ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍ Get link Facebook X Pinterest Email Other Apps - February 25, 2009 മാര്‍ അപ്രേമിന്റെ ഒരു സങ്കീര്‍ത്തനം ആലാപനം: ജസി സാബു ആത്മാവ് ചൊല്ലുന്നു: ദേഹമാം സത്രത്തില്‍ അല്പകാലത്തേയ്ക്കു ഞാനൊന്ന് പാര്ക്കവേ എന്‍ വീട്ടുകാരനിതാ ആളെ വിട്ടിരി- ക്കുന്നെന്നെ കൂട്ടിത്തിരിച്ചു ചെല്ലാന്‍ ചൊല്ലുന്നയാള്‍ "വേഗം വിട്ടാലുമീ ഗേഹം" ആകയാല്‍ നില്‍ക്കുവാനാകില്ലെനിക്കിനി എത്ര കയ്പേറിയതാമീ വേര്പാടിന് ച- ഷകമെന്നിന്നു നന്നായറിഞ്ഞീടുന്നേന്‍ അല്പകാലത്തേയ്ക്കു പാര്‍ക്കാനിടം തന്ന ദേഹമേ നിന്നോട് യാത്ര ചോദിപ്പു ഞാന്‍ ഉത്ഥാന നാളത്തില്‍ ആഹ്ലാദത്തോടങ്ങ് കണ്ടുമുട്ടീടാം നമുക്ക് വീണ്ടും ദര്ശിപ്പു ഞാനിതാ എന്‍ ഗൃഹനാഥനെ നാഥാ നയിച്ചാലും വീട്ടിലെക്കെന്നെ നീ നിന് വിശുദ്ധന്മാരോടൊപ്പം നിരന്തരം കീര്‍ത്തിച്ചിടും നിന്നെ ഗാനങ്ങളാല്‍ Get link Facebook X Pinterest Email Other Apps Comments
അറിവിന്റെ മഹാരഹസ്യങ്ങൾ - February 09, 2021 ഒരു കുട്ടി പൂമ്പാറ്റയെ കണ്ട് അതിശയിക്കുന്ന ഒരു ചെറുകഥയിലൂടെ അറിവിന്റെ മഹാരഹസ്യങ്ങള്‍ കുമാരനാശാൻ അനാവരണം ചെയ്യുന്നു. ഒരമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍. കുട്ടി : ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ! അമ്മ: തെറ്റീ നിനക്കുണ്ണി ചൊല്ലാം നൽപ്പൂമ്പാറ്റകളല്ലേയിതെല്ലാം. കുട്ടി: മേൽക്കുമേലിങ്ങിവ പൊങ്ങീ വിണ്ണിൽ നോക്കമ്മേയെന്തൊരു ഭംഗി! അയ്യോ പോയ്ക്കൂടിക്കളിപ്പാൻ അമ്മേ വയ്യേയെനിക്കു പറപ്പാൻ! അമ്മ: ആകാത്തതിങ്ങനെ എണ്ണീ ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ നീയിപ്പിച്ചകമുണ്ടോ നടപ്പൂ? കുട്ടി: അമ്മട്ടിലായതെന്തെന്നാൽ ഞാനൊരുമ്മതരാമമ്മ ചൊന്നാൽ. അമ്മ: നാമിങ്ങറിയുവതല്പം എല്ലാമോമനേ ദേവസങ്കല്പം! 1. കുട്ടിയുടെ കണ്ണിലൂടെ ഒരു പുതിയ അറിവ് മനസ്സിനുള്ളിലേയ്ക്ക് കടക്കുന്നു. ഇന്ദ്രിയങ്ങൾ എന്ന വാതിലുകളിലൂടെയാണ് അറിവുകൾ മനസിനുള്ളിൽ കടക്കുന്നത്. "ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോവുന്നിതാ പറന്നമ്മേ!" 2. പുതിയ അറിവ് പ്രവേശിച്ചാലുടന്‍ നിലവിലുള്ള അറിവുകളുമായി ഒരു ഒത്തു നോക്കല്‍ നടക്കുന്നു. കുട്ടിക്ക് പൂക്കളെക്കുറിച്ച് അറിവുണ്ട്. എന്നാൽ പൂക്കൾ പറക്കും എന്നത് പുതി... Read more
ആമ്മീന്‍ എന്ന പദത്തിന്റെ അര്‍ഥവും പ്രസക്തിയും - August 08, 2014 ആരാധനയില്‍ വളരെയേറെ ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ് ആമ്മീന്‍. ആരാധനയില്‍ പ്രധാന കാര്മികന് ചൊല്ലുന്ന ഒരു പ്രാര്‍ഥനയ്ക്ക് പ്രതിവാക്യമായാണ് ജനം ആമീന്‍ പറയുന്നതു. "അങ്ങനെ തന്നെ", "അത് ഞങ്ങള്‍ സമ്മതിക്കുന്നു" എന്നൊക്കെയാണ് അതിന്റെ അര്‍ത്ഥം. ആരാധിക്കുന്നത് ദൈവജനമാണ്. പ്രധാനകാര്‍മികന്‍ ദൈവജനത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രാര്‍ഥന ചൊല്ലുക മാത്രമാണു ചെയ്യുന്നത്. എല്ലാവരും കൂടി ചൊല്ലുന്നതിന് പകരം ഒരാള്‍ മാത്രം ചൊല്ലുകയും, അതിന്റെ ഒടുവില്‍ എല്ലാവരും ചേര്‍ന്ന് അമ്മീന്‍ പറഞ്ഞു അത് അങ്ങനെ തന്നെ എന്നു സമ്മതിക്കുകയും ചെയ്യുന്നു. കാര്മികന് ജനത്തില്‍ നിന്നു മാറി നില്ക്കുന്ന ആളല്ല, മറിച്ച് ജനത്തിന്റെ ഭാഗമായി അവര്‍ക്ക് നേതൃത്വം നല്കുന്ന ആളാണ്. വായ് സംസാരിക്കുന്നതു ശരീരത്തിനു മുഴുവനും വേണ്ടി ആയതുപോലെ ഒരു ജനസ്മൂഹത്തിന്റെ വായ് എന്ന നിലയിലാണ് കാര്മികന് പ്രാര്‍ഥനകള്‍ ചൊല്ലുന്നത്. ഒരു കമ്പനിയുടെ മാനേജെരെ സങ്കല്‍പ്പിക്കുക. അയാളുടെ സെക്രെട്ടറി എഴുതി ടൈപ്പ് ചെയ്ത ഒരു എഴുത്തിന്റെ താഴെ അയാള്‍ ഒപ്പ് വയ്ക്കുമ്പോള്‍ അത് അയാളുടെ എഴുത്തായി മാറുന്നു. അയാളുടെ ഒപ്പ് ഇല്ലാതെ ആ എഴുത്ത... Read more
അറിവിനെ അറിയാം - July 29, 2020 അറിവിനെക്കുറിച്ചുള്ള അറിവ് , അതാണ് നമ്മുടെ ചിന്താവിഷയം . ജീവശാസ്ത്രം , സാമ്പത്തികശാസ്ത്രം , മനശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍ നമുക്ക് പരിചിതമാണ് . എന്നാല്‍ അറിവുശാസ്ത്രം അഥവാ ജ്ഞാനശാസ്ത്രം എന്നൊരു വിജ്ഞാനശാഖയെപ്പറ്റി നമ്മില്‍ മിക്കവരും കേട്ടിരിക്കാനിടയില്ല . ജീവികളെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും മറ്റും നമുക്ക് അറിവ് നേടാം , എന്നാല്‍ അറിവിനെക്കുറിച്ച് അറിവ് നേടാനാകുമോ എന്ന് നാം അതിശയിക്കും . Epistemology എന്ന പേരില്‍ ഫിലോസഫിയില്‍ ഒരു പഠനവിഭാഗമുണ്ട് . Episteme എന്ന ഗ്രീക്ക് വാക്കിന് അറിവ് എന്നാണര്‍ത്ഥം . Epistemology എന്നാല്‍ അറിവിനെക്കുറിച്ചുള്ള പഠനം എന്നര്‍ത്ഥം . Cognitive psychology എന്ന ഒരു മനശാസ്ത്രവിഭാഗം ഉണ്ട് . മനസ്സ് കൊണ്ടാണല്ലോ നാം അറിവ് നേടുന്നത് . അതുകൊണ്ട് മനസിനെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി അറിവിനെക്കുറിച്ചുള്ള പഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നു . Psychology യും Philosophy യും പഠിക്കുന്നവര്‍ക്ക് മാത്രമല്ല , എല്ലാവര്ക്കും അറിവിനെക്കുറിച്ച് കുറച്ച് അറിവുണ്ടാകുന്നത് നല്ലതാണ് . എന്താണ് അറിവ് ? ആരാണ് അറിവ് നേടുന്നത് ? നാം അറിവ് നേടുന്നത് എന്‍... Read more
Comments