കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം
സുഹൃത്തുക്കളേ, ഞാൻ ഈയിടെ വായിച്ച ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ പേര് *ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ*. എഴുത്തുകാരന്റെ പേര് ബെഞ്ചമിൻ ബെയ്ലി. 1824ൽ, അതായത് ഇന്നേക്ക് 200 വർഷങ്ങൾക്ക് മുമ്പ് ആണ് ഇത് ഇറങ്ങിയത്. കേരളത്തിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അച്ചടിയന്ത്രം ഇംഗ്ലണ്ടിൽ നിന്നു വരുത്തി. അച്ചുകൾ മദ്രാസിൽനിന്ന് വരുത്തി. കോട്ടയം സിഎംഎസ് പ്രസ്സിൽ അടിച്ചു. മലയാളത്തിലെ ആദ്യ കഥാസമാഹാരം, ആദ്യ ബാലസാഹിത്യ കൃതി, ആദ്യ പാഠപുസ്തകം എന്നീ പ്രത്യേകതകളും ഇതിന് അവകാശപ്പെട്ടതാണ്. 2014 ഇൽ സാഹിത്യപ്രവർത്തകസഹകരണസംഘം ഇത് പുനഃപ്രസിദ്ധീകരണം ചെയ്തു. സിഎംഎസ് കോളജിലെ മലയാള അധ്യാപകനായ ഡോ. ബാബു ചെറിയാൻ ആമുഖ പഠനം നിർവഹിച്ചിരിക്കുന്നു. ബെഞ്ചമിൻ ബെയിലിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചുള്ള പഠനത്തിനാണ് ഡോ. ബാബു ചെറിയാന് പിഎച്ച്ഡി ബിരുദം ലഭിച്ചത്. 1791-ൽ ഇംഗ്ലണ്ടിൽ ജനിച്ച ബെഞ്ചമിൻ ബെയിലി ഏതാണ്ട് 25 വയസ്സുള്ളപ്പോൾ ഒരു ക്രിസ്ത്യൻ മിഷണറിയായി കേരളത്തിൽ വന്നു. 34 വർഷം കേരളത്തിൽ താമസിച്ച ശേഷം തിരികെ ...