തലച്ചോറിന് വ്യായാമം

അനേകം systems ഉം subsystems ഉം  ചേർന്ന ഒരു സങ്കീർണ്ണ മെക്കാനിസം ആണ് നമ്മുടെ ശരീരം. ശരീരത്തെ താങ്ങി നിർത്തുന്ന skeletal system, അതിനെ ചലിപ്പിക്കുന്ന Muscular System, അതിന് ഊർജ്ജം എത്തിക്കുന്ന  circulatory system, മാംസപേശികളിലേക്ക് നിർദ്ദേശങ്ങൾ എത്തിയ്ക്കുന്ന nervous system, ഊർജ്ജം ഉൽപാദിപ്പിക്കുന്ന digestive system ഇങ്ങനെ നിരവധി systems ചേർന്നതാണ് നമ്മുടെ ശരീരം.


നമ്മുടെ ശരീരം ഒരു രാജ്യം പോലെയാണെങ്കിൽ അതിന്റെ ഭരണകൂടം തലച്ചോറാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉള്ള യഥാർത്ഥ വിവരങ്ങൾ ഭരണകൂടത്തിൽ യഥാസമയം എത്തേണ്ടത് ആവശ്യമാണ്. അതുപോലെ ഭരണകൂടത്തിന് രാജ്യത്തുള്ള എല്ലാ ജനങ്ങളോടും വേഗത്തിൽ ആശയവിനിമയം ചെയ്യാനും കഴിയണം. നമ്മുടെ ശരീരത്തിൽ ഇത് സാധിക്കുന്നത് nerves വഴിയാണ്. ശരീരത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള വിവരങ്ങൾ യഥാസമയം  sensory nerves വഴി തലച്ചോറിൽ എത്തുന്നു. അവിടെ നിന്ന് ശരീരത്തെ ചലിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ motor nerves വഴിയായി മാംസപേശികളിൽ എത്തുന്നു. Brain, spinal cord, nerves -- ഇത്രയും ചേർന്നതാണ് nervous system.

 ഒരു രാജ്യം നന്നാവണമെങ്കിൽ അതിന്റെ ഭരണകൂടം നന്നാവണം. അതുപോലെ നമുക്ക് ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാകണമെങ്കിൽ നമുക്ക് ആരോഗ്യമുള്ള nervous system  ഉണ്ടാകണം.

Nervous system കാര്യക്ഷമമായി പ്രവർത്തിക്കുവാൻ  മൂന്നു കാര്യങ്ങൾ ആവശ്യമാണ്‌-- ഊർജ്ജം, വിശ്രമം, വ്യായാമം. നമ്മുടെ ശരീരത്തിന് വേണ്ട മൊത്തം ഊർജത്തിന്റെ നാലിലൊന്ന് nervous system ത്തിന് മാത്രം വേണം.  nervous system നന്നായി പ്രവർത്തിക്കുന്നതിന് വേണ്ടത്ര വിശ്രമം -- ഗാഢനിദ്ര -- അത്യന്താപേക്ഷിതമാണ്. nervous system വേണ്ട പോലെ പ്രവർത്തിക്കുവാൻ വ്യായാമവും വേണം. വ്യായാമം എങ്ങനെ ചെയ്യാം എന്ന് ചിന്തിക്കാം.


sensory nerves ന്റെ വ്യായാമം

 നമുക്ക് അഞ്ച് ഇന്ദ്രിയങ്ങൾ  (senses) ആണ് ഉള്ളത്. അതിൽ ഏറ്റവും വലുതും ശരീരം മുഴുവൻ വ്യാപിച്ചു കിടക്കുന്നതും നമ്മുടെ ചർമ്മം (skin) ആണ്. ഈ സ്പർശന ഇന്ദ്രിയത്തിലൂടെ നാം ചൂട്, തണുപ്പ്, വേദന തുടങ്ങിയവ അനുഭവിക്കുന്നു.

 നാം സാധാരണയായി ശ്വാസോച്ഛ്വാസം ചെയ്യുമ്പോൾ നമ്മുടെ സ്പർശനേന്ദ്രിയം അത് അനുഭവിക്കുന്നില്ല. നമുക്ക് ബോധപൂർവ്വം ഒന്ന് ശ്വാസോച്ഛ്വാസം ചെയ്യാം. ശ്വാസം നമ്മുടെ മൂക്കിലൂടെ അകത്തേക്ക് പോകുന്നതും പുറത്തേക്കു വരുന്നതും നമ്മുടെ സ്പർശനേന്ദ്രിയം ഒന്ന് അനുഭവിക്കട്ടെ. നമ്മുടെ നെഞ്ച് ഒരു ബലൂൺ ആണെന്ന് സങ്കൽപ്പിക്കാം. ശ്വാസം അതിൽ നിറയുന്നതും പുറത്തേക്ക് പോകുന്നതും നമുക്ക് അനുഭവിക്കാം. അടുത്തതായി നമ്മുടെ നെഞ്ചും വയറും ഉൾപ്പെടെ ഒരു വലിയ ബലൂൺ സങ്കൽപ്പിക്കാം. ശ്വാസം അതിൽ നിറയുന്നതും പുറത്തേക്ക് പോകുന്നതും സങ്കൽപ്പിക്കാം. അടുത്തതായി നമ്മുടെ ശരീരം മുഴുവനും ഒരു വലിയ ബലൂൺ ആണെന്ന് സങ്കൽപ്പിക്കാം. ശ്വാസോച്ഛ്വാസം  ചെയ്യുമ്പോൾ ഈ വലിയ ബലൂൺ വീർക്കുന്നതും ചുരുങ്ങുന്നതും നമുക്ക്  അനുഭവിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ശരീരം മുഴുവനും വ്യാപിച്ചുകിടക്കുന്ന സ്പർശനേന്ദ്രിയത്തെ നാം സജീവമാക്കുകയാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മനസ്സ് യാതൊരു ചിന്തകളും ഇല്ലാതെ സ്പർശന അനുഭവത്തിൽ മുഴുകണം.

 അടുത്തതായി കണ്ണ്. മുന്നിലുള്ള ഏതെങ്കിലും വസ്തുവോ ചിത്രമോ നന്നായി കണ്ടശേഷം കണ്ണടച്ച് അത് മനസ്സിൽ നന്നായി കാണുക.

 അടുത്തതായി കാതുകൾ. കാതുകളിൽ വന്നലയ്ക്കുന്ന ശബ്ദങ്ങൾ നന്നായി ശ്രദ്ധിക്കുക.

 അടുത്തതായി മൂക്ക്. മൂക്കിൽ വരുന്ന ഗന്ധം എന്താണെന്ന് ശ്രദ്ധിക്കുക.

 അടുത്തതായി നാക്ക്. നാക്കിൽ അനുഭവപ്പെടുന്ന രുചി എന്താണെന്ന് ശ്രദ്ധിക്കുക.


 അഞ്ച് ഇന്ദ്രിയങ്ങളെയും അവയിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന ഇന്ദ്രിയ നാഡികളെയും സജീവമാക്കുന്ന ഒരു വ്യായാമമാണിത്. ഇത് പതിവായി ചെയ്താൽ നമ്മുടെ ഇന്ദ്രിയങ്ങളുടെ സ്വീകാര്യക്ഷമത (receptivity) വർദ്ധിക്കും. 


Motor Nerves ന്റെ വ്യായാമം

 തലച്ചോറിൽ നിന്നും മാംസപേശികളിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നത് motor nerves വഴിയാണ്. 

 ശരീരത്തിലെ ഓരോ അവയവങ്ങളിലും ഉള്ള മാംസപേശികൾ മുറുകെ പിടിക്കുകയും (tense ആക്കുക) അയയ്ക്കുകയും (relax) ചെയ്യുമ്പോൾ നാം motor nerves നെ സജീവമാക്കുകയാണ്. ഇടത് കാൽ, വലതുകാൽ, ഇടത് കൈ, വലതുകൈ, വയറ്, നെഞ്ച്, കഴുത്ത്, തല എന്നീ ക്രമത്തിൽ നമുക്ക് അത് ചെയ്യാം. ഒടുവിൽ ശരീരത്തിലെ എല്ലാ മാംസപേശികളും ഒരുമിച്ച് പിടിക്കുകയും അയയ്ക്കുകയും ചെയ്യാം. ഇപ്രകാരം ശരീരത്തിലെ എല്ലാ മാംസപേശികളെയും അയച്ച് ഇടുന്നതിന് യോഗാഭ്യാസത്തിൽ ശവാസനം എന്നുപറയുന്നു. ഉറങ്ങാൻ പോകുമ്പോൾ ഇങ്ങനെ ചെയ്താൽ ഗാഢനിദ്ര ലഭിക്കും.


 തലച്ചോറിന്റെ വ്യായാമം

1. ചിന്തകളെ നിയന്ത്രണാധീനമാക്കുക

 ഒരു വയസ്സ് പ്രായമുള്ള കുട്ടിയുടെ കൈയിൽ പെൻസിൽ കൊടുത്താൽ അത് കുത്തിവരച്ച് വയ്ക്കും. പത്തു വയസ്സുള്ള കുട്ടിയുടെ കൈയിൽ ആണെങ്കിൽ പെൻസിൽ കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരയ്ക്കും അക്ഷരങ്ങൾ എഴുതും. പതിവായ പരീശീലനം കൊണ്ടാണ്  കുട്ടി ആ കഴിവ് നേടിയത്.  അതുപോലെ മനുഷ്യമനസ്സിന് അപാരമായ കഴിവുകളുണ്ട്. എന്നാൽ നമ്മുടെ നിയന്ത്രണത്തിൽ ആണെങ്കിൽ മാത്രമേ മനസ്സിനെ നമുക്ക് ഉപയോഗിക്കാൻ കഴിയൂ. പതിവായ പരിശീലനത്തിൽ കൂടി മാത്രമേ മനസ്സിനെ നമുക്ക് നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയൂ.

 മുകളിൽ കണ്ട ഇന്ദ്രിയങ്ങളുടെ വ്യായാമം ചെയ്യുമ്പോൾ നാം മനസ്സിനെ ഏകാഗ്രമാക്കാൻ ഉള്ള വ്യായാമം കൂടി അതോടൊപ്പം ചെയ്യുന്നുണ്ട്.

2. തലച്ചോറിന്റെ ഇടത് വലത് ഭാഗങ്ങൾ ഏകോപിപ്പിക്കുക

 തലച്ചോറിന് ഇടത്-വലത് ഭാഗങ്ങളുണ്ട്. തലച്ചോറിലെ ഇടതുഭാഗം ശരീരത്തിലെ വലതുഭാഗത്തെ നിയന്ത്രിക്കുന്നു. തലച്ചോറിലെ വലതുഭാഗം ശരീരത്തിലെ ഇടതുഭാഗത്ത് നിയന്ത്രിക്കുന്നു. നമ്മുടെ യുക്തിചിന്തയുടെ ആസ്ഥാനം ഇടതുഭാഗം ആണെങ്കിൽ നമ്മുടെ കലാവാസനകളുടെ ആസ്ഥാനം വലതുഭാഗം ആണ്. 

 തലച്ചോറിലെ ഇടത്-വലത് ഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു നല്ല വ്യായാമമുറ നമ്മുടെ പൗരാണിക യോഗവിദ്യയിൽ വികസിപ്പിച്ചിട്ടുണ്ട്. അനുലോമ വിലോമ പ്രാണായാമം എന്നാണ് അതിന്റെ പേര്. ഒരു സമയത്ത് ഒരു നാസാദ്വാരത്തിലൂടെ കൂടി മാത്രം ശ്വസിക്കുകയും മറ്റതിൽ കൂടി പുറത്ത് വിടുകയും ചെയ്യുക. ഇടത്തു കൂടി ശ്വസിക്കുമ്പോൾ ഇടതുഭാഗത്തെ തലച്ചോറ് ഫീൽ ചെയ്യുക. അതുപോലെ വലതുഭാഗത്തും.

3. ഓർമ്മശക്തി വികസിപ്പിക്കുക

 ദിവസവും വൈകുന്നേരം അൽപനേരം ശാന്തമായിരുന്നു അന്ന് രാവിലെ മുതൽ കണ്ടതും കേട്ടതും അനുഭവിച്ചതും ചെയ്തതുമായ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക, നടന്ന ക്രമത്തിൽ തന്നെ. ചില ദിവസങ്ങൾക്കുള്ളിൽ ഓർമ്മശക്തി വർദ്ധിക്കുന്നത് നമുക്ക് അനുഭവിച്ചറിയാം.

സമാപനം

 ഇത്രയും വ്യായാമങ്ങൾ പതിവായി ചെയ്താൽ നമുക്ക് നെർവസ് സിസ്റ്റത്തെ പ്രവർത്തനക്ഷമമാക്കി സൂക്ഷിക്കുവാൻ സാധിക്കും.

Comments

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും