങനെ? ദൈവമല്ലേ ഇവയുടെയെല്ലാം ഉറവിടം?
എബ്രായ ഭാഷയില്‍ ദൈവത്തെ അഭിവാദ്യം ചെയ്തിരുന്നത് ഹല്ലേല്‍ എന്നു പറഞ്ഞു കൊണ്ടാണ്. ഹല്ലേല്‍ എന്ന വാക്കിന് മഹത്വം അഥവാ സ്തുതി എന്നു അര്ത്ഥം. പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ആരംഭിക്കുന്നതു ഹല്ലേല്‍ പറഞ്ഞു കൊണ്ടാണ്. യേശുവിന്റെ ജനന വാര്‍ത്ത അറിയിച്ച മാലാഖമാര്‍ മനുഷ്യര്‍ക്ക് സമാധാനവും ദൈവത്തിന് മഹത്വവും പാടുന്നു. (ലൂക്കൊസ് 2:14). 2014 ജനുവരി മാസത്തിലെ മലങ്കരസഭ മാസികയില്‍ T. J. ജോഷ്വാ അച്ചന്‍ രചിച്ചിരിക്കുന്ന ഒരു ലേഖനത്തില്‍ ഈ വിഷയം വിശദമാക്കിയിരിക്കുന്നു.
ഹല്ലെലൂയ്യ പിരിച്ചു പറഞ്ഞാല്‍
ഹല്ലേല്‍ + ഉ + യാഹ്.
praise to yahweh = യഹോവയ്ക്ക് സ്തുതി
സുറിയാനി ഭാഷയില്‍ ഹല്ലേല്‍ എന്ന വാക്കിന് പകരം ശുബ്ഹൊ എന്ന വാക്ക് ഉപയോഗിക്കുന്നു.
ശുബ്ഹോ ലൊ ക് മോറാന്‍
praise to you O Lord
praise to yahweh = യഹോവയ്ക്ക് സ്തുതി
സുറിയാനി ഭാഷയില്‍ ഹല്ലേല്‍ എന്ന വാക്കിന് പകരം ശുബ്ഹൊ എന്ന വാക്ക് ഉപയോഗിക്കുന്നു.
ശുബ്ഹോ ലൊ ക് മോറാന്‍
praise to you O Lord
യഹോവയ്ക്ക് എന്ന ദൈവനാമത്തിന്റെ സ്ഥാനത്ത് ക്രൈസ്തവസഭ പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും എന്നും ഉപയോഗിക്കാന്‍ തുടങ്ങി.
ശുബ്ഹോ ല ആബോ ല അബ്റോ വ ല റൂഹോ കാദീശോ
praise to father to son and to spirit holy
ശുബ്ഹോ ല ആബോ ല അബ്റോ വ ല റൂഹോ കാദീശോ
praise to father to son and to spirit holy
നമ്മുടെ ആരാധനയിലും പ്രാര്‍ഥനകളിലും ദൈവത്തിന് സ്തുതി എന്നും പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും സ്തുതി എന്നും വിവിധ തരത്തിലും ഭാഷകളിലും നാം ചൊല്ലുന്നുണ്ട്. ഇത് വാസ്തവത്തില്‍ ദൈവത്തെ അഭിവാദ്യം ചെയ്യലാണ് എന്നു മനസിലാക്കുമ്പോഴാണ് നമുക്ക് അത് അര്‍ഥവത്തായി തീരുന്നത്.
Comments