സ്വീകരിക്കാനും നിരാകരിക്കാനും പറ്റാത്ത വിവരങ്ങൾ

നമ്മുടെ മനസ്സ് വിവരങ്ങൾ പ്രോസസ് ചെയ്യുന്നതും സ്വീകരിക്കുന്നതും  നമ്മുടെ ദഹനവ്യവസ്ഥ ആഹാരം പ്രോസസ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നത് പോലെയാണ് എന്ന് പറയാം. വായിലൂടെ അകത്തു കടക്കുന്ന ആഹാരം നമ്മുടെ ചെറുകുടലിലും പിന്നീട് വൻകുടലിലും എത്തുമ്പോൾ അതിൽനിന്ന് നമുക്ക് വേണ്ട പോഷകാംശങ്ങൾ ശരീരം സ്വീകരിക്കുകയും വേണ്ടാത്തതെല്ലാം മലദ്വാരത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. ഏതാണ്ട് അതുപോലെ നമ്മുടെ 5 ഇന്ദ്രിയങ്ങൾ വഴിയായി മനസ്സിനുള്ളിൽ എത്തുന്ന വിവരങ്ങൾ എല്ലാം അതേപടി മനസ്സ് സ്വീകരിക്കുന്നില്ല. രണ്ട് മാനദണ്ഡങ്ങൾ ഉപയോഗിച്ച് മനസ്സ് അവയെ മൂല്യനിർണയം നടത്തുന്നു. ഒന്നാമത്തെ മാനദണ്ഡം ഈ വിവരങ്ങൾ സത്യമാണോ അല്ലയോ എന്നുള്ളതാണ്. മറ്റൊരു മാനദണ്ഡം  ഈ വിവരം നമുക്ക് ആവശ്യമുള്ളതാണോ അല്ലയോ എന്നുള്ളതാണ്. ഈ രണ്ടു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങളെ നാലായി തിരിക്കാം.


 ഒന്ന്, ഒരു വിവരം സത്യമാണ്, നമുക്ക് വേണ്ടതാണ്.

 രണ്ട്, വിവരം സത്യമല്ല, നമുക്ക് വേണ്ടതും അല്ല.

 മൂന്ന്, സത്യമാണ്, പക്ഷേ നമുക്ക് വേണ്ടതല്ല.

 നാല്, നമുക്കുവേണ്ടതാണ്, പക്ഷേ സത്യമാണോ അല്ലയോ എന്ന് അറിഞ്ഞുകൂടാ.

 ആദ്യത്തെ മൂന്ന് തരം വിവരങ്ങൾക്ക് പ്രത്യേക വിശദീകരണം ഒന്നും ആവശ്യമില്ല, എന്നാൽ നാലാമത്തേതിന് കൂടുതൽ വിശദീകരണം ആവശ്യമാണ്. ഒരു കൈനോട്ടക്കാരൻ നിങ്ങളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങൾ നിങ്ങളോട് പറയുന്നു എന്നു സങ്കൽപ്പിക്കുക. നിങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ വിവരങ്ങൾ ആണവ. അതുകൊണ്ട് ആ വിവരങ്ങൾ സ്വീകരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു.  എന്നാൽ ആ വിവരങ്ങൾ സത്യമാണോ അല്ലയോ എന്ന് അറിഞ്ഞുകൂടാ. അതുകൊണ്ട് ആ വിവരങ്ങൾ സ്വീകരിക്കാൻ പ്രയാസമാണ്. 

 ഇത്തരത്തിലുള്ള ധാരാളം വിവരങ്ങൾ എപ്പോഴും നമ്മുടെ മനസ്സിൽ  എത്താറുണ്ട്. ഒരുദാഹരണം പറയാം മരണശേഷം നമുക്ക് എന്ത് സംഭവിക്കും? ഇക്കാര്യം നമ്മളെ സംബന്ധിച്ച്  അതിപ്രധാനമാണ്. അതുകൊണ്ട് ഈ ചോദ്യത്തിനു ലഭിക്കുന്ന ഉത്തരങ്ങൾ സ്വീകരിക്കാനാണ് നമുക്ക് ആഗ്രഹം. എന്നാൽ ഈ ചോദ്യത്തിന് സത്യമാണ് എന്ന് ഉറപ്പുള്ള ഉത്തരങ്ങൾ ലഭ്യമല്ല. ചിലർ പറയുന്നു മരണത്തോടെ നാം അവസാനിക്കും. മറ്റു ചിലർ പറയുന്നു മരിച്ചാലും നമ്മുടെ ശരീരം മാത്രമേ  മരിക്കുന്നുള്ളൂ, ആത്മാവ് മരിക്കുന്നില്ല. മറ്റു ചിലർ പറയുന്നു മരിച്ചു കുറേക്കാലം കഴിയുമ്പോൾ നാമെല്ലാം വീണ്ടും ജീവിക്കും.  ഇങ്ങനെ പല ആളുകൾ പല ഉത്തരങ്ങൾ നൽകുന്നു. ഇവയെല്ലാം വിശ്വാസങ്ങളാണ്. ഒന്നും തെളിയിക്കാൻ സാധ്യമല്ല.  ഇങ്ങനെയുള്ള ഇൻഫർമേഷൻ നമുക്ക് സ്വീകരിക്കാതിരിക്കാൻ പ്രയാസമാണ്, സ്വീകരിക്കാനും പ്രയാസമാണ്. അതുകൊണ്ട് അവയെ മനസ്സിന് ഒരു പ്രത്യേക സെക്ഷനിൽ ആക്കി സൂക്ഷിക്കേണ്ടതായി വരും. ഇവ നമുക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ആണ് എന്ന് സമ്മതിച്ച് മനസ്സു തുറന്ന്  വയ്ക്കുക, നമ്മുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഏതെങ്കിലും ഉത്തരം ശരിയായി വരുന്നുണ്ടോ എന്ന് നോക്കുക.  ഇതേ നമുക്ക് ചെയ്യാൻ കഴിയൂ. മതവിശ്വാസങ്ങൾ എല്ലാംതന്നെ ഇത്തരത്തിലുള്ളതാണ്. നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്നവ ആയതുകൊണ്ട് അവ പ്രധാനമാണ് അതുകൊണ്ട് അവ സ്വീകരിക്കുവാൻ ആണ് നമുക്ക് ആഗ്രഹം. പക്ഷേ അവയെ പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ നമുക്ക് ആവുന്നില്ല,  കാരണം അവ വിശ്വാസങ്ങളാണ്,  സത്യം എന്ന് തെളിയിക്കാൻ കഴിയുകയില്ല.

 മതത്തിന് മാത്രമല്ല ശാസ്ത്രത്തിനും ഉണ്ട് വിശ്വാസങ്ങൾ. ഭൂമി ഉരുണ്ടതാണെന്ന് നാം നേരിൽ കണ്ടത് ഈ അടുത്ത കാലത്താണ്. അതിനുമുമ്പ് ഭൂമി ഉരുണ്ടതാണ് എന്നുള്ളത് ഒരു വിശ്വാസം മാത്രമായിരുന്നു. മനുഷ്യൻ പരിണമിച്ചുണ്ടായതാണ് എന്നുള്ളത് ഇപ്പോഴും ഒരു വിശ്വാസമാണ്. വ്യക്തമായ തെളിവുകൾ ലഭിക്കുന്നതുവരെ അത് ഒരു വിശ്വാസം ആയി തുടരും.

ഭാവിയിൽ ലോകത്തിൽ ഒരു വർഗ്ഗ രഹിത സമൂഹം ഉണ്ടാകും എന്നാണ് മാർക്സിസ്റ്റ് വിശ്വാസം. നമ്മുടെ ലോകത്തെക്കുറിച്ച് ആയതുകൊണ്ട് അത് പ്രധാനം ആണ്. പക്ഷേ അത് സത്യമാണോ ഇല്ലയോ എന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണേണ്ട ഒരു കാര്യമാണ്.

സമാപനം 

നമ്മുടെ മനസ്സിൽ എത്തുന്ന ചില വിവരങ്ങൾ നാം പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നു. ചിലത് പൂർണ്ണമനസ്സോടെ നിരാകരിക്കുന്നു. എന്നാൽ മറ്റൊരുകൂട്ടം വിവരങ്ങൾ നമുക്ക് പൂർണ്ണമനസ്സോടെ നിരാകരിക്കാൻ കഴിയുന്നില്ല, പൂർണ്ണമനസ്സോടെ സ്വീകരിക്കാനും കഴിയുന്നില്ല. കാരണം അവ പ്രധാനമാണ് എന്നാൽ സത്യമാണോ എന്ന് അറിഞ്ഞുകൂടാ. നമ്മുടെ വിശ്വാസങ്ങൾ ഇത്തരത്തിലുള്ളവയാണ്. ഇക്കാര്യം നാം തിരിച്ചറിഞ്ഞു കഴിയുമ്പോൾ വിശ്വാസങ്ങളെ വിശ്വാസങ്ങളായി തന്നെ കാണുവാനും വിലയിരുത്തുവാനും അത് നമ്മെ സഹായിക്കും.

 പല മതവിശ്വാസങ്ങളും രാഷ്ട്രീയ സമീപനങ്ങളും ഉള്ളവരാണ് നാമെല്ലാം.  നാം ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്നതിന് നമ്മുടെ വൈവിധ്യമാർന്ന വിശ്വാസങ്ങളെക്കുറിച്ച് ശരിയായ സമീപനം ആവശ്യമാണ്. അത്തരമൊരു സമീപനം വളർത്തിയെടുക്കുന്നതിന് ഈ ചിന്ത സഹായകരമാകും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എല്ലാവർക്കും നന്ദി😊😊🙏

Comments

Jose Abraham said…
ജോൺ സാർ അതിലളിതമായ ഭാഷയിൽ മനസ്സിൻ്റെ സവിശേഷതകളെക്കുറിച്ച് നല്ലൊരധ്യാപകൻ തൻ്റെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ തന്നെ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.
മനസ്സ് എന്നത് അതിസങ്കീർണമായ ഒരു വ്യവസ്ഥയാണ്. നമ്മുടെ ദഹനേന്ദ്രീയ വ്യവസ്ഥയോട് ആണ് അദ്ദേഹം മനസ്സിനെ ഉപമിച്ചിരിക്കുന്നത്.
1. ആഹാരം പോലെ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നവയാണ് വിവരങ്ങൾ (ഇൻഫർമേഷൻ )
2. അകത്തു വരുന്ന വിവരങ്ങളെ "ആവശ്യമാണോ അല്ലയോ " "സത്യമാണോ അല്ലയോ " എന്നിങ്ങനെ രണ്ടായി തിരിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളുപയോഗിച്ച് വിവരങ്ങളെ നാലായി തിരിക്കാം.
1. നമുക്ക് വേണ്ടതാണ്. സത്യമായതാണ്.
2. സത്യമാണ് പക്ഷേ നമുക്കതു വേണ്ട.
3. അത് സത്യമല്ല. അത് നമുക്ക് വേണ്ടാത്തതാണ്.
4. ഇത് നമ്മേ സംബന്ധിച്ച് വളരെ പ്രധാനമാണ്. പക്ഷേ സത്യമോ അല്ലയോ എന്ന് നമുക്ക് അറിയില്ല.
നാലാമത്തെതിനെ നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ നിരന്തരം നാം ഇവാലുവേറ്റ് ചെയ്യേ
ണ്ടതാണ്. അതായത് ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ ഫലമായി നിഗമനങ്ങളിലെത്തേണ്ടതാണ്. പല മത, രാഷ്ട്രീയ, സാമൂഹിക സമീപനങ്ങളുള്ള നാം ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് ലഭിക്കുന്ന വിവരങ്ങളെ വേണ്ട വിധം പ്രോസസ് ചെയ്ത് ഒറ്റക്കെട്ടായി നമുക്ക് മുന്നേറാൻ ഈ ചർച്ച ഇടവരും തീർച്ച
Dr. Mathew Thomas said…
ജോൺ സർ ന്റെ മനസ് എപ്രകാരം പ്രവർത്തിക്കുന്നു എന്ന വിഷയത്തെ അധീകരിച്ചുള്ള Peptalk ശ്രദ്ധയോടെ ശ്രവിച്ചു. Talk വിജ്ഞനപ്രദവും ചിന്തകളെ ഉണർത്തുന്നതും ആയിരുന്നു. മനസ് digestive system പോലെ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു, വേണ്ടത് സ്വീകരിക്കുന്നു, വേണ്ടാത്തത് നരാകരിക്കുന്നു
Confusion ഉണ്ടാകുന്ന information നിരാകരിക്കാതെ ഒരു പ്രത്യേക സെക്ഷൻ നിൽ സൂക്ഷിക്കുന്നു. അതിനെ ജീവിത അനുഭവങ്ങളുടെ വെളിച്ചത്തിൽ evaluate ചെയ്ത് സ്വീകരിക്കുകയോ, തള്ളുകയോ ചെയ്യാം, ഇത് മനസിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്നു, അതുവഴി ജീവിതത്തിന്റെ ഗതികളെയും നമുക്ക് നിർണ്ണയിയ്ക്കാം.

വളരെയധികം information നിറഞ്ഞ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. വിവരങ്ങളുടെ ആധിക്യത്താൽ മനസുകൾ അവ്യക്ത ധാരണകളിൽ കുഴഞ്ഞു മറിക്കുന്നു, അത് മാലിന്യമായി കുമിഞ്ഞു കൂടുന്നു. അതിൽ വ്യക്തിത്വം ഞെരിഞ്ഞമരുന്നു, സ്വത്വം കണ്ടെത്താൻ ആവാതെ മാലിന്യം വ്യക്തിയെ തടഞ്ഞു നിർത്തുന്നു.
പരിഹാരം 'Be a river not a swamp'
ഒരു നദി ആകുക, തടാകം (കെട്ടികിടക്കുന്നത് )ആകാതിരിക്കുക. സത്വം തേടിയുള്ള യാത്രയുടെ പൊരുൾ നദിക്ക് അറിയാം, താടാകത്തിന് അത് അന്യമാണ്. വെളിച്ചം നൽകുന്നത് മാത്രമേ മനസ്സിൽ വാഴിക്കാവൂ. അല്ലാഞ്ഞാൽ വ്യക്തിത്വം മലിനമാകും. (ആശയം എടുത്തത് ബോബി ജോസ് അച്ചനേ വായിച്ചതിൽ നിന്ന് )

ജോൺ സർ, Peptalk ൽ ക്കൂടി മനസിനെ ഉണർത്തിയതിനു 🙏
Alex Mathew said…
ജോൺ സാറിന്റെ ഈ pep talk ലെ ഓരോ വാക്കുകളും അമൂല്യങ്ങളായ അറിവുകളാണ്. അതിസങ്കീർണമായ മനസ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റി, അതിന്റെ പ്രാധാന്യത്തെപ്പറ്റി ജോൺ സാർ അധികാരികമായിത്തന്നെ വിവരിച്ചിരിക്കുന്നു. മനസ്സിന്റെ പ്രവർത്തനങ്ങളെ ശരീരത്തിന്റെ ധർമ്മങ്ങളുമായി കൂട്ടിയിണക്കി ലളിതമായി അവതരിപ്പിച്ചത് വിഷയത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ ഉതകി. മാനവരാശി ഇത്രയധികം പുരോഗമിച്ചിട്ടും മനസ്സിനെ കുറിച്ചുള്ള പഠനങ്ങൾ ഇന്നും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു. ജോൺ സാർ പറഞ്ഞതുപോലെ യല്ലാതെ മനസ്സിനെ നാം എങ്ങിനെ മനസ്സിലാക്കും? പഞ്ചേന്ദ്രിയങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതിന് അപ്പുറമുള്ള ഈ മഹാപ്രഹേളിക യെ ഇതിൽ കൂടുതൽ ലളിതമായി എങ്ങിനെ പരിചയപ്പെടുത്താൻ? ഞാൻ ദീർഘിപ്പിക്കുന്നില്ല. സാറിന്റെ ഓരോ പ്രഭാഷണങ്ങളും വിദ്യാർത്ഥി ഒരു നല്ല ഗുരുനാഥന്റെ വാക്കുകൾ എങ്ങനെ ഉള്ളിലേക്ക് ആവാഹിക്കുന്നു വോ അങ്ങനെതന്നെ ഉൾക്കൊള്ളുന്നു. ഒരു മികച്ച അധ്യാപകനായി അവസാനം, അവതരിപ്പിച്ച കാര്യങ്ങൾ sum up ചെയ്തത് ഏറെ ഉപകാരപ്രദമായി.
ഈ വിഷയത്തിൽ കുറച്ചുകൂടി സമയം എടുക്കാമായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

നന്ദി സർ 🙏
Lissy Abraham said…
നമ്മുടെ മനസ്സ് എ പ്രകാരം പ്രവർത്തിക്കുന്നു എന്ന വിഷയത്തെക്കുറിച്ച് John sir നടത്തിയ Pep talk വളരെ ശ്രദ്ധയോടെയാണ് കേട്ടത്. നിർവചിക്കുവാൻ പ്രയാസമായ മനസ്സിനെ നമ്മുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മറ്റു പലതുമായി relate ചെയ്ത്, ചില അനുമാനങ്ങളിൽ എത്താനും അത് നമ്മുടെ അനുഭവങ്ങൾ കൊണ്ട് ശരിയായി വരുന്നുണ്ടോ എന്ന് നോക്കിയുമാണ് മനസ്സിന്റെ പ്രവർത്തനത്തെ തിരിച്ചറിയുവാൻ സാധിക്കുകയുളളു എന്ന് സാർ വിവരിച്ചിരിക്കുന്നു. നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട സിസ്റ്റങ്ങളിൽ digestive system-വുമായി മനസ്സിന്റെ പ്രവർത്തനങ്ങളെ താരതമ്യം ചെയ്തിരിക്കുന്നു. ദഹന പ്രക്രീയയിൽ ശരീരത്തിനു വേണ്ട പോഷകങ്ങളും ജലാശം വും ആഗിരണം ചെയ്യുകയും വേണ്ടാത്തവ പുറംതള്ളുകയും ചെയ്യുന്നതു പോലെ, പഞ്ചേന്ദ്രീയങ്ങളിലൂടെ നമ്മുടെ മനസ്സിലേക്ക് എത്തുന്ന വിവരങ്ങൾ മുഴുവൻ അതുപോലെ സ്വീകരിക്കാതെ, Screen ചെയ്ത് വേണ്ട കാര്യങ്ങൾ മാത്രം സ്വീകരിക്കുകയും അല്ലാത്തവ നിരാകരിക്കുകയും ചെയ്യുന്നു .ചില കാര്യങ്ങൾ ഒരു പ്രത്യേക section ൽ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിത മൂല്യങ്ങളെ കുറച്ചു കൂടി മെച്ചപ്പെടുത്താൻ ഈ തിരിച്ചറിവുകളിലൂടെ സഹായിച്ച ജോൺ സാറിനു നന്ദി.🙏
Molly Thomas said…
അഞ്ച് പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവ് ഉള്ളിലെത്തുന്നു, വേണ്ടത് സ്വീ കരിക്കുന്നു, അതിനുള്ള മാനദണ്ഡങ്ങൾ,സത്യമായവയാണോ, നമുക്ക് ആവശ്യമുള്ളതാണോ എന്ന് വിവേചിച്ച് അറിഞ്ഞ് വേണ്ടത് സ്വീകരിക്കുന്നു.നാല്തരം ഇൻഫർമേഷനെ വിശദീകരിച്ചു.മതവിശ്വാസങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു.
മനസ് വളരെ കോംപ്ളക്സ്, മനസിൻ്റെ ഒരു സെക്ഷൻ നമ്മുടെ ഡൈജസ്റ്റീവ് സിസ്റ്റം പോലെയാണ്.
സത്യമാണ് എന്നാൽ ശരിയോ തെറ്റോഎന്നറിയാൻ പാടില്ലാത്തവ ഒരു സെക്ഷനിൽ മാറ്റിവയ്കുന്നു. പിന്നീട് തെളിവുകൾ കിട്ടുമ്പോൾ അത് സ്വീകരിക്കുന്നു. ഇങ്ങനെയാണ് മനസ് പ്രവർത്തിക്കേണ്ടത് എന്ന് ജോൺസാർ തൻ്റെ ടോക്കിൽ പറയുന്നു. ഇന്ന് വേൾഡ് മെൻ്റൽ ഹെൽത്ത് ഡേയാണ്. വിശദീകരിക്കാൻ പ്രയാസമുള്ള,അബ്സ്ട്രാക്റ്റ് ആയ മനസിനെ ഇങ്ങനെ ചില കള്ളികളിലാക്കി മനസിലാക്കാൻ സഹായിച്ച ഈ ടോക്കി ന് സാറിന് അഭിനന്ദനങ്ങൾ,നന്ദി.
Padma Somasekharan said…
നമസ്കാരം പ്രിയ സുഹൃത്തുക്കളെ

കേൾക്കാനും കാണാനും സ്പർശിക്കാനും സാധ്യമല്ലാത്ത മനസ്സിനെക്കുറിച്ചാണല്ലോ Dr. John Kunnath ഇന്ന് സംസാരിച്ചിരിക്കുന്നത്. ശാരീരികപ്രവർത്തനം പോലെ തന്നെ മനസ്സും പ്രവർത്തിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. പ്രത്യേകിച്ചും നമ്മുടെ ദഹനേന്ദ്ര്യയ വ്യവസ്ഥ പോലെ . സങ്കീർണ്ണമായ മനസ്സിനെ മനസ്സിലാക്കണമെങ്കിൽ അതിനെ എന്തിനോടെങ്കിലും relate ചെയ്യേണ്ടിയിരിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. പഞ്ചേന്ദ്രിയങ്ങളെന്ന അഞ്ചു വാതായനങ്ങളിലൂടെ മനസ്സിലെത്തുന്ന Informations നെ പല തട്ടുകളിലായി മനസ്സു സൂക്ഷിക്കുന്നു. നമ്മുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നമുക്കതിനെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ആവാം.
ഈ peptalk മുഴുവൻ കേട്ടപ്പോൾ എനിക്കു തോന്നിയതു് പറയാനാം ഹിച്ചതു മുഴുവൻ ജോൺസർ പറഞ്ഞില്ലയെന്നാണ്. സമയം കൂടിപ്പോയെന്നു പേടിച്ച് മുന്നോട്ടു കുറച്ചു കൂടി കടന്നില്ല, പക്ഷേ ഇത്രയും നല്ല ഒരു talk പെട്ടെന്നു തീർന്നു പോയല്ലോ എന്ന വിചാരമേ നമുക്കുണ്ടാകുന്നുള്ളു. Thank you John sir
Col. Mathew Muricken said…
Dr. John Kunnath through his talk transported us to the less travelled psychological realm of the human mind. The analogy between information processing of the mind and the digestive system of the human body was indeed appropriate to explain a complex subject in a very unambiguous and lucid manner.

The human mind is the manifestations of thought, perception, emotion, determination, memory and imagination that take place within the brain. Our mind is more than just the brain. Brain is the physical abode where the mind resides.

Just like a computer, the human mind takes in information, organises and stores them to be retrieved at a later stage. When information is received in the brain, it processes the information and sends a response through motor neurons to the organs, muscles and glands.

Just imagine we have a computer in our head that controls everything we do. The brain is the hardware. It has all the power connections, wiring, storage, memory and processing power for us to function as a human being. If our brain is the hardware, the mind is the software. It is the operating system that gathers, stores and manages the information. In fact, our
brain and our mind are inseparable- they are part of the same entity and one can’t operate without the other.

The brain contains billions of nerve cells or neurons which transmit and receive electrochemical signals which are basically our thoughts, emotions, actions and all other automatic functions of our body.

The conscious mind makes up less than 10% of the mind’s total operational power. It is responsible for gathering and processing data, making comparisons, making decisions and giving orders.The other 90% of the software is our unconscious mind. It is very powerful; it runs most of the functions of the body like breathing, digestion, sleeping, heart rate, temperature control etc. It is the seat of emotions, imagination, creativity and habits.

Thank you Dr. Kunnath for enlightening us on the dynamics of information processing by the human mind.
Abraham Thomas said…
മനസ്സിന്റെ പ്രവർത്തനം മനുഷ്യ ശരീരത്തിലെ ഡൈജസ്റ്റിവ് സി സ്റ്റവുമായി താരതമ്യം ചെയ്തു കൊണ്ട് എന്നും മരീചികയായി മാത്രo കണ്ടിരുന്ന മനസിനെ സാധാരണക്കാരിലേക്ക് സർ വളരെ ലളിത മായി പറഞ്ഞു തന്നിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ മനസിലേക്കെത്തുന്ന ഇൻഫോർമേഷൻ സി നെ തരം തിരിച്ച് വേണ്ട പോലെ സൂക്ഷിക്കുകയും ഉടൻ ചെയ്യേണ്ട വയ്ക് ആവശ്യമായ 1 നിദ്ദേശങ്ങളിലൂടെ പ്രവർത്തിയിലേക്കെത്തിക്കുകയും ചിലതൊക്കെ സൂക്ഷിച്ച് വയ്ക്കുകയും വേണ്ട സമയത്ത് പുറത്ത് കൊണ്ടു വരികയും മനസിലേക്കെത്തുന്ന സത്യമായ കാര്യങ്ങൾ അതിൽ വേണ്ട തേതു് വേണ്ടാത്തത് ഏത് എന്നൊക്കെ വളരെ ലളിതമായി സർ അവതരിപ്പിച്ചിരിക്കുന്നു ഇങ്ങിനെയൊരു വിഷയം സർ അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. ഈ വിഷയം സിനർ ജി പെപ് ടോക്കിലൂടെ പകർന്നു തന്ന ജോൺ സാറിന് അഭിനന്ദനങ്ങൾ
Dr. Annamma Kurian said…
Thanks a lot for a wonderful talk on mind and example correlated with digestive system also the last briefing and the 4 ways of processinging information all fantastic. I studied physiology for my Pg and somewhat a good teacher. If Johnsir a Physiologist far excel in teaching. Thanks for this good thoughts.

As Johnkunnathu sir in talk brilliantly explained information processing. Let us all store information which is good and let all thus be converted to a change in life.
The processing of information be turned to transformation in our life actions and thoughts leading all of us to an enlightened life and to be blessing to others.
Mariamma Philip said…
മനസ്സ് കാണാൻ സാധിക്കാത്ത അവയവമാണ്, നിഗൂഢതയുടെ കേന്ദ്ര മാണ്, ബോധത്തിന്റെ ഇരിപ്പിടമാണ്, പിടുത്തം കിട്ടാത്ത പ്രഹേളികയാണ് എന്നൊക്കെ പറയാറുണ്ട്. ജോൺ സാർ നമ്മുടെ മനസ്സ് എപ്രകാരം പ്രവർത്തിക്കുന്നു എന്നും, എങ്ങനെ പ്രവർത്തിക്കണമെന്നും വളരെ ലളിതമായി പറഞ്ഞു. മനസ്സിലെ digestive system വളരെ കൗതുകമുണർത്തി. ഈ വിഷയത്തെ ഇത്ര വ്യക്തമാക്കിയ ജോൺ സാറിന് നന്ദി.
Col. P. C. Philip said…
മനസ്സിന്റെ പ്രവർത്തനം എന്ന സങ്കീർണമായ വിഷയത്തെ അപഗ്രധിച്ചും, ദഹന പ്രക്രിയുമായി താരതമ്യം ചെയ്തും, വളരെ ലളിതമായ ഭാഷയിൽ ജോൺ സാർ നൽകിയ പ്രഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു. തന്റെ വിശാലമായ അറിവുകൾ ഒരിക്കൽ കൂടി നമുക്ക് പങ്ക് വച്ച ജോൺ സാറിന് അഭിനന്ദനങ്ങൾ.
Salome Thomas said…
നമ്മുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള കുറച്ചു ചിന്തകളാണ് ജോൺ സാർ തന്റെ pep talk ലൂടെ പങ്കു വെച്ചത്. നമുക്ക് കാണാനോ കേൾക്കാനോ സ്പർശിക്കാനോ കഴിയാത്ത മനസ്സിന്റെ പ്രവർത്തനങ്ങളെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളോട് താരതമ്യപ്പെടുത്തി സാർ വിവരിച്ചു. ശരിക്ക് മനസ്സിലാക്കാൻ വേണ്ടി കൈ നോട്ടക്കാരന്റെയും മതത്തിന്റെയുമൊക്കെ ഉപമകളും പറഞ്ഞു. സങ്കീർണ്ണമായ മനസ്സിന്റെ പ്രവർത്തനങ്ങളെ വിവരിച്ചു തന്ന ജോൺ സാറിന് നന്ദി.
Elsamna Jose said…
മനസ്സ് എപ്രകാരം പ്രവർത്തിക്കുന്നു എന്ന ജോൺസാറിന്റെ പെപ് ടോക്ക് ശ്രവിച്ചു. നമ്മുടെ എല്ലാ പ്രവൃത്തികളെയും നിയന്ത്രിക്കുന്നത് മനസ്സാണ്. മനസ്സിന്റെ പ്രത്യേകതകളെക്കുറിച്ചും, പഞ്ചേന്ദ്രിയങ്ങളിൽക്കൂടി വിവരങ്ങൾ നമ്മുടെ മനസ്സിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ചും സാർ വിശദമാക്കി തന്നു . അങ്ങനെ ശരീരത്തെയും, മനസ്സിനെയും പറ്റി പല കാര്യങ്ങളും വ്യക്തമാക്കി പുതിയ അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന ജോൺ സാറിന് നന്ദി.
Prof. Joby Joseph said…
ജോൺ സാറിൻറെ മൈൻഡ്നെ കുറിച്ചുള്ള, അല്ലെങ്കിൽ മനസ്സിനെ കുറിച്ചുള്ള ഉള്ള ടോക്ക് വളരെ നന്നായിരുന്നു. വളരെ ഉന്നത നിലവാരം പുലർത്തിയിരുന്നു .മനസ്സ് എവിടെയാണെന്ന്, ഇന്നുവരെ ആർക്കും കൃത്യമായി നിർവചിക്കാൻ സാധിക്കാത്ത ഒരു പ്രഹേളികയാണ്. മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു ,മനുഷ്യൻ കാണാത്ത വീഥികളിൽ. ഇത് നമ്മൾ കേട്ടിട്ടുള്ളതാണ്. മനസ്സിലേക്ക് 5 ഇന്ദ്രിയങ്ങൾ വഴിയാണ് , എല്ലാ അറിവുകളും വരുന്നത് .വിഷ്വൽ , കണ്ണ്. ഓഡിറ്ററി ,ഹിയറിങ്. ശരീരത്തിലെ സ്പർശനം, ഓൾ ഫാക്ടറി . മൂക്കിൽ കൂടിയുള്ള ജസ്റ്റേറ്റ്റി ,ടേസ്റ്റ് വായിൽക്കൂടി .ഇങ്ങനെ നമ്മൾ നോക്കിക്കഴിഞ്ഞാൽ മനസ്സിലേക്ക് വരുന്ന എല്ലാ കാര്യങ്ങളും കൺട്രോൾ ചെയ്യപ്പെടേണ്ടതുണ്ട്. മനസ്സിലേക്ക് വരുന്ന കാര്യങ്ങൾടെ അടിസ്ഥാനത്തിൽ നമ്മൾ ചിന്തിക്കുകയും ചിന്തിക്കുന്നത് വാക്കുകളായി ,വാക്കുകൾ പ്രവർത്തികൾ ആയി മാറ്റപ്പെടുന്നു .നമ്മുടെ എല്ലാ പ്രവൃത്തികളും നിയന്ത്രിക്കുന്നത് മനസ്സാണെന്ന് പറയാൻ സാധിക്കും .മനസ്സിനെ നിയന്ത്രിച്ച് നമുക്കൊരു നല്ല മനുഷ്യനാകാൻ സാധിക്കും എന്ന് ഭംഗിയായി ജോൺ സാർ ഇവിടെ വിവരിച്ചിരിക്കുന്നു. താങ്ക്യൂ
Dr. Laya Haridas said…
മനസ്സ് എന്ന concept ഒരു സമസ്യയാണ്. അതിനെ കുറിച്ച് അറിയാനുള്ള കൗതുകത്തോടെയാണ് ജോൺ സാറിനെ കേൾക്കാനിരുന്നത്. ചെറിയ സമയത്തിനുള്ളിൽ പക്ഷേ സാറിൻ്റെ ചിന്തകൾ കടന്നു പോയത് നമ്മുടെയൊക്കെ മുന്നിൽ എക്കാലവുമുള്ള മറ്റു പല സങ്കീർണ്ണതകളിലൂടെയും ആണ്. ആത്മാവ് ,മരണം, മരണാനന്തര ജീവിതം ,ദൈവം അങ്ങനെ ..🙏🏻Thank you sir. ആർക്കും പെട്ടെന്ന് എടുത്തു കൈകാര്യം ചെയ്യാൻ കഴിയുന്ന വിഷയങ്ങൾ അല്ല ഇവയെല്ലാം.
Rani Johny said…
മനസ്സ് എങനെ പ്രവർത്തിക്കുന്നു എന്ന John sir ന്റെ pep talk ൽ
നമ്മുടെ മനസ്സ് ചില കാര്യങ്ങളിൽ ശരീരം പോലെയാണന്നു അദ്ദേഹം പറയുന്നു.ചെറുകുടലിൽ നടക്കുന്നപ്രക്രിയ മനസിലും നടക്കുന്നു. പഞ്ചാദ്രിയങ്ങളിൽ കൂടി സാദാ ഇൻഫർമേഷൻസ് നമ്മുടെ മനസിലേക്ക് പ്രവേശിക്കുന്നു. അതിൽ സത്യമായതും ആവശ്യമുള്ളതും മനസു സ്വീകരിക്കുന്നു. അല്ലാത്തത് തള്ളിക്കളയുന്നു. മനുഷ്യമനസ് ഇൻഫർമേഷൻസ് process ചെയ്യുകയും, ക്രമികരിക്കുകയും ചെയ്യുന്നു. ശരീരത്തെയും, മനസിനെയും കുറിച്ച് പല കാര്യങ്ങളും സർ മനസിലാക്കി തന്നു.
Thank you സർ.
Marykutty Augustine said…
നമ്മുടെ മനസ്സ് എപ്രകാരം പ്രവർത്തിക്കുന്നു എന്ന വിഷയത്തെ ആധാരമാക്കി ജോൺ സാർ നൽകിയ pep talk വളരെ ശ്രദ്ധയോടെ കേട്ടു .

മനസ്സിൻ്റെ പ്രവർത്തനം ശരീരത്തിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെടുത്തി മാത്രമേ അതു് ഏതു നിലയിലാണെന്ന് കുറച്ചെങ്കിലും മനസ്സിലാക്കുവാൻ സാധിക്കൂ. മനസ്സിൻ്റെ പ്രവർത്തനത്തെ ഡ്രൈജസ്റ്റീവ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുന്നു.

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സത്യമേത്, മിഥ്യയേതെന്ന് കുറച്ചൊക്കെ മനസ്സിലാക്കാം. നല്ല ഒരു അദ്ധ്യാപകനായി വിവരങ്ങൾ പങ്കുവച്ച സാറിന് നന്ദി.
Betty Joseph said…
മനസ്സിന്റെ പ്രവർത്തന രീതിയെക്കുറിച്ചാണ് Johnsir ഈ peptalk ലൂടെ വിശദമാക്കിയത്.പഞ്ചേന്ദ്രിയങ്ങളിൽ കൂടി ചുറ്റുമുള്ള വിവരങ്ങൾ നമ്മുടെ മനസ്സിലേക്ക് സദാ പ്രവേശിച്ചുകൊണ്ടിരിക്കുന്നു.മറ്റു ശാരീരിക വ്യവസ്ഥകൾ പോലെ അവയും നിരവധി പ്രക്രിയകളിലൂടെ കടന്നുപോകുന്നുണ്ട്.മനസ്സിലേക്ക് കടന്നു ചെല്ലുന്ന വിവരങ്ങളെ സ്വീകരിക്കണോ,നിരാകരിക്കണോ എന്ന് screen ചെയ്തിട്ട്,വേണ്ടത് മാത്രം store ചെയ്തു വെയ്ക്കുന്നു..പലതും പുതിയ അറിവുകളാണ്.Thank you Johnsir.🙏🙏
Sushama Raveendran said…
പ്രിയ സിനർജി സുഹൃത്തുക്കളെ നമ്മുടെ ജോൺ കുന്നത്ത് സാറിൻറെ പെപ് talk ശ്രദ്ധാപൂർവ്വം കേട്ടു മനസ്സ് എപ്രകാരം പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ എങ്ങനെയൊക്കെ സാധിക്കാൻ നമുക്ക് മനസ്സിൻറെ പ്രവർത്തനം ചിലപ്പോൾ ശരീരത്തിൻറെ പ്രവർത്തനവുമായി ബന്ധപ്പെടുന്നു അതിനെ കുറിച്ച് വിശദമായി പറഞ്ഞുതന്നു നിരവധി വ്യവസ്ഥകൾ ചേർന്നുള്ള സിസ്റ്റം ആണ് ആണ് നമ്മുടെ നമ്മുടെ ശരീരം എന്നും അങ്ങനെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനത്തെ കുറിച്ചും വളരെ വളരെ വിശദമായി നമുക്ക് മനസ്സിലാക്കി തന്ന ജോൺ സാർ സാർ സാറിന് എൻറെ എൻറെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു
Balakrishnan Anchath said…
സത്യം എന്തെന്ന് മറ്റുള്ളവർക്ക് അനുഭവിപ്പിച്ചു കൊടുക്കാനുള്ള പരിശ്രമങ്ങളാണ് എല്ലാ എഴുത്തും. പലപ്പോഴും എളുപ്പത്തിലുള്ള സംവേദനത്തിനായി കഥയെയും സംഗീതത്തെയും ഒക്കെ എഴുത്തുകാർ ഉപയോഗപ്പെടുത്തും. വായനക്കാരൻ എഴുത്തിൽ നിന്ന് കേവല സത്യം കണ്ടെത്തി പിടിക്കാൻ പെടാപ്പാട് നടത്തുകയും ചെയ്യും. മനോവ്യാപാരത്തിന്റെ വഴികൾ സങ്കീർണ്ണമാവുകയും ചെയ്യും. കുറുക്കന് മുന്തിരിങ്ങ ഇഷ്ടമാണെന്ന അബദ്ധ ധാരണയിൽനിന്ന് കുട്ടി എത്ര കഷ്ടപ്പെട്ടാണ് മോചിതനാകുന്നതെന്ന് കഥ ഉണ്ടാക്കിയവർ മനസ്സിലാക്കുന്നുണ്ടോ?

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?