Sunday, April 29, 2012

തകരും മാനവഹൃദയം

സങ്കീര്‍ത്തനം 51

ആലാപനം: ജസി സാബു

ഇവിടെ കേള്‍ക്കുക 

ദേവ നിന്‍ കൃപ പോലെന്മേല്‍
കാരുണ്യം ചെയ്തീടണമേ
നിന്‍  കരുണാ ബാഹുല്യത്താല്‍
എന്‍ പാപങ്ങള്‍ മായിക്ക

എന്നുടെ അന്യായത്തില്‍ നി-
ന്നെന്നെക്കഴുകണമേ നന്നായ്
എന്നുടെ വന്‍ പാപങ്ങളില്‍ നി-
ന്നെന്നെ വെടിപ്പാക്കീടണമേ

എന്തെന്നാല്‍ ഞാനറിയുന്നു
എന്നുടെയത്യപരാധങ്ങള്‍
എന്നുടെ മുന്നില്‍ ദര്‍ശിപ്പു
എന്നുടെ അതിക്രമ കര്‍മ്മങ്ങള്‍

ചെയ്തേന്‍ പാപം നിന്നോട്
തിന്മകള്‍ തിരുമുമ്പില്‍ ചെയ്തേന്‍
നീയോ നിര്‍മലനായീടും
വിധി കര്‍ത്താവെന്നതു സത്യം

എന്‍ മാതാവിന്നുദരത്തില്‍
ഉരുവായീടും നേരത്തില്‍
പോലും പാപച്ചെളിയാല്‍ ഞാന്‍
അഭിഷേകം ചെയ്യപ്പെട്ടു

കപടതയല്ല സത്യം നീ
ഇഛീച്ചീടുന്നെന്നതുപോല്‍
കപടത ലേശം തീണ്ടാത്ത
സത്യജ്ഞാനം നല്‍കിടണേ

എന്നുള്ളം നിര്‍മ്മലമാകാന്‍
ഈസോപ്പായാല്‍ തളിക്കണമേ
വെണ്മ ഹിമത്തെക്കാള്‍ നേടാന്‍
എന്നെക്കഴുകണമേ  നന്നായ്

എത്തീടട്ടെ ആനന്ദം
എന്നുടെ അസ്ഥികളില്‍ പോലും
എന്‍ പാപങ്ങളശേഷം നീ
കാണാതവ മായിച്ചിടണേ

സൃഷ്ടിച്ചാലും ദേവാ നീ
നിര്‍മലമായീടും ഹൃദയം
പുതുതാക്കീടണമേ ദേവാ
സ്ഥിരമായോരാത്മാവിനെയും

തള്ളിക്കളയരുതേ ദേവാ
തിരുമുമ്പില്‍ നിന്നെന്നെ നീ
എന്നില്‍ നിന്നുമെടുക്കരുതെ
നിന്‍ പരിശുദ്ധാത്മാവിന്നെ

രക്ഷയിന്‍ ആഹ്ലാദം ദേവാ
തിരികെത്തന്നിടണേ എന്നില്‍
ഒരുക്കമുള്ളോരു മനസ്സെന്നില്‍
നന്നായ് കാക്കണമെന്നാളും

നിന്‍ വഴി വിട്ടു നടപ്പോരെ
കാട്ടീടും ഞാന്‍ നിന്‍ പാത
അങ്ങനെ നിന്നുടെ പാതയിലേ-
ക്കനുതാപത്തോടവരെത്തും

രക്തം ചിന്താതെന്നെ നീ
കാക്കണമേ ദേവാ ദയവായ്
അപ്പോഴെന്‍ നാവുച്ചത്തില്‍
നിന്നുടെ രക്ഷ പ്രകീര്‍ത്തിക്കും

എന്നധരങ്ങള്‍ തുറന്നാലും
വായ്‌ നിന്‍ സ്തുതി പാടീടട്ടെ
ബലികളില്‍ നീയാഹ്ലാദിക്കാ
യാഗം ഏറെ വെറുപ്പൂ നീ

ദേവ നിന്നുള്ളത്തെയാ-
ഹ്ലാദിപ്പിക്കും ബലിയൊന്ന്
അനുതാപത്തിന്‍ ഭാരത്താല്‍
തകരും മാനവഹൃദയം താന്‍

യേരുശലെമിന്‍ മതിലുകളെ
നിന്‍ ഹിതമെങ്കില്‍  പണിയണമേ
അപ്പോള്‍ നിന്‍ ഹിതമായീടും
ബലികളണച്ചീടും ഞങ്ങള്‍

9 comments:

Anonymous said...

Dear John Kunnathu

Good lines.

Good work.


May God bless you to write more such songs.


Jeebo G Kulathumkal
Vakayar - Konni, Now in New Delhi

BIJU said...

Very good and excellent.May the heavenly father showers more to come from you ,for the glorification of his name in todays day light

sam said...

Dear Kunnathu John
Congratulations! Very Good work! May almighty bless you in this work of making songs of Psalms!I have aleady sung this song like "Raavil gathsamene poonkavil"tune and enjoyed it very much!!The other tune I used is same Like our Soothara Namaskram but "ennudayone neeyenne kanmanipoll kaatheedananme" (anuthapathinte song and ragam).Very nice job! Your hardwork/efforts will give joy and happiness to many in our church! May almighty Bless you more!
Sam kodiyattu

John Kunnathu said...

Sam, I would appreciate if you can sing it in a good tune, and record it and send it to me. I can upload it in this site.

Rogen Joe Varghese said...

Dear John Uncle,

It is really nice and touching!

Regards,

Rogen Joe Varghese
Bangalore, India

D. Mathews said...

Dear John Kunnathu,

Happy to hear Psalm 51 as a a song in Malayalam. I thank you very much for the same. I hope that it can be sung in the Tune of 'Ennethanne Sannidhiyil".

Thank you very much,
With warm regards and kind prayers,

D. Mathews,
Chennai.

Ninan Mathulla said...

Very good. You can write the whole Psalms with His Grace.

V.T. John said...

I feel very much blessed that I did not miss your message in the SOCM Bulletin, as I could see the song from the web but there was some difficulty due to the antiquity of the software I am using. But still I have copied the song as a whole.

I have sung the song to myself and I felt touched by the Heavens. May Rooho Khadeezo strengthen and guide you to render into verse the entire book of 150 psalms in different liturgical tunes which can be sung in different styles as per the ekkaro scheme and publish the same soon.

In this context I may suggest that the word De-van be changed to Moraan or Naadhan. Those belonging to other religions are willing to refer to our Lord Jesus not as God but as
Ye-zude-van. But a de-va in the Indian thought is only a lowly creature running for protection from Asuras. It is very bad to call our Lord De-van or De-ve-zan. We must call him Naadhan / Karthav or Sarve-zan. De-va deyacheytheetaname is in bad taste; it should be either Moraan or Nadhaa. My humble submission is that the word de-van is never used by we the Christians to refer to our Lord Jesus

With respectful regards;
Yours in Him
V T John

John Kunnathu said...

Dear V.T. John,
Thank you for writing. And thank you for the suggestion.
In my understanding, "deva" is another form of "daivame" just as we say "yahe" for "yahove". No word has a meaning in itself. A word is like an empty container. The same cup can be used to hold coffee, tea, water, or milk. The meaning we give to a word is its meaning. If we use the word "deva" to mean "daivame" , that is its meaning. That is how I mean it. In a song we have to make such variations for the sake of rhythm and tune. Although Hindus use this word to hold a certain meaning, we have the freedom to use the same word to hold another meaning. That is how the same sound or word may have different meanings in different dialects or languages.
Like to hear your thoughts about this.
Regards,
John