ആരാധനയിലെ മൂലഭാഷാപ്രയോഗങ്ങള്‍

നമ്മുടെ ആരാധനാക്രമങ്ങള്‍ മൂലഭാഷകളില്‍ നിന്നു നമ്മുടെ സമകാലികഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തപ്പോള്‍ വളരെ ആവര്‍ത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങള്‍ മൂലഭാഷയില്‍ തന്നെ നില നിര്‍ത്തി. ആമീന്‍, ബാറക്‍മോര്‍, കുറിയേലായിസോന്‍ തുടങ്ങിയ ചില പ്രയോഗങ്ങളാണ് അവ. നമ്മുടെ ആരാധനാക്രമം ഏത് ഭാഷയില്‍ ഉണ്ടായി എന്നു ഈ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മാത്രവുമല്ല, നമ്മുടെ ആരാധനാക്രമത്തിന്‍റെ പൌരാണികതയെക്കുറിച്ചും അവ നമ്മെ ബോധമുള്ളവരാക്കുന്നു.

എന്നാല്‍ ചിലപ്പോഴെങ്കിലും ഈ വാക്കുകളുടെ ഭാഷാന്തരം ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ വാക്കുകള്‍ വെറും ശബ്ദങ്ങളായിപ്പോകാതെ, നമ്മുടെ ഹൃദയങ്ങളില്‍ നിന്നുയരുന്നതിന് ഭാഷാന്തരം സഹായിക്കും. ഉദാഹരണത്തിന് സ്തൌമന്‍കാലോസ് എന്നു പറയുന്നതിന് പകരം ഇടയ്ക്കിടെ "നില്‍ക്കാം നന്നായ്", "Let us stand well" എന്നിങ്ങനെ നമുക്ക് മനസിലാകുന്ന ഭാഷയിലും പറയുന്നതു പ്രയോജനകരമാവും. പ്രായമുള്ളവരെക്കാള്‍ ഇത് സഹായിക്കുന്നത് കുട്ടികളെയാണ്.

എന്നാല്‍ മൂലഭാഷയും അതിനു ശേഷം നമുക്ക് മനസിലാകുന്ന ഭാഷയും ഉപയോഗിക്കുന്നത് പറയത്തക്ക പ്രയോജനം ചെയ്യുകയില്ല. മൂലഭാഷയില്‍ പറഞ്ഞത് മറ്റെന്തോ ആണന്നേ കേള്‍ക്കുന്നവര്‍ക്ക് തോന്നൂ.

അതിന്‍റെ ഒരു ഉദാഹരണം ഇതാ:

ആഹൈന്‍ ഹാബിബൈന്‍ --
എന്‍റെ സഹോദരരും വാല്‍സല്യമുള്ളവരുമെ.

മറ്റൊരു ഉദാഹരണം:

ബാറെ ഉ കാദേശ് വക്സോ --
വാഴ്ത്തി ശുദ്ധീകരിച്ചു മുറിച്ച്

അതുകൊണ്ടു ഒന്നുകില്‍ മൂലഭാഷ, അല്ലെങ്കില്‍ മനസിലാകുന്ന ഭാഷ. അല്ലാതെ രണ്ടും ഒന്നിന് പുറകെ ഒന്നായി പറയുന്നതു ഒഴിവാക്കുന്നത് നന്നായിരിക്കും. 

ആരാധനയില്‍ നാം ഉപയോഗിയ്ക്കുന്ന ചില മൂലഭാഷാപ്രയോഗങ്ങളും അവയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഭാഷാന്തരങ്ങളുമാണ് താഴെക്കൊടുത്തിരിക്കുന്നത്. ഇതിലും മെച്ചപ്പെട്ട ഭാഷാന്തരം മറ്റ് പലര്‍ക്കും സാധിച്ചേക്കും. അങ്ങനെയുള്ളവര്‍ക്ക് ഒരു പ്രചോദനമാകണം എന്നേ ഇതുകൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.   

സ്തൌമന്‍ കാലോസ് (ഗ്രീക്കു)   Let us stand well    നില്‍ക്കാം നന്നായ്

കുറിയേലായിസോന്‍ (ഗ്രീക്കു) മോറാന്‍ എസ്രാഹാം മേലൈന്‍ (സുറിയാനി)      O Lord, have mercy   നാഥാ ചെയ് കരുണ

ശുബഹോ ലാബോ ലബറോ വലറൂഹോ കാദീശോ Glory be to the father, son, and Holy Spirit സ്തുതി താതന്നും സുതനും പരിപാവനറൂഹായ്ക്കും

മെന്‍ഓലം  വാദാമൊല്‍വോലം വല്‍മീനാമ്മീന്‍ Let it be so from beginning and for ever  ആകണമങ്ങനെ ആദിമുതല്‍ ഇന്നും എന്നേയ്ക്കും

മൊറിയോറാഹേം മേലൈന്‍ ഊആദാറൈന്‍  Have mercy on us and help us, O dear Lord  കര്‍ത്താവേ കാരുണ്യം ചെയ്തു സഹായിക്കണമേ

ബാറെക്മോര്‍      bless/thank thee, Lord  സ്തോത്രം/ നന്ദി നാഥാ 

ആമ്മീന്‍    Let it be so    അങ്ങനെ തന്നെ

 

Comments

W. John Daniel said…
I benefited from this. I thing this form of clarification would be purticularly beneficial for the young members of our Church, even more for those growing up outside Kerala.
Unknown said…
I feel the observations are very apt about the oft repeated phrases in our worship. In the same spirit, it is perhaps time to find a way out from the repetition of the same set of prayer, even thrice as we find on the Pentecost day, considering the large number of congregation who leave the prayers in between.


John Kunnathu said…
Dear Mathewchaan, Please read the article I wrote earlier on this topic-- repetitions. http://john-kunnathu.blogspot.in/2014/04/blog-post_13.html
ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത് .... അച്ചായന്റെ കാഴ്ചപ്പാട് നല്ലതാണെങ്കിലും ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്നത് അതേപോലെ നിര്‍ത്തുന്നതാണ് അതിന്റെ ഭംഗി എന്നാണ് എന്റെ അഭിപ്രായം.... ചില പട്ടക്കാരും, മേല്‍പട്ടക്കാരുമാണ് സാധാരണ മൂല ഭാഷയും, മലയാളംവും ഒരുമിച്ച് ഉപയോഗിക്കുന്നത് അത് അവരുടെ ചൊല്ലിന്റെ ഒരു ഗംബീര്യത്തിന് വേണ്ടിയാണ് അത് കേള്‍ക്കാനും ഒരു സുഖമുണ്ട് (എനിക്കു). വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഇത് പറഞ്ഞു കൊടുക്കുന്നതല്ലേ നല്ലത്....
John Kunnathu said…
കുരിയച്ചന്‍റെ അഭിപ്രായത്തിന് നന്ദി. മൂലഭാഷയും തര്‍ജമയും ഒന്നിന് പിറകെ ഒന്നായി ചൊല്ലുന്നത് ഇഷ്ടപ്പെടുന്നവര്‍ അങ്ങനെ ചെയ്തോട്ടെ. പക്ഷേ അത് കേള്‍ക്കുന്നവര്‍ അത് രണ്ടും ഒന്നു തന്നെയാണ് എന്നു മനസിലാക്കണമെന്നില്ല എന്നു ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും