അഖിലം ഞാനാരാഞ്ഞിട്ടും


അഖിലം ഞാനാരാഞ്ഞിട്ടും
ദര്‍ശിച്ചിട്ടില്ലേതും ഞാന്‍
ദൈവഭക്തിയെക്കാള്‍ മികച്ചതായ്!    
ഭക്തിയാല്‍ യോസേഫ് മിസ്രെമില്‍ ഉന്നതനായി!
അതിനാലാഴിയെ വിഭജിച്ചാന്‍ മോശ ചെറുവടിയാല്‍!
ഹാനന്യാവും സ്നേഹിതരും
അതിനാലെരിതീയേ വെന്നു!  
തങ്കത്തെക്കാളും കാമ്യം;
തേനെക്കാളും മാധുര്യം!
ഭക്തരായെന്നും ജീവിപ്പോര്‍ ധന്യര്‍!

കടലോരം വഴി പോകുമ്പോള്‍
അന്യോന്യം ഹിംസിക്കും മല്‍-
സ്യങ്ങളെ ദര്‍ശിച്ചങ്ങാശ്ചര്യം പൂണ്ടേന്‍
ഈ ദൃശ്യം കാണ്‍കെ വന്നൊരു ചിന്ത എന്‍ മനസില്‍
ഇതുപോല്‍ തമ്മില്‍ വിഴുങ്ങും മര്‍ത്യരുമുണ്ടീ ഭൂവില്‍
ന്യായവിധിക്കെത്തീടാത്ത
മല്‍സ്യങ്ങള്‍ക്കുണ്ടോ കൂറ്റം
വിധി കണ്മുമ്പില്‍ കണ്ടാലും
തമ്മില്‍ വിഴുങ്ങും മാനുഷര്‍
കുറ്റങ്ങള്‍ ക്ഷമി-ക്കും നാഥന്‍ ധന്യന്‍


 
നിലവിലുള്ള ഗാനത്തില്‍ ദൈവഭയം, ദൈവസ്നേഹം, ദൈവാരാധന എന്നീ മൂന്നു വ്യത്യസ്ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിന് പകരം ഇവിടെ ദൈവഭക്തി എന്ന പൊതുവായ പ്രയോഗം ഉപയോഗിച്ചിരിക്കുന്നു. എന്തിനെക്കുറിച്ചാണ് ഈ ഗാനം എന്നു ചോദിച്ചാല്‍ ദൈവഭക്തിക്കുറിച്ചാണ് എന്നു ധൈര്യമായി പറയാം. മധുവിലുമതുമധുരം എന്നതിനു പകരം തേനെക്കാളും മാധുര്യം എന്ന ലളിതമായ പ്രയോഗം ഉപയോഗിച്ചിരിക്കുന്നു. ഹനനിയാദ്യന്‍മാര്‍ എന്നതിന് പകരം ഹാനന്യാവും സ്നേഹിതരും എന്നു പറഞ്ഞിരിക്കുന്നു.

രണ്ടാം ഭാഗത്തില്‍ അന്യോന്യം വെട്ടിത്തിന്നും മല്‍സ്യത്തെ എന്നതിന് പകരം അന്യോന്യം ഹിംസിക്കും മല്‍സ്യങ്ങളെ എന്നു മാറ്റിയിരിക്കുന്നു. കണ്മുമ്പില്‍ വിധി കണ്ടാലും പരനെ വിഴുങ്ങും മര്‍ത്യന്മാര്‍ എന്നതിന് പകരം വിധി കണ്മുമ്പില്‍ കണ്ടാലും തമ്മില്‍ വിഴുങ്ങും മാനുഷര്‍ എന്നു അര്ത്ഥം വ്യക്തമാകത്തക്കവണം മാറ്റിയിരിക്കുന്നു.

Comments

Anonymous said…
The Malayalam-words ANUGRAHAM and Grahappiza are coined on the basis of the pagan belief that the nava grahangal such as Sun Moon etc decide the destiny of mankind. When we pray ANUGRAHIKKUKA were are requesting God to favourably position the navagrahangal In Pampakkuda Namaskaram the word and its derivatives are not used.
As regards our Prayer songs I am very much annoyed to hear "Attahasikkunniruchirakum Ha..Ha.. Kottiyavar ninnittevam Why not change it as Iruchirakaale parannumkontu Ha Ha Attahasikkunnavarevam (or better ghoshichcheetnnavam) Again I have to submit that in Anputayone and Sraffikale kantesaayaa in Syriac there are no Haleluyah or Kurielaysone. In Malayalam we add these two expressions make it impossible for a person to meditate on the texts of these two prayer songs vtjohn100@yahoo.co.in
V T John said…
Theninekkalum maadhuryam may not be approved by grammarians Madhuravum or Maadhuryamullathum seems to be correct.

vtjohn100@yahoo.co.in

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും