പ്രകാശം ക്രൈസ്തവ പാരമ്പര്യത്തില്‍

പ്രകാശം ക്രൈസ്തവ പാരമ്പര്യത്തില്‍---  ജൂലൈ 21 ശനിയാഴ്ച ഹ്യൂസ്ടന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് പള്ളിയില്‍ കോട്ടയം  ഓര്‍ത്തോഡോക്സ്  വൈടികസേമിനാരിയുടെ മുന്‍ പ്രിന്‍സിപല്‍ ആയിരുന്ന ഡോക്ടര്‍ കെ. എം. ജോര്‍ജ് അച്ചന്‍ ചെയ്ത പ്രഭാഷണത്തിന്റെ വിഷയം ഇതായിരുന്നു. പ്രഭാഷണം ഇവിടെ കേള്‍ക്കാം. പ്രഭാഷണത്തിന്റെ ഒരു രത്നച്ചുരുക്കം താഴെ കൊടുക്കുന്നു.
സൂര്യന്‍ കിഴക്ക് നിന്ന് ഉദിക്കുന്നത് കൊണ്ട് കിഴക്ക് നന്മയുടെ പ്രതീകമായി. സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്നത് കൊണ്ട് പടിഞ്ഞാറു തിന്മയുടെ പ്രതീകമായി. അതുകൊണ്ടാവാം മാമോദീസയുടെ സമയത്ത് യേശുവിനെ സ്വീകരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ കിഴക്കോട്ടു തിരിയുന്നത് . അത് പോലെ സാത്താനെ നിരാകരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ പടിഞ്ഞാട്ടു തിരിയുന്നതും.

പ്രകാശം സര്‍വജീവജാലങ്ങള്‍ക്കും ജീവന്‍ നല്‍കുന്നു. അതുകൊണ്ട്സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ സര്‍വ ജീവജാലങ്ങളും ആഹ്ളാദിക്കുന്നു. പക്ഷികള്‍ സൂര്യോദയത്തില്‍ ഗാനങ്ങളാലപിച്ചു  സന്തോഷം പ്രകടിപ്പിക്കുന്നു. എന്നാല്‍ സന്ധ്യക്ക്‌ സൂര്യാസ്തമയത്തിങ്കല്‍ പക്ഷികള്‍ പാടുന്നതേയില്ല.

കിഴക്കോട്ടു അഭിമുഖമായി പ്രാര്‍ഥിക്കുന്ന പാരമ്പര്യം വിവിധ ദേശങ്ങളിലും മതങ്ങളിലും ഉണ്ടായതിന്റെ കാരണം ഇതാവാം. സന്ധ്യക്ക്‌ സൂര്യാസ്തമയത്തിങ്കലും നമ്മള്‍ കിഴക്കോട്ടു തന്നെ തിരിഞ്ഞു പ്രാര്‍ഥിക്കുന്നു. വരാന്‍ പോകുന്ന പ്രകാശത്തിനു വേണ്ടിയുള്ള കാത്തിരിപ്പും പ്രത്യാശയുമാണ് അതിന്റെ പിന്നിലുള്ളത്.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പ്രകാശവും ഇരുട്ടും ശക്തമായ പ്രതീകങ്ങളാണ് . നിക്കൊദീമോസ് യേശുവിനെ കാണാനെത്തുന്നത് രാത്രിയിലാണ്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ പോകുന്നതും രാത്രിയിലാണ്. നിക്കൊദീമോസ് ഇരുട്ടിനെ നിരാകരിച്ചു പ്രകാശത്തെ സ്വീകരിക്കുന്നു.യൂദാസ് പ്രകാശത്തെ നിരാകരിച്ചു ഇരുട്ടിനെ സ്വീകരിക്കുന്നു

ടെന്‍വറില്‍ നടന്ന കൂട്ടക്കൊല ഒരാള്‍ ഇരുളിനെ സ്വീകരിക്കുന്നതിന്റെ ഭയാനകമായ മുഖമാണ് വെളിപ്പെടുത്തുന്നത്. തിയേറ്ററില്‍ The Dark Knight Rises എന്ന മൂവി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പതിനാലു പേര്‍ കൊല്ലപ്പെടുന്നത് . The Dark Night Rises എന്നു ആ സംഭവത്തിന്  പേരിടാം. ഇന്ന് ലോകമെമ്പാടും ധാരാളം പേര്‍ ഇയാളുടെ മാതൃക പിന്‍പറ്റി പ്രകാശത്തെ നിരാകരിച്ചു ഇരുളിനെ സ്വീകരിക്കുന്നു.

നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് ഇരുളിനെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ട്  പ്രകാശത്തിലേക്ക് വരുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.  

Comments

Popular posts from this blog

അറിവിന്റെ മഹാരഹസ്യങ്ങൾ

അറിവിനെ അറിയാം

എന്തുണ്ട് വിശേഷം പീലാത്തോസേ?