ഭൂമിയാം ആന

മനുഷ്യകുലം വാസ്തവത്തിൽ ഭൂമി എന്ന മഹാജീവിയുടെ തലച്ചോറാണ്. എന്നാൽ ഇക്കാര്യം മനസിലാക്കാതെ, ഭൂമിയാകുന്ന ആനപ്പുറത്തിരുന്നു അതിന്റെ ചോരയൂറ്റി കുടിക്കുന്ന ഒരു പേൻ പറ്റമായി തീർന്നിരിക്കുന്നു ഇന്ന് നമ്മൾ. ഈ ആശയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത് പൌലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ Human Presence എന്ന ഗ്രന്ഥത്തോടാണ്.   



ഭൂമിയാം ആന തന്‍
മീതേയിരുന്നതിന്‍
ചോരയൂറ്റീടും

പേന്‍പറ്റമായി
തീര്‍ന്നു ഹാ മര്‍ത്യകുലം!

അതീ ജീവി തന്‍
സ്വന്തം തലച്ചോറു

തന്നെയല്ലോ!

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

ശ്രീയേശു ജയന്തി

അറിവിനെ അറിയാം