പ്രവാസികള്‍ക്ക് ഒരു മലയാളപഠന സഹായി
Learn Basic Malayalam In Six Weeks എന്ന പുസ്തകം മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളെ ഉദ്ദേശിച്ചാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 ദിവസത്തേക്കുള്ള പാഠങ്ങളും അവയോടു ചേര്‍ന്നുള്ള അഭ്യാസങ്ങളും ഇതിലുണ്ട്. ഒടുവില്‍ അഭ്യാസങ്ങളുടെ ശരിയുത്തരങ്ങളും നല്കിയിരിക്കുന്നു.
ഇംഗ്ലീഷ് അറിയാവുന്നവരെ ഉദ്ദേശിച്ചാണ് ഇത് രചിച്ചിരിക്കുന്നത്. മലയാളത്തിന്‍റെ ശബ്ദങ്ങള്‍, ലിപികള്‍, വാചകഘടന എന്നിവയെ ഇംഗ്ലീഷിലേതിനോട് താരതമ്യപ്പെടുത്തിയിരിക്കുന്നു.
ഇംഗ്ലീഷറിയാവുന്നവര്‍ക്ക് പ്രയാസമുള്ള മലയാളശബ്ദങ്ങള്‍ പ്രത്യേക പ്രധാന്യത്തോടെ വിവരിച്ചിരിക്കുന്നു. ലളിതമായ പാഠങ്ങളില്‍ ആരംഭിച്ച് കൂടുതല്‍ പ്രയാസമുള്ളവയിലേക്ക് നീങ്ങുന്ന തരത്തിലാണ് ഇതിന്‍റെ രൂപകല്‍പന. ഇംഗ്ലീഷ് അറിയാവുന്ന അര്‍ക്കും ദിവസം ഒരു പാഠം എന്ന ക്രമത്തില്‍ ആറാഴ്ച കൊണ്ട് മലയാളം കൈകാര്യം ചെയ്യാന്‍ ഈ പുസ്തകം ഉപയോഗിച്ച് സ്വയം പഠിക്കാവുന്നതാണ്.
ദീര്‍ഘകാലം ആഫ്രിക്കയിലും അമേരിക്കയിലും ഭാഷാധ്യാപകരായിരുന്ന ലിസി ജോണ്‍, ജോണ്‍ കുന്നത്ത് എന്നിവരാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താക്കള്‍. അവരുടെ ഇംഗ്ലീഷ്-മലയാളം ഭാഷകളിലുള്ള ജ്ഞാനവും അധ്യപനത്തിലുള്ള പരിചയവും ഈ ഗ്രന്ഥത്തിന്‍റെ രചനക്ക് സഹായിച്ചിരിക്കുന്നു.
പ്രവാസിമലയാളികള്‍ ഇതിന്‍റെ ഒരു കോപ്പി വാങ്ങി അവരുടെ കുട്ടികള്‍ക്ക് കൊടുത്ത് അവര്‍ക്ക് പഠിക്കാന്‍ അല്പം പ്രോല്‍സാഹനവും സഹായവും ചെയ്യുന്നത് നന്നായിരിക്കും. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ അവര്‍ക്ക് സ്ഥലപ്പേരുകളും ബസിന്‍റെ ബോര്‍ടും മറ്റും വായിക്കുന്നതിന് ഇത് സഹായിക്കും.
അമേരിക്കയിലുള്ളവര്‍ക്ക് ഈ ലിങ്കില്‍ നിന്നു പുസ്തകം വരുത്താവുന്നതാണ്.
https://www.createspace.com/5574506
ഇന്‍ഡ്യയില്‍ ഉള്ളവര്‍ക്ക് ഈ ലിങ്കില്‍ നിന്നു വരുത്താവുന്നതാണ്.
http://pothi.com/…/lissy-john-john-kunnathu-learn-basic-mal…

Comments