സ്വര്‍ഗം പരത്തുക എന്ന ക്രൈസ്തവദൌത്യം
(A Sermon for Mission Sunday) ലോകത്തിന് ജീവനും രക്ഷയും പ്രഖ്യാപിക്കുന്ന വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷത്തില്‍ നിന്നു നാം ഇന്ന് ചിന്താവിഷയമാക്കുന്നത് ഒരാള്‍ക്കുള്ള ആഹാരം ഉപയോഗിച്ച് യേശുതമ്പുരാന്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആഹാരം നല്കിയ സംഭവമാണ് . ( മത്താ . 15: 32-39) . Mission Sunday ആയി നാം ആചരിക്കുന്ന ഈ ദിവസം ഇതിന്‍റെ പശ്ചാത്തലത്തില്‍ നമ്മുടെ ദൌത്യത്തെപ്പറ്റി വളരെ ഗൌരവമേറിയ ചില ചോദ്യങ്ങള്‍ നമുക്ക് ചിന്തിക്കേണ്ടതുണ്ട് . എന്താണ് നമ്മുടെ ദൌത്യം ? എങ്ങനെ നമുക്ക് അത് നിറവേറ്റാം ? ഇന്നത്തെ കാലത്ത് ഇതുപോലൊരു സംഭവം നടന്നു എന്നു കേട്ടാല്‍ എന്താവും നമ്മുടെ പ്രതികരണം ? അത് ഒരു കെട്ടുകഥയാണെന്നേ മിക്കവര്‍ക്കും തോന്നൂ . അങ്ങനെ കരുതിയവര്‍ അന്നുമുണ്ടായിരുന്നു . അങ്ങനെ ആരെങ്കിലും പറയുന്നതു കേട്ടാല്‍ നമുക്ക് അവരോടു നീരസം തോന്നേണ്ടതില്ല . അത് നമ്മുടെ സാമാന്യബുദ്ധിയുടെ വീക്ഷണമാണ് . എന്നാല്‍ ഇതേപ്പറ്റി എഴുതിയിരിക്കുന്ന നാല് സുവിശേഷകരും ഇത് ഒരു കെട്ടുകഥയാണെന്ന് കരുതുന്നില്ല . അവരോടൊപ്പം , ഇത് വാസ്തവത്തില്‍ നടന്ന ഒരു സംഭവമാണെന്ന് വിശ്വസിച്ചുകൊണ്ടു തന്നെ നമുക്ക് അതിനെ അടുത്തു ഒന്നു നോക്കിക്...