ആരാധനയിലെ മൂലഭാഷാപ്രയോഗങ്ങള്‍
നമ്മുടെ ആരാധനാക്രമങ്ങള്‍ മൂലഭാഷകളില്‍ നിന്നു നമ്മുടെ സമകാലികഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തപ്പോള്‍ വളരെ ആവര്‍ത്തിക്കപ്പെടുന്ന ചില പ്രയോഗങ്ങള്‍ മൂലഭാഷയില്‍ തന്നെ നില നിര്‍ത്തി. ആമീന്‍, ബാറക്‍മോര്‍, കുറിയേലായിസോന്‍ തുടങ്ങിയ ചില പ്രയോഗങ്ങളാണ് അവ. നമ്മുടെ ആരാധനാക്രമം ഏത് ഭാഷയില്‍ ഉണ്ടായി എന്നു ഈ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. മാത്രവുമല്ല, നമ്മുടെ ആരാധനാക്രമത്തിന്‍റെ പൌരാണികതയെക്കുറിച്ചും അവ നമ്മെ ബോധമുള്ളവരാക്കുന്നു.
എന്നാല്‍ ചിലപ്പോഴെങ്കിലും ഈ വാക്കുകളുടെ ഭാഷാന്തരം ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ വാക്കുകള്‍ വെറും ശബ്ദങ്ങളായിപ്പോകാതെ, നമ്മുടെ ഹൃദയങ്ങളില്‍ നിന്നുയരുന്നതിന് ഭാഷാന്തരം സഹായിക്കും. ഉദാഹരണത്തിന് സ്തൌമന്‍കാലോസ് എന്നു പറയുന്നതിന് പകരം ഇടയ്ക്കിടെ "നില്‍ക്കാം നന്നായ്", "Let us stand well" എന്നിങ്ങനെ നമുക്ക് മനസിലാകുന്ന ഭാഷയിലും പറയുന്നതു പ്രയോജനകരമാവും. പ്രായമുള്ളവരെക്കാള്‍ ഇത് സഹായിക്കുന്നത് കുട്ടികളെയാണ്.
എന്നാല്‍ മൂലഭാഷയും അതിനു ശേഷം നമുക്ക് മനസിലാകുന്ന ഭാഷയും ഉപയോഗിക്കുന്നത് പറയത്തക്ക പ്രയോജനം ചെയ്യുകയില്ല. മൂലഭാഷയില്‍ പറഞ്ഞത് മറ്റെന്തോ ആണന്നേ കേള്‍ക്കുന്നവര്‍ക്ക് തോന്നൂ.
അതിന്‍റെ ഒരു ഉദാഹരണം ഇതാ:
ആഹൈന്‍ ഹാബിബൈന്‍ --
എന്‍റെ സഹോദരരും വാല്‍സല്യമുള്ളവരുമെ.
മറ്റൊരു ഉദാഹരണം:
ബാറെ ഉ കാദേശ് വക്സോ --
വാഴ്ത്തി ശുദ്ധീകരിച്ചു മുറിച്ച്
അതുകൊണ്ടു ഒന്നുകില്‍ മൂലഭാഷ, അല്ലെങ്കില്‍ മനസിലാകുന്ന ഭാഷ. അല്ലാതെ രണ്ടും ഒന്നിന് പുറകെ ഒന്നായി പറയുന്നതു ഒഴിവാക്കുന്നത് നന്നായിരിക്കും.
ആരാധനയില്‍ നാം ഉപയോഗിയ്ക്കുന്ന ചില മൂലഭാഷാപ്രയോഗങ്ങളും അവയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഭാഷാന്തരങ്ങളുമാണ് താഴെക്കൊടുത്തിരിക്കുന്നത്. ഇതിലും മെച്ചപ്പെട്ട ഭാഷാന്തരം മറ്റ് പലര്‍ക്കും സാധിച്ചേക്കും. അങ്ങനെയുള്ളവര്‍ക്ക് ഒരു പ്രചോദനമാകണം എന്നേ ഇതുകൊണ്ടു ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.
സ്തൌമന്‍ കാലോസ് (ഗ്രീക്കു) Let us stand well നില്‍ക്കാം നന്നായ്
കുറിയേലായിസോന്‍ (ഗ്രീക്കു) മോറാന്‍ എസ്രാഹാം മേലൈന്‍ (സുറിയാനി) O Lord, have mercy നാഥാ ചെയ് കരുണ
ശുബഹോ ലാബോ ലബറോ വലറൂഹോ കാദീശോ Glory be to the father, son, and Holy Spirit സ്തുതി താതന്നും സുതനും പരിപാവനറൂഹായ്ക്കും
മെന്‍ഓലം വാദാമൊല്‍വോലം വല്‍മീനാമ്മീന്‍ Let it be so from beginning and for ever ആകണമങ്ങനെ ആദിമുതല്‍ ഇന്നും എന്നേയ്ക്കും
മൊറിയോറാഹേം മേലൈന്‍ ഊആദാറൈന്‍ Have mercy on us and help us, O dear Lord കര്‍ത്താവേ കാരുണ്യം ചെയ്തു സഹായിക്കണമേ
ബാറെക്മോര്‍ bless/thank thee, Lord സ്തോത്രം/ നന്ദി നാഥാ
ആമ്മീന്‍ Let it be so അങ്ങനെ തന്നെ

Comments