ഗ്രിഗോറിയന്‍ വിഷന് അമേരിക്കന്‍ പതിപ്പ്

ഗ്രിഗോറിയന്‍ വിഷന്‍ എന്ന ഗ്രന്ഥത്തിനു ഒരു print-on-demand version  ഈയിടെ  2016-ല്‍  പ്രസിദ്ധീകരിച്ചു. അമേരിക്കയിലുള്ളവര്‍ ഇവിടെ നിന്നും വാങ്ങുക. യൂറോപ്പിലുള്ളവര്‍ ഇവിടെ നിന്നും വാങ്ങുക 

അമേരിക്കയിലെ Paragon House  എന്ന പ്രശസ്ത പുസ്തക പ്രസാധകര്‍  ഗ്രിഗോറിയന്‍ വിഷന്‍  എന്ന ഗ്രന്ഥത്തിന് ഒരു e-book പതിപ്പ് 2012-ല്‍ പ്രസിദ്ധീകരിച്ചു.  അത് ഇവിടെ കാണാം.

വിശ്വപ്രശസ്ത ദാര്‍ശനികനും ചിന്തകനും ആയിരുന്ന പൌലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രഥമ പതിപ്പ് 2011 നവംബര്‍ 24 നു കോട്ടയത്ത് ഓര്‍ത്തോഡോക്സ് തിയോളോജിക്കല് സെമിനാരിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഓര്‍ത്തോഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് പൌലോസ് കാതോലിക്ക ബാവയാണ് പ്രകാശനം നിര്‍വഹിച്ചത്. ഗ്രിഗോറിയന്‍ സ്റ്ടി സര്‍ക്കിള്‍ സ്ഥാപിക്കുകയും അതിലൂടെ അനേക വര്‍ഷങ്ങളായി ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്ത‍ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ ജോണ്‍ കുന്നത്ത് ആണ് ഗ്രന്ഥകര്‍ത്താവ്‌.

ഓര്‍ത്തോഡോക്സ് വൈദിക സെമിനാരിയുടെ പ്രധാനാധ്യാപകനും പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനുമായ കെ. എം. ജോര്‍ജ് അച്ചന്‍ ഈ ഗ്രന്ഥത്തിന് അവതാരിക രചിച്ചിരിക്കുന്നു. ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ചിന്താലോകത്തിലേക്ക് ഒരു ജനാല തുറക്കുന്ന ഈ ഗ്രന്ഥം രചിച്ചു ലോകത്തിനു നല്‍കിയ ഗ്രന്ഥകര്‍ത്താവിനെ അദ്ദേഹം അനുമോദിക്കുന്നു. മാര്‍ ഗ്രിഗോറിയോസിന്റെ ചിന്തയോട് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്നതില്‍ ഗ്രന്ഥകര്‍ത്താവ്‌ വിജയിച്ചിരിക്കുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു.

ചെറുപ്പത്തില്‍ തന്നെ മാര്‍ ഗ്രിഗോറിയോസ് തനിക്കു ഒരു ഹീറോ ആയിത്തീര്‍ന്നതെങ്ങനെ എന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് വിശദമാക്കുന്നു. പിന്നീട് ഒട്ടേറെ പേര്‍ തനിക്കു ഹീറോമാരായി വന്നെങ്കിലും ആരും ഇതുപോലെ ഒരു ഹീറോയായി ജീവിതകാലം മുഴുവന്‍ നിലനിന്നിട്ടില്ല. തുടര്‍ന്ന് ഇരുപതു അധ്യായങ്ങളില്‍ കൂടി മാര്‍ ഗ്രിഗോറിയോസിന്റെ ചിന്തലോകത്തിന്റെ വിവിധ മേഖലകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. ഓരോ അധ്യായത്തിന്റെയും തലക്കെട്ട്‌ ഒരു ചോദ്യമാണ്-- ചെറുപ്പക്കാര്‍ സാധാരണയായി മനുഷ്യജീവിതത്തെപ്പറ്റി ചോദിക്കുന്ന ഒരു ചോദ്യം. എങ്ങനെയാവും മാര്‍ ഗ്രിഗോറിയോസ് ആ ചോദ്യത്തിനു മറുപടി പറയുക? ഈ വീക്ഷണത്തിലൂടെയാണ് ഓരോ അദ്ധ്യായവും രചിച്ചിരിക്കുന്നത്.

തന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഒരു മഹാത്മാവാണ് പൌലോസ് മാര്‍ ഗ്രിഗോറിയോസ് എന്നും അദേഹത്തെ പരിചയപ്പെടുത്തുന്ന ഇ ഗ്രന്ഥം നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഡോ. ലാറി ഡോസി പ്രസ്താവിച്ചു.

അനേകരുടെ ഏറെ നാളത്തെ സ്വപ്നമാണ് ഈ ഗ്രന്ഥത്തിലൂടെ സാക്ഷത്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് നാഗ്പൂരിലെ ഓര്‍ത്തോഡോക്സ് വൈദികസെമിനാരിയുടെ പ്രധാനാധ്യാപകനായ ബിജേഷ് ഫിലിപ്പ് അച്ചന്‍ പ്രസ്താവിച്ചു. മതമൌലിക വാദം കൊടുമ്പിരിക്കൊള്ളുന്ന ഇന്നത്തെ ലോകത്തില്‍ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വളരെ വലുതാണ്‌ എന്ന് പ്രശസ്ത ഗാന്ധിയന്‍ ചിന്തകനായ പ്രഫസര്‍ എം. പി. മത്തായി അഭിപ്രായപ്പെട്ടു. മാര്‍ ഗ്രിഗോറിയോസിന്റെ ശിഷ്യനും ചിരകാല സുഹൃത്തുമായ ഡോക്ടര്‍ ജോസഫ് തോമസ്‌ ഈ ഗ്രന്ഥത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചു: തിരുമേനി തന്റെ ഓരോ പുസ്തകവും എടുത്തു എന്താണ് ഇതിലെ ഉള്ളടക്കം എന്ന് പറഞ്ഞു തരും പോലെയാണ് ഈ പുസ്തകം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്. നിരീശ്വരചിന്ത, സെക്കുലറിസം എന്നിവയുടെ ആക്രമണത്തെ ശക്തിയായി ചെറുത്തു, ദൈവ വിശ്വാസത്തില്‍ അടിയുറച്ച ജീവിതം കെട്ടിപ്പടുക്കുവാന്‍ ഇന്നത്തെ യുവതലമുറയെ ഈ ഗ്രന്ഥം സഹായിക്കുമെന്ന് ചെന്നൈ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ദിയസ്കൊറോസ് അഭിപ്രായപ്പെട്ടു.

ഇവിടെ ഈ ഗ്രന്ഥത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം